
കൊച്ചി: കേരളത്തിലെ സ്വർണ്ണ വിലയിൽ മാറ്റമില്ല. ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് 53,360 രൂപയും, ഗ്രാമിന് 6,670 രൂപയുമാണ് വില. ആഗോളതലത്തിൽ, സ്വർണ്ണ വ്യാപാരം വെള്ളിയാഴ്ച്ച രാവില ഫ്ലാറ്റായാണ് നടക്കുന്നത്. സംസ്ഥാനത്തെ വെള്ളിവിലയിൽ ഇന്ന് കുറവുണ്ട്.
ഇന്നലെ കേരളത്തിലെ സ്വർണ്ണ വിലയിൽ കുറവുണ്ടായിരുന്നു. ഇന്നലെ പവന് 320 രൂപയും, ഗ്രാമിന് 40 രൂപയുമാണ് താഴ്ന്നത്. ഈ മാസം 20ാം തിയ്യതിയാണ് സ്വർണ്ണ വില സംസ്ഥാനത്തിൻരെ ചരിത്രത്തിലെ സർവ്വകാല ഉയരത്തിലെത്തിയത്. ഒരു പവൻ സ്വർണ്ണത്തിന് 55,120 രൂപയും ഗ്രാമിന് 6,890 രൂപയുമായിരുന്നു വില.
മെയ് 18,19 തിയ്യതികളിലാണ് കേരളത്തിലെ രണ്ടാമത്തെ ഉയർന്ന വില രേഖപ്പെടുത്തിയിരിക്കുന്നത്. പവന് 54,720 രൂപയും, ഗ്രാമിന് 6,840 രൂപയുമായിരുന്നു നിരക്കുകൾ.
നിലവിൽ സംസ്ഥാനത്തെ മൂന്നാമത്തെ റെക്കോർഡ് വില നിലവാരം മെയ് 21,22 തിയ്യതികളിലാണ് രേഖപ്പെടുത്തിയത്. പവന് 54,640 രൂപ, ഗ്രാമിന് 6,830 രൂപ എന്നിങ്ങനെയായിരുന്നു വില.
ആഗോള സ്വർണ്ണവില
അന്താരാഷ്ട്ര തലത്തിൽ സ്വർണ്ണം, വെള്ളിയാഴ്ച്ച രാവിലെ ഫ്ലാറ്റ് നിലവാരത്തിലാണ് വ്യാപാരം നടത്തുന്നത്. ട്രോയ് ഔൺസിന് 0.09 ഡോളർ (0.00%) താഴ്ന്ന് 2,343.84 ഡോളർ എന്നതാണ് നിലവാരം.
കഴിഞ്ഞ ദിസവങ്ങളിൽ ഡോളർ സൂചികയിൽ ഉയർച്ചയുണ്ടായത് സ്വർണ്ണവിലയിൽ ചെറിയ തോതിലുള്ള ഇടിവുകൾക്ക് കാരണമായിരുന്നു. യു.എസ് ബോണ്ടുകളിൽ നിന്നുള്ള വരുമാനം വർധിച്ചു നിൽക്കുന്നത് സ്വർണ്ണവിലയിലെ കുതിപ്പിന് തടയിടുന്നുണ്ട്.
അതേ സമയം മിഡിൽ ഈസ്റ്റിൽ അടക്കം നില നിൽക്കുന്ന സംഘർഷ സാഹചര്യങ്ങൾ സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണ്ണത്തിന്റെ ഡിമാൻഡ് വർധിപ്പിക്കുകയും ചെയ്യുന്നു.
ഈ വർഷം യു.എസിൽ നടക്കാനിരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പ്, ഫെഡ് നയ തീരുമാനം എന്നിവയെല്ലാം സമീപ ഭാവിയിൽ സ്വർണ്ണവിലയുടെ ദിശ തീരുമാനിക്കാൻ പോകുന്ന പ്രധാന ഘടകങ്ങളാണ്.
വെള്ളിവില
സംസ്ഥാനത്തെ വെള്ളിവില കുറഞ്ഞു. ഒരു ഗ്രാം വെള്ളിക്ക് 100.90 രൂപയാണ് വില. 8 ഗ്രാമിന് 807.20 രൂപ,10 ഗ്രാമിന് 1,009 രൂപ,100 ഗ്രാമിന് 10,090 രൂപ, ഒരു കിലോഗ്രാമിന് 1,00,900 രൂപ എന്നിങ്ങനെയാണ് വില നിലവാരം.
ഇന്ന് ഒരു കിലോ വെള്ളിക്ക് 100 രൂപയാണ് വില കുറഞ്ഞിരിക്കുന്നത്.






