വിലക്കയറ്റത്തോത് വീണ്ടും ഉയരുന്നുഇന്ത്യ-യുഎസ് വ്യാപാര കരാർ: ചർച്ചകൾ വീണ്ടും മാറ്റിവച്ചുപ്രത്യക്ഷ നികുതി വരുമാനത്തില്‍ വര്‍ദ്ധനഏഷ്യ-പസിഫിക് രാജ്യങ്ങളിലേക്ക് ഇന്ത്യൻ സഞ്ചാരികളുടെ ഒഴുക്ക്ബജറ്റില്‍ പ്രതീക്ഷകളുമായി നിത്യോപയോഗ സാധന വിപണി

അദാനി ഗ്രൂപ്പ് ബോണ്ടുകള്‍ മൂല്യമുള്ളവയാണെന്ന് ഗോള്‍ഡ്മാന്‍ സാച്ച്‌സ്, ജെപി മോര്‍ഗന്‍ അനലിസ്റ്റുകള്‍

ന്യൂഡല്‍ഹി: ഗൗതം അദാനി ഗ്രൂപ്പ് ബോണ്ടുകള്‍ നിക്ഷേപ യോഗ്യമാണെന്ന് ക്ലയ്ന്റുകളെ അറിയിച്ചിരിക്കയാണ് ഗോള്‍ഡ്മാന്‍ സാച്ച്‌സ് ,ജെപി മോര്‍ഗന്‍ അനലിസ്റ്റുകള്‍. ആസ്തികളുടെ പിന്‍ബലമാണ് ഡെബ്റ്റ് സെക്യൂരിറ്റികളുടെ മൂല്യമുയര്‍ത്തുന്നത്.

നിലവിലെ വിലയില്‍ ബോണ്ടുകള്‍ ആകര്‍ഷകമാണെന്നും ഹ്രസ്വകാലത്തില്‍ അവ മികച്ച നിലയിലാണെന്നും ഗോള്‍ഡ്മാന്‍ സാച്ച്‌സ് ട്രേഡിംഗ് എക്‌സിക്യൂട്ടീവുകള്‍ നിക്ഷേപകരെ അറിയിച്ചു. ബോണ്ടുകള്‍ക്ക് മികച്ച മൂല്യമാണുള്ളതെന്ന് ജെപി മോര്‍ഗന്‍ ക്രെഡിറ്റ് അനലിസ്റ്റുകളും പറയുന്നു.

മികച്ച രീതിയില്‍ മൂലധനവത്ക്കരിക്കപ്പെട്ടതാണ് അവ.ഇക്വിറ്റി നിക്ഷേപകരെ ആകര്‍ഷിക്കാനും ആസ്തികള്‍ വില്‍ക്കാനും കഴിയുന്നതിനാല്‍ ബോണ്ടുകള്‍ റീഫിനാന്‍സ് ചെയ്യാന്‍ കമ്പനിയ്ക്ക് സാധിക്കും. 170 മില്യണ്‍ ഡോളറിന്റെ വ്യാപാരം ഡെബ്റ്റ് സെക്യൂരിറ്റികളില്‍ നടത്തിയതായി ഗോള്‍ഡ്മാന്‍ പറയുന്നു.

ആഗോള ഫണ്ടുകള്‍ ബോണ്ടുകളില്‍ താല്‍പര്യം പ്രകടിപ്പിക്കുന്നുണ്ട്. ഏഷ്യയ്ക്ക് പുറത്തുള്ള നിക്ഷേപകര്‍ സെക്യൂരിറ്റികള്‍ സ്വരൂപിക്കാന്‍ ആഗ്രഹിക്കുന്നു.അദാനി ഗ്രൂപ്പ് ബോണ്ടുകള്‍ വെള്ളിയാഴ്ച 4 ശതമാനത്തിലധികം ഉയര്‍ച്ച കൈവരിച്ചിട്ടുണ്ട്.

X
Top