ലിഥിയം മുതൽ കോബാൾട്ട് വരെ നിർണായക ധാതുക്കൾക്കായി ഇന്ത്യ ആഫ്രിക്കയിലേക്ക്സ്വകാര്യ മേഖലയില്‍ നേരിയ വളര്‍ച്ച; നിര്‍മ്മാണ രംഗത്ത് മന്ദഗതിഡിജിറ്റൽ ഷോപ്പിങ് രീതികൾ മാറുന്നു; ആളുകൾ വീണ്ടും ഓഫ്‌ലൈൻ പേയ്മെന്‍റിലേക്ക് മടങ്ങുന്നുപഞ്ചസാര വിപണിയില്‍ കടുത്ത നിയന്ത്രണം; വന്‍കിട വ്യാപാരികള്‍ക്ക് സ്റ്റോക്ക് പരിധിഓണക്കാല ഡിമാൻഡ്: സിയാൽ കാർഗോ കയറ്റുമതിയിൽ റെക്കോർഡ് കുതിപ്പ്

അര്‍ബന്‍ സഹകരണ ബാങ്കുകളിലെ സ്വര്‍ണ വായ്പാ പരിധി നാല് ലക്ഷമാക്കി

മുംബൈ: പ്രതിമാസ തിരിച്ചടവ് ബാധകമല്ലാത്ത സ്വര്ണ വായ്പാ പദ്ധതിയിലെ കടപരിധി രണ്ട് ലക്ഷം രൂപയില് നിന്ന് നാലു ലക്ഷമായി ഉയര്ത്തി.

നിശ്ചിത മാനദണ്ഡങ്ങള് പാലിക്കുന്ന അര്ബന് സഹകരണ ബാങ്കുകള്ക്കാണ് ഇതു സംബന്ധിച്ച് പ്രത്യേക അനുമതിയോടെ വായ്പ നല്കാന് കഴിയുക.

മുന്ഗണനാ വിഭാഗങ്ങള്ക്കുള്ള വായ്പാ ലക്ഷ്യങ്ങള് കൈവരിച്ച അര്ബന് ബാങ്കുകള്ക്കാണ് കൂടുതല് തുക വായ്പയായി നല്കാന് കഴിയുക. 2023 മാര്ച്ച് 31വരെയുളള കാലയളവിലെ ലക്ഷ്യം കൈവരിച്ച ബാങ്കുകള്ക്ക് നാല് ലക്ഷം രൂപവരെ വായ്പ നല്കാം.

മികച്ച രീതിയില് പ്രവര്ത്തിക്കുന്ന അര്ബന് സഹകരണ ബാങ്കുകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് വായ്പാ പരിധി വര്ധിപ്പിക്കാന് തീരുമാനിച്ചത്. ഇതുസംബന്ധിച്ച വിശദമായ മാര്ഗനിര്ദേശങ്ങള് ഉടനെ പുറപ്പെടുവിക്കുമെന്നും ആര്ബിഐ വ്യക്തമാക്കിയിട്ടുണ്ട്.

ദുര്ബല വിഭാഗങ്ങള്ക്കുള്ള വായ്പകള്ക്കു പുറമെ, സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള് (എം.എസ്എംഇ), വിദ്യാഭ്യാസം, പുനരുപയോഗ ഊര്ജം, കൃഷി തുടങ്ങി എട്ട് വിഭാഗങ്ങളാണ് മുന്ഗണനാ വിഭാഗത്തില് ഉള്പ്പെടുന്നത്.

ഗോള്ഡ് ലോണിലെ ‘ബുള്ളറ്റ് ഓപ്ഷൻ’

സ്വര്ണ വായ്പകള്ക്ക് നല്കുന്ന ഇത്തരത്തിലുള്ള പ്രത്യേക തിരിച്ചടവ് രീതി ‘ബുള്ളറ്റ് റീപേയ്മെന്റ് പ്ലാന്’ എന്നാണ് അറിയപ്പെടുന്നത്. പ്രതിമാസ തിരിച്ചവ് ആവശ്യമില്ല.

നിശ്ചിത കാലയളവിലെ ഭാഗിക പേയ്മന്റുകളും വേണ്ട. സ്വര്ണ വായ്പയുടെ പലിശ നിരക്ക് ഓരോ മാസവും കണക്കാക്കുമെങ്കിലും മൊത്തം വായ്പാ തുകയും പലിശയും കാലാവധിയുടെ അവസാനം ഒറ്റത്തവണയായി തിരിച്ചടച്ചാല് മതിയാകും.

ഒറ്റത്തവണയായി വായ്പ തിരിച്ചടക്കുന്നതിനാലാണ് ബുള്ളറ്റ് റീപേയ്മെന്റ് പ്ലാന് എന്ന് അറിയപ്പെടുന്നത്.

X
Top