ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

ഗാര്‍ഹിക വാതകത്തിന്റെ വില കുറച്ചു

ന്യൂഡല്‍ഹി: ഏപ്രില്‍ 8 മുതല്‍ 30 വരെയുള്ള കാലയളവില്‍ പ്രകൃതിവാതകത്തിന്റെ ഒരു ദശലക്ഷം ബ്രിട്ടീഷ് തെര്‍മല്‍ യൂണിറ്റിന് (എംഎംബിടിയു) വില 7.92 ഡോളറായിരിക്കും. ഉപഭോക്താക്കള്‍ക്കുള്ള നിരക്ക് $6.5/mmBtu എന്ന പരിധിയിലാക്കിയെന്നും കേന്ദ്രഗവണ്‍മെന്റ് അറിയിക്കുന്നു.പുതിയ വിലനിര്‍ണ്ണയ ഫോര്‍മുല പ്രകാരമാണ് നിരക്ക്.

‘”ഒഎന്‍ജിസി/ഒഐഎല്‍ഉത്പാദിപ്പിക്കുന്ന വാതകത്തിന്, വില ഒരു mmBtu-യ്ക്ക് $6.5 ആയിരിക്കും,” ഉത്തരവ് പറയുന്നു. കിരിത് പരീഖ് കമ്മിറ്റിയാണ് പുതിയ ഫോര്‍മുല നിര്‍ദേശിച്ചത്.

പഴയ ഫീല്‍ഡുകളില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന പ്രകൃതി വാതകത്തിന് എപിഎം (അഡ്മിനിസ്റ്റേര്‍ഡ് പ്രൈസ് മെക്കാനിസം) ഗ്യാസ് എന്നറിയപ്പെടുന്ന പുതിയ ഫോര്‍മുല ബാധകമായിരിക്കും. നിലവില്‍ വിതരണത്തിന്റെ 70 ശതമാനം നിറവേറ്റുന്നത് കംപ്രസ്ഡ് നാച്ചുറല്‍ ഗ്യാസും (സിഎന്‍ജി) പൈപ്പ്ഡ് നാച്ചുറല്‍ ഗ്യാസുമാണ് (പിഎന്‍ജി). പുതിയ തീരുമാനത്തോടെ ഇവയ്ക്ക് വിലക്കുറവുണ്ടാകും.

ഉത്തരവ് വന്നയുടനെ, ഗെയില്‍ ഇന്ത്യയുടെ അനുബന്ധ കമ്പനിയായ മഹാനഗര്‍ ഗ്യാസ് (എംജിഎല്‍) സിഎന്‍ജിയുടെ ചില്ലറ വില 8 രൂപയും പിഎന്‍ജി വില 5 രൂപയും കുറച്ചു. പുതുക്കിയ വില ഇപ്പോള്‍ സിഎന്‍ജിക്ക് 79 രൂപയും പിഎന്‍ജിക്ക് 49 രൂപയുമാണ്.

”ഗാര്‍ഹിക വാതക ഉറവിട വില കുറച്ചതിന്റെ പ്രയോജനം അതിന്റെ ഉപഭോക്താക്കള്‍ക്ക് കൈമാറുകയാണ്. അതനുസരിച്ച്, മുംബൈയിലും പരിസരത്തും സിഎന്‍ജിയുടെ വില കിലോഗ്രാമിന് 8 രൂപയും ആഭ്യന്തര പിഎന്‍ജിക്ക് 5 രൂപ/എസ്സിഎമ്മും കുറയ്ക്കും” മഹാനഗര്‍ പ്രസ്താവനയില്‍ പറഞ്ഞു.

X
Top