ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

50 ശതമാനം പ്രീമിയത്തില്‍ ലിസ്റ്റ് ചെയ്ത് ജിഎന്‍ജി ഇലക്ട്രോണിക്‌സ് ഓഹരി

മുംബൈ: 50 ശതമാനം പ്രീമിയത്തില്‍ ഓഹരികള്‍ ലിസ്റ്റ് ചെയ്തിരിക്കയാണ് ജിഎന്‍ജി ഇലക്ട്രോണിക്‌സ്. എന്‍എസ്ഇയില്‍ 355 രൂപയിലാണ് ഓഹരിയെത്തിയത്. 237 രൂപയായിരുന്നു ഐപിഒ വില.

ഗ്രേ മാര്‍ക്കറ്റില്‍ 38 ശതമാനം പ്രീമിയത്തിലായിരുന്നു ഓഹരികള്‍ ട്രേഡ് ചെയ്തുകൊണ്ടിരുന്നത്. നേരത്തെ കമ്പനിയുടെ പ്രാരംഭ പബ്ലിക് ഓഫറിംഗ് (ഐപിഒ) മികച്ച നിക്ഷേപ പ്രതികരണം നേടിയിരുന്നു.

460 കോടി രൂപയുടെ ഐപിഒ 147 മടങ്ങാണ് സബ്‌സ്‌ക്രൈബ് ചെയ്യപ്പെട്ടത്. ക്വാളിഫൈഡ് ഇന്‍സ്റ്റിറ്റിയൂഷണല്‍ ബയേഴ്‌സ് (ക്യുഐബി) തങ്ങള്‍ക്കനുവദിച്ച ക്വാട്ടയുടെ 266 മടങ്ങ് അധികം സബ്‌സ്‌ക്രൈബ് ചെയ്തു.

ലാപ്‌ടോപ്പുകളുടേയും ഡെസ്‌ക്ക്‌ടോപ്പുകളുടേയും നവീകരണത്തില്‍ മുന്നിട്ടുനില്‍ക്കുന്ന സ്ഥാപനമാണ് ജിഎന്‍ജി ഇലക്ട്രോണിക്‌സ്. ഇന്ത്യ,യുഎസ്, യൂറോപ്പ്, ആഫ്രിക്ക, യുഎഇ എന്നിവിടങ്ങളില്‍ സ്വാധീനമുണ്ട്. ഇലക്ട്രോണിക് ബസാര്‍ എന്ന ബ്രാന്റിന് കീഴിലാണ് പ്രവര്‍ത്തിക്കുന്നത്.

ലെനോവോ, എച്ച്പി എന്നീ കമ്പനികളുടെ സര്‍ട്ടിഫൈഡ് പങ്കാളിയാണ്.

X
Top