സ്വർണാഭരണ വിൽപന 12 ശതമാനം ഇടിഞ്ഞു17,000 കോടി രൂപ കടന്ന് ഇന്ത്യയുടെ കാപ്പി കയറ്റുമതിഇലക്ട്രോണിക്‌സ് കയറ്റുമതിയിൽ കുതിച്ച് ഇന്ത്യഇന്ത്യയിലേക്കുള്ള റഷ്യന്‍ എണ്ണ ഇറക്കുമതി കുതിക്കുന്നു; വന്‍ കിഴിവുകള്‍ പ്രയോജനപ്പെടുത്തി ഇന്ത്യന്‍ കമ്പനികള്‍സ്വകാര്യമേഖലാ വളര്‍ച്ച പത്ത് മാസത്തെ താഴ്ന്ന നിലയില്‍

റോക്കറ്റ് കുതിപ്പിൽ സംസ്ഥാനത്തെ സ്വർണവില

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവില റെക്കോർഡിട്ടു. ചരിത്രത്തിലെ ഏറ്റവും വലിയ വിലയിലാണ് സ്വർണവ്യാപാരം നടക്കുന്നത്. പവന് ഇന്ന് 160 രൂപയാണ് വർധിച്ചത് . ഒരു പവൻ സ്വർണത്തിന്റെ വിപണി നിരക്ക് 58400 രൂപയാണ്.

അമേരിക്കൻ പ്രസിഡൻറ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രാഷ്ട്രീയ അനിശ്ചിതത്വങ്ങളും, യുദ്ധങ്ങളും ആണ് സ്വർണ്ണവില വർദ്ധനയ്ക്ക് കാരണം. സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണ്ണവിലയുടെ മുന്നേറ്റം തുടരുകയാണ്. അന്താരാഷ്ട്ര വില എല്ലാ പ്രവചനങ്ങളും കടന്നു മുന്നേറുകയാണ്.

റെക്കോർഡ് വിലയിൽ എത്തിയതോടെ ഇന്ന് ഒരു പവന് സ്വർണം വാങ്ങാൻ ഏറ്റവും കുറഞ്ഞ പണിക്കൂലിയായ അഞ്ചു ശതമാനവും,മൂന്നു ശതമാനം ജിഎസ്ടിയും, എച്ച് യു ഐഡി ചാർജുകളും ചേർത്താൽ ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ 63,159 രൂപ നൽകേണ്ടി വരും.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്നലെ 20 രൂപ ഉയർന്നു. ഇന്നത്തെ വില 7300 രൂപയാണ് ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 6025 രൂപയാണ്. വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം വെള്ളിയുടെ വില 98 രൂപയാണ്

X
Top