ഹാഫ് കുക്ക്ഡ് പൊറോട്ടയ്ക്ക് 5% ജിഎസ്ടി മാത്രംആഭ്യന്തര ഫിനിഷ്ഡ് സ്റ്റീല്‍ ഉപഭോഗം 13% വര്‍ധിച്ച് 136 മെട്രിക്ക് ടണ്‍ ആയതായി റിപ്പോർട്ട്കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഐടി വ്യവസായ സമുച്ചയം കൊച്ചിയിൽകുതിപ്പിനൊടുവിൽ സ്വർണ്ണവിലയിൽ ഇന്ന് ഇടിവ്രാജ്യത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു

ഗോ ഫസ്റ്റ് പുനരുജ്ജീവന പദ്ധതി ഡിജിസിഎയ്ക്ക് സമർപ്പിച്ചു

ദില്ലി: പാപ്പരത്ത നടപടി നേരിടുന്ന ആഭ്യന്തര വിമാന കമ്പനിയായ ഗോ ഫസ്റ്റ്, ആറ് മാസത്തെ പുനരുജ്ജീവന പദ്ധതി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന് (ഡിജിസിഎ) സമർപ്പിച്ചതായി റിപ്പോർട്ട്.  

പൂനെ, ബാഗ്‌ഡോഗ്ര, ഗോവ റൂട്ടുകളിൽ പ്രവർത്തനം പുനരാരംഭിക്കാൻ ഗോ ഫസ്റ്റ് പദ്ധതിയിട്ടിരുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 26 വിമാനങ്ങൾ, 400 പൈലറ്റുമാരും അടങ്ങുന്ന പദ്ധതിയാണ് സമർപ്പിച്ചിരിക്കുന്നത്.

രാജ്യത്തെ ലോ ബജറ്റ് എയർലൈനുകളിൽ ഒന്നായ ഗോ ഫസ്റ്റ് ജൂൺ 4 വരെയുള്ള എല്ലാ ഫ്ലൈറ്റുകളും റദ്ദാക്കിയിട്ടിണ്ട്. മെയ് 3 നാണ് ആദ്യമായി ഗോ ഫസ്റ്റ് എല്ലാ ഫ്ലൈറ്റുകളും റദ്ദാക്കിയത്. സ്വമേധയാ പാപ്പരത്ത നടപടികൾക്കായി ഫയൽ ചെയ്തിരുന്നു.

എയർലൈൻ. പാപ്പരത്ത പരിഹാര പ്രക്രിയയ്ക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന ഗോ ഫസ്റ്റിന്റെ സീനിയർ എക്‌സിക്യൂട്ടീവുകൾ തിങ്കളാഴ്ച ഏവിയേഷൻ റെഗുലേറ്റർ ഡിജിസിഎയുടെ ഉദ്യോഗസ്ഥരുമായി അതിന്റെ പുനരുജ്ജീവന പദ്ധതികൾ ചർച്ച ചെയ്തതായി പിടിഐ റിപ്പോർട്ട് ചെയ്തിരുന്നു.

കഴിഞ്ഞയാഴ്ച ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) വിമാനക്കമ്പനിയോട് 30 ദിവസത്തിനകം പുനരുജ്ജീവന പദ്ധതി സമർപ്പിക്കാൻ ആവശ്യപ്പെട്ട പശ്ചാത്തലത്തിലാണ് ദേശീയ തലസ്ഥാനത്ത് യോഗം ചേർന്നത്.

യുഎസ് എഞ്ചിൻ നിർമ്മാതാക്കളായ പ്രാറ്റ് ആൻഡ് വിറ്റ്‌നി എഞ്ചിനുകൾ വിതരണം ചെയ്യാത്തതിനാൽ പ്രവർത്തനങ്ങൾ നടത്താനുള്ള കഴിവില്ലായ്മ ചൂണ്ടിക്കാട്ടി ബജറ്റ് കാരിയർ മെയ് 2 ന് സ്വമേധയാ പാപ്പരത്വ പരിഹാര നടപടികൾക്കായി ഒരു ഹർജി ഫയൽ ചെയ്തു.

മെയ് 3 മുതൽ വിമാനം റദ്ദാക്കിയ എയർലൈനിന്റെ ഹർജി മെയ് 10ന് നാഷണൽ കമ്പനി ലോ ട്രിബ്യൂണൽ (എൻസിഎൽടി) അംഗീകരിച്ചിരുന്നു.

X
Top