സമുദ്ര മേഖലയിലെ ലക്ഷ്യങ്ങള്‍ ഉയര്‍ത്തിക്കാണിച്ച് കൊമാര്‍സസാമ്പത്തിക സർവെയുടെ വിശദാംശങ്ങൾഇന്ത്യ 7.2% വരെ വളരുമെന്ന് കേന്ദ്ര സാമ്പത്തിക സർവേകേരള ബജറ്റ് 2026: സർക്കാരിന്റെ വരവ് – ചെലവ് പ്രതീക്ഷകൾ ഇങ്ങനെകേരളാ ബജറ്റ്: പിന്നാക്കക്ഷേമത്തിന് 200 കോടി; ന്യൂനപക്ഷ വിദ്യാർഥികൾക്ക് വിദേശത്ത് പഠിക്കാൻ സ്‌കോളർഷിപ്പ്

സ്വർണ വിലക്കുതിപ്പിന് റോക്കറ്റ് വേഗം; രണ്ടു ദിവസത്തിനിടെ രേഖപ്പെടുത്തിയത് പവന് 1280 രൂപയുടെ വർധന

കൊച്ചി: സ്വർണവിലയിലെ കുതിപ്പ് ഇന്നും തുടരുകയാണ്. രണ്ടു ദിവസം കൊണ്ട് സ്വർണവില ഉയർന്നത് കണ്ണുതള്ളിയ വേഗതയിലാണ്. ഇന്ന് ഗ്രാമിന് 40 രൂപയുടെ വർധനവാണ് വിപണിയിലുണ്ടായത്.

പവന് 320 രൂപയുടെയും ഉയർച്ച കണ്ടു. രണ്ടു ദിവസം കൊണ്ട് പവന് 1280 രൂപയുടെ വർധനയാണ് ഉണ്ടായിട്ടുള്ളത്.

ഇന്ന് സ്വർണം ഗ്രാമിന് 6865 രൂപ എന്ന നിരക്കിലും പവന് 54920 രൂപ എന്ന നിരക്കിലുമാണ് വ്യാപാരം മുന്നേറുന്നത്. 18 കാരറ്റ് സ്വർണത്തിനും വില വർധിച്ചു. ഗ്രാമിന് ഇന്ന് 30 രൂപയുടെ വർധനവാണ് ഉണ്ടായിട്ടുള്ളത്.

ഗ്രാമിന് 5690 രൂപ എന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്. വിലവർധന വെള്ളി മാർക്കറ്റിലും പ്രതിഫലിച്ചു. ഗ്രാമിന് രണ്ട് രൂപ വർധിച്ച് 95 രൂപയ്ക്കാണ് ഇന്ന് വ്യാപാരം മുന്നേറുന്നത്.

കേരളത്തിൽ ഏറ്റവും ഉയർന്ന സ്വർണവില രേഖപ്പെടുത്തിയ ഈ വർഷം മെയ്മാസം 20 ന് ഗ്രാമിന് 6890 രൂപയായിരുന്നു വില. ഈ വിലയിലേക്കെത്താൻ ഇനി 25 രൂപയുടെ കുറവുമാത്രമാണ് ഉള്ളത്.

X
Top