എൽപിജിയുമായി രണ്ട് ഇന്ത്യൻ കപ്പലുകൾകൂടി ഹോർമുസ് കടന്നുവേനലവധി യാത്രകള്‍ക്ക് തിരിച്ചടിയായി വിമാന ടിക്കറ്റ് വിലഇന്ധനക്ഷാമത്തിൽ നിന്ന് കരകേറാൻ ഇന്ത്യയുടെ ശ്രമം; റഷ്യയുമായി കൈകോര്‍ത്ത് കേന്ദ്രത്തിന്റെ ‘മാസ്റ്റര്‍ സ്‌ട്രോക്ക്’രാജ്യത്ത് വീണ്ടും ലോക് ഡൗൺ വരുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രം2024-25 സാമ്പത്തികവർഷം ദേശീയപാർട്ടികൾക്ക് ലഭിച്ച സംഭാവനകളിൽ 161 ശതമാനം വർധന

ഇന്ത്യയുടെ ജിഡിപി വളർച്ചാ പ്രവചനം ഉയർത്തി ഗോൾഡ്‌മാൻ സാക്‌സ്

ന്യൂഡൽഹി: ഇന്ത്യയുടെ സാമ്പത്തിക കരുത്തില്‍ വന്‍ പ്രതീക്ഷയുമായി ഗോള്‍ഡ്മാന്‍ സാക്‌സ്. 2026ലെ യഥാര്‍ത്ഥ ജിഡിപി വളര്‍ച്ചാ 6.9 ശതമാനമായിരിക്കുമെന്ന് പ്രവചനം. ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയ്ക്ക് ഇരട്ടി മധുരമാണ് ലഭിക്കുന്നത്.

ഇന്ത്യ-യുഎസ് വ്യാപാര കരാറിന് പിന്നാലെ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് ആഗോള ബ്രോക്കറേജ് ഭീമനായ ഗോള്‍ഡ്മാന്‍ സാക്‌സ് ഉയര്‍ത്തിയിരിക്കുന്നു. നേരത്തെ പ്രവചിച്ചതിനേക്കാള്‍ 20 ബേസിസ് പോയിന്റിന്റെ വര്‍ധനവാണ് വരുത്തിയത്.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ച വ്യാപാര കരാറാണ് ഈ കുതിപ്പിന് പിന്നിലെ പ്രധാന ഘടകം. ജിഡിപി വളര്‍ച്ചയില്‍ മാത്രമല്ല, ധനകമ്മിയിലും വലിയ പുരോഗതിയാണ് രാജ്യം കൈവരിക്കാന്‍ പോകുന്നത്. രാജ്യത്തിന്റെ കറന്റ് അക്കൗണ്ട് കമ്മി ജിഡിപിയുടെ 0.8 ശതമാനമായി കുറയുമെന്നാണ് പുതിയ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.

ഒരു വികസ്വര രാജ്യത്തെ സംബന്ധിച്ചിടത്തോളം കറന്റ് അക്കൗണ്ട് കമ്മി കുറയുന്നത് സാമ്പത്തിക സുസ്ഥിരതയുടെയും വിദേശ മൂലധനത്തെ അമിതമായി ആശ്രയിക്കുന്നത് കുറയുന്നതിന്റെയും തെളിവാണ്.

രൂപയുടെ മൂല്യത്തിലും ഈ മാറ്റങ്ങള്‍ പ്രകടമാണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ വളര്‍ന്നുവരുന്ന വിപണികളില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച കറന്‍സി ഇന്ത്യന്‍ രൂപയാണ്.റിപ്പോ നിരക്ക് 5.25 ശതമാനത്തില്‍ മാറ്റമില്ലാതെ തുടരാനാണ് സാധ്യതയെന്ന് ഗോള്‍ഡ്മാന്‍ സാക്‌സ് പ്രവചിക്കുന്നു. വിദേശ സാഹചര്യങ്ങള്‍ മെച്ചപ്പെട്ടതോടെ ഇന്ത്യന്‍ സാമ്പത്തിക രംഗത്തെ റിസ്‌കുകള്‍ കുറഞ്ഞുവരികയാണ്.

ചുരുക്കത്തില്‍, ഫെബ്രുവരി 6-ന് ഒപ്പുവെച്ച ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ കേവലം ഒരു നയതന്ത്ര നീക്കമല്ല, മറിച്ച് ഇന്ത്യന്‍ ഓഹരി വിപണിക്കും കയറ്റുമതി മേഖലയ്ക്കും പുതിയൊരു ഊര്‍ജ്ജം നല്‍കുന്ന വിപ്ലവകരമായ മാറ്റമാണെന്ന് ഉറപ്പിക്കാം.

X
Top