തൊഴിൽ മേഖലയിൽ കേരളത്തിന് നിർണായക നേട്ടം; അഞ്ചു വർഷത്തിനിടെ സംസ്ഥാനത്തെ പ്രൊഫഷണൽ തൊഴിലവസരങ്ങളിൽ 172% വളർച്ചപശ്ചിമേഷ്യൻ സംഘർഷം: സംസ്ഥാന മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രിപെട്രോൾ, ഡീസൽ വില കുത്തനെ കൂട്ടി നയാരരണ്ട് മാസത്തേക്കുള്ള ഇന്ധനം സ്റ്റോക്കുണ്ടെന്ന് കേന്ദ്രസർക്കാർകേന്ദ്രസര്‍ക്കാരിന്റെ ധന കമ്മി കുറയുമെന്ന് ഫിനാൻസ് ബില്‍

സ്വര്‍ണ വിലയില്‍ റെക്കോഡ് മുന്നേറ്റം തുടരുന്നു

സ്വർണ വിലയില്‍ കുതിപ്പ് തുടരുന്നു. തിങ്കളാഴ്ച പവന്റെ വില 280 രൂപ കൂടി 63,840 രൂപയിലെത്തി. ഗ്രാമിന്റെ വിലയാകട്ടെ 35 രൂപ വർധിച്ച്‌ 7,980 രൂപയുമായി. ഒരാഴ്ചക്കിടെ മാത്രം 2,200 രൂപയുടെ വർധന.

ആഗോള വിപണിയില്‍ എക്കാലത്തെയും ഉയർന്ന നിലവാരമായ 2,886 ഡോളറാണ് ട്രോയ് ഔണ്‍സ് സ്വർണത്തിന്റെ വില. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സില്‍ 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 85,384 രൂപയായി.

ട്രംപിന്റെ താരിഫ് ഭീഷണിതന്നെയാണ് കുതിപ്പിന് പിന്നില്‍. സ്റ്റീലിനും അലുമിനിയത്തിനും 25 ശതമാനം ഇറക്കുമതി തീരുവ ഏർപ്പെടുത്തുമെന്നാണ് ട്രംപിന്റെ പുതിയ പ്രഖ്യാപനം. രൂപയുടെ മൂല്യമിടിവും സ്വർണ വിലയില്‍ പ്രതിഫലിച്ചു.

ഡോളറിനെതിരെ 87.92 എന്ന എക്കാലത്തെയും താഴന്ന നിലവാരത്തിലാണ് രൂപയുടെ മൂല്യം ഇപ്പോള്‍.

X
Top