കടലിനടിയിലെ എണ്ണ തേടി ഇന്ത്യയുടെ വമ്പൻ നീക്കം; 80,000 കോടി രൂപ ചെലവിൽ വരുന്നു സമുദ്ര മന്ഥൻ പദ്ധതിഇന്ത്യയുടെ സ്മാര്‍ട്ട്ഫോണ്‍ കയറ്റുമതി 10 ബില്യണ്‍ ഡോളറിലേക്ക്ഇന്ത്യ-ചൈന അതിര്‍ത്തി വ്യാപാരം ഓഗസ്റ്റ് ഒന്നുമുതല്‍; ലിപുലേഖ് വീണ്ടും സജീവമാകുന്നുകേരളത്തിൽ വന്‍ നിക്ഷേപത്തിന് ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ബാങ്ക്യുഎഇ-ഇന്ത്യ സ്വർണ്ണ ഇറക്കുമതി അനിശ്ചിതത്വത്തിൽ; ഇറക്കുമതി കുറയ്ക്കാനുള്ള കേന്ദ്രസർക്കാർ നീക്കമെന്നും സംശയം

ബിഎസ്‌ഇ ഓഹരികള്‍ ഗോള്‍ഡ്‌മാന്‍ സാക്‌സ്‌ 401 കോടി രൂപയ്‌ക്ക്‌ വാങ്ങി

ബാങ്കിംഗ്‌-ഫിനാന്‍ഷ്യല്‍ സര്‍വീസ്‌ രംഗത്തെ ആഗോള ഭീമനായ ഗോള്‍ഡ്‌മാന്‍ സാക്‌സ്‌ ബിഎസ്‌ഇയുടെ ഓഹരികള്‍ 401 കോടി ചെലവിട്ട്‌ ബുധനാഴ്ച്ച വാങ്ങി. തുറന്ന വിപണി വഴി ബള്‍ക്ക്‌ ഡീല്‍ ആയാണ്‌ ഇടപാട്‌ നടന്നത്‌.

ബിഎസ്‌ഇയുടെ 7.28 ലക്ഷം ഓഹരികളാണ്‌ ഗോള്‍ഡ്‌മാന്‍ സാക്‌സ്‌ വാങ്ങിയത്‌. 5504.42 രൂപയ്‌ക്കാണ്‌ ഇടപാട്‌ നടന്നത്‌.

ബുധനാഴ്ച്ച ബിഎസ്‌ഇയുടെ ഓഹരികള്‍ 8.14 ശതമാനം ഉയര്‍ന്നിരുന്നു. 5504.42 രൂപയ്‌ക്കാണ്‌ ഇടപാട്‌ നടന്നത്‌. ബുധനാഴ്ച്ച 5608.50 രൂപയിലാണ്‌ ബിഎസ്‌ഇ ഓഹരി ക്ലോസ്‌ ചെയ്‌തത്‌. ബിഎസ്‌ഇയുടെ ഓഹരി വില ഇന്നലെ 2.5 ശതമാനം ഉയര്‍ന്നു.

ഒക്‌ടോബര്‍-ഡിസംബര്‍ ത്രൈമാസത്തില്‍ ബിഎസ്‌ഇയുടെ ലാഭം 220 കോടി രൂപയാണ്‌. മുന്‍വര്‍ഷം സമാന കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ ലാഭം ഇരട്ടിയായി. 108.2 കോടി രൂപയായിരുന്നു മുന്‍വര്‍ഷം മൂന്നാം ത്രൈമാസത്തിലെ ലാഭം.

എക്കാലത്തെയും ഉയര്‍ന്ന വരുമാനമാണ്‌ ബിഎസ്‌ഇ ഒക്‌ടോബര്‍-ഡിസംബര്‍ ത്രൈമാസത്തില്‍ കൈവരിച്ചത്‌. 94 ശതമാനം വളര്‍ച്ചയോടെ 835.4 കോടി രൂപയാണ്‌ വരുമാനം.

കഴിഞ്ഞ ത്രൈമാസത്തില്‍ ബിഎസ്‌ഇയിലെ ശരാശരി പ്രതിദിന വിറ്റുവരവ്‌ 6800 കോടി രൂപയാണ്‌. മുന്‍വര്‍ഷം സമാന കാലയളവില്‍ ഇത്‌ 6643 കോടി രൂപയായിരുന്നു.

X
Top