സേവന മേഖലയുടെ വളര്‍ച്ചാ നിരക്ക് 14 മാസത്തെ താഴ്ന്ന നിലയില്‍ഇന്ത്യയുടെ സാമ്പത്തിക വളർച്ച നിരക്ക് കുറയുമെന്ന് മൂഡീസ്താർ മരുഭൂമിയിൽ നിന്ന് ക്രൂഡ് ഓയിൽ ഉത്പാദനം ഉയർന്നുഇന്ത്യയുടെ ഫാർമസ്യൂട്ടിക്കൽ കയറ്റുമതിയിൽ മുന്നേറ്റംപ്രതിരോധ കയറ്റുമതിയില്‍ രാജ്യത്തിന് റെക്കോര്‍ഡ് തിളക്കം

ആഗോള, ആഭ്യന്തര ഡാറ്റകളുടെ കരുത്തില്‍ ഇന്ത്യന്‍ വിപണി മുന്നേറുന്നു

കൊച്ചി: യുഎസ് സമ്പദ്വ്യവസ്ഥയുടെ ആശ്ചര്യകരവും അപ്രതീക്ഷിതവുമായ ശക്തിയിലാണ് (ഒന്നാം പാദത്തില്‍ 2% ജിഡിപി വളര്‍ച്ച) നിലവിലെ റാലി, ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ്, വികെ വിജയകുമാര്‍ നിരീക്ഷിക്കുന്നു. ഫെഡറല്‍ റിസര്‍വ് 500 ബിപി നിരക്ക് വര്‍ദ്ധിപ്പിച്ചിട്ടും മികച്ച പ്രകടനം നടത്താന്‍ യുഎസ് സമ്പദ് വ്യവസ്ഥയ്ക്ക് സാധിച്ചു. മാന്ദ്യം പ്രതീക്ഷിച്ച സ്ഥാനത്താണിത്.

യുഎസ്, ഇന്ത്യ റാലികളുടെ പ്രധാന വ്യത്യാസം, ആദ്യത്തേതിനെ 8 ഓഹരികള്‍ നയിക്കുമ്പോള്‍ രണ്ടാമത്തേത് കൂടുതല്‍ വിശാലമാണ് എന്നതാണ്.സുസ്ഥിരമായ എഫ്പിഐ ഒഴുക്കാണ് (ജൂണില്‍ 47148 കോടി രൂപ) ഇന്ത്യന്‍ റാലിയുടെ പ്രധാന ചാലകശക്തി.

”ചൈനയില്‍ വില്‍ക്കുക, ഇന്ത്യയില്‍ വാങ്ങുക” എന്ന തന്ത്രമാണെ എഫ്പിഐകള്‍ പരീക്ഷിക്കുന്നതെന്നും വിജയകുമാര്‍ പറഞ്ഞു.വേഗം കൂടുതലായതിനാല്‍ റാലി തുടരാം; എന്നാല്‍ മൂല്യനിര്‍ണ്ണയം അമിതമാണെന്ന് ഓര്‍ക്കണം.

ആഗോള വിപണികളുടെ ചുവടുപിടിച്ചാണ് വിപണി നേട്ടത്തിലാകുന്നതെന്ന് മേഹ്ത ഇക്വിറ്റീസിലെ പ്രശാന്ത് തപ്‌സെ പറയുന്നു.എഫ്പിഐ ഒഴുക്ക് തുടരുമെന്ന് നിക്ഷേപകര്‍ കരുതുന്നു. ജൂണ്‍ മാസത്തിലെ ശക്തമായ ജിഎസ്ടി കളക്ഷന്‍, സമ്പദ് വ്യവസ്ഥയുടെ ശക്തി വിളിച്ചോതുന്നതായും തപ്‌സെ അറിയിച്ചു.

X
Top