ഹാഫ് കുക്ക്ഡ് പൊറോട്ടയ്ക്ക് 5% ജിഎസ്ടി മാത്രംആഭ്യന്തര ഫിനിഷ്ഡ് സ്റ്റീല്‍ ഉപഭോഗം 13% വര്‍ധിച്ച് 136 മെട്രിക്ക് ടണ്‍ ആയതായി റിപ്പോർട്ട്കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഐടി വ്യവസായ സമുച്ചയം കൊച്ചിയിൽകുതിപ്പിനൊടുവിൽ സ്വർണ്ണവിലയിൽ ഇന്ന് ഇടിവ്രാജ്യത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു

3 ബാങ്കിങ് ഓഹരികളുടെ റേറ്റിങ്ങ് താഴ്ത്തി ഗോൾഡ്മാൻ സാക്സ്

മുംബൈ: ആഗോള ബ്രോക്കറേജ് സ്ഥാപനമായ ഗോൾഡ്മാൻ സാക്സ്, ബാങ്കിങ് ഭീമൻമാരായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഐസിഐസിഐ ബാങ്ക്, യെസ് ബാങ്ക് എന്നിവയുടെ റേറ്റിങുകൾ താഴ്ത്തി.

നാളുകളായി അതിശക്തമായ രീതിയിൽ വളർച്ചയും, ലാഭവും ഉണ്ടായിക്കൊണ്ടിരുന്ന ബാങ്കുകളായ എസ് ബി ഐയും, ഐ സി ഐ സി ഐ യും ഇനിയും വളരാനില്ലെന്ന എന്ന നിലപാടാണ് റേറ്റിങുകൾ താഴ്ത്താൻ കാരണം.

കഴിഞ്ഞ കുറെ വർഷങ്ങളിലായി ഇന്ത്യയുടെ സാമ്പത്തിക മേഖലയിലെ വലിയ കമ്പനികൾ പിടിച്ചാൽ കിട്ടാത്ത രീതിയിൽ വളരുകയായിരുന്നു.

ബാങ്കുകളിലേക്ക് വരുന്ന പണം അടുത്തകാലത്തായി കുറഞ്ഞിട്ടുണ്ട്. അതുകൂടാതെ കിട്ടാക്കടം തിരിച്ചു പിടിക്കുന്ന കാര്യത്തിൽ പ്രശ്നങ്ങളുണ്ട്. ഇതെല്ലം ഈ ബാങ്കുകൾക്ക് വെല്ലുവിളികളായി ഗോൾഡ്മാൻ സാക്‌സ് എടുത്തുകാണിക്കുന്നു.

വായ്പ വളർച്ച മന്ദഗതിയിലാകുന്നതും പ്രശ്നങ്ങൾ ഉണ്ടാക്കുന്ന കാര്യമാണ്. എന്നാൽ അടുത്ത കാലത്തു ഓഹരി വില കുത്തനെ ഇടിഞ്ഞ എച് ഡി എഫ് സി ബാങ്ക് ഓഹരിക്ക് ഗോൾഡ്മാൻ സാക്സ് ‘ബൈ’ റേറ്റിങ് നൽകിയിട്ടുണ്ട്.

X
Top