ദീപാവലി: ആഭ്യന്തര റൂട്ടുകളില്‍ വിമാന നിരക്ക് കുറയുന്നുഇന്ത്യ-യുഎഇ ഭക്ഷ്യ ഇടനാഴി വരുന്നു; 10000 കോടി ഡോളര്‍ വരെ നിക്ഷേപിക്കുന്ന പദ്ധതികേന്ദ്ര സർക്കാരിന്റെ നികുതി വരുമാനം കുതിച്ചുയരുന്നു; ആദായ നികുതി വഴി മാത്രം ഖജനാവിലെത്തിയത് 6 ലക്ഷം കോടിരാജ്യത്തെ വ്യാവസായിക ഉത്പാദനത്തിൽ ഇടിവ്റെക്കോർഡ് തക‌ർത്ത് മ്യൂച്വൽഫണ്ടിലെ മലയാളി നിക്ഷേപം; കഴിഞ്ഞമാസം 2,​930.64 കോടി രൂപയുടെ വർധന

ആഗോള വിനോദസഞ്ചാരികളുടെ മുന്‍ഗണന സുസ്ഥിര ടൂറിസം ഉത്പന്നങ്ങള്‍ക്കെന്ന് കെടിഎമ്മില്‍ വിദഗ്ധര്‍

കൊച്ചി: അനുഭവവേദ്യ സുസ്ഥിര സമ്പ്രദായങ്ങള്‍ക്കും വെല്‍നെസ് ടൂറിസത്തിനുമാണ് പുതിയ കാലത്ത് ആഗോള വിനോദസഞ്ചാരികള്‍ മുന്‍ഗണന നല്‍കുന്നതെന്ന് കേരള ട്രാവല്‍ മാര്‍ട്ട് (കെടിഎം-2024) 12-ാം പതിപ്പില്‍ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. അനുഭവവേദ്യ യാത്രകള്‍, ടൂറിസം പാക്കേജുകളിലെ കാര്യക്ഷമത എന്നിവയും ആഗോള ടൂറിസം വിപണിയിലെ ഏറ്റവും പുതിയ പ്രവണതകളാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. കൊച്ചി വില്ലിംഗ്ടണ്‍ ഐലന്‍റിലെ സാഗര-സമുദ്രിക കണ്‍വെന്‍ഷന്‍ സെന്‍ററില്‍ ‘വിനോദസഞ്ചാരത്തിലെ മാറുന്ന പ്രവണതകള്‍’ എന്ന വിഷയത്തില്‍ നടന്ന സെമിനാറിലാണ് ഈ അഭിപ്രായം ഉയര്‍ന്നത്. 
സുസ്ഥിര യാത്രാ ഉല്‍പന്നങ്ങള്‍ വിനോദസഞ്ചാരികളുടെ തിരഞ്ഞെടുപ്പുകളെ സ്വാധീനിക്കുമെന്ന് സിത ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ ദീപക് ദേവ പറഞ്ഞു. 2027-ഓടെ വെല്‍നെസ് ടൂറിസം മേഖലയിലെ പങ്കാളിത്തം നാലിരട്ടിയായി വര്‍ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആഢംബര സൗകര്യങ്ങളേക്കാള്‍ അനുഭവവേദ്യ യാത്രകള്‍ക്കാണ് യാത്രികര്‍ മുന്‍ഗണന നല്‍കുന്നത്. കാര്യക്ഷമത, ഉപഭോക്തൃ പിന്തുണ, ടൂറിസം സ്ഥാപനങ്ങളുടെയും ഉത്പന്നങ്ങളുടെയും ജനപ്രിയത, വിശ്വാസ്യത, പരസ്യങ്ങള്‍ തുടങ്ങിയ മേഖലകളെ ജെന്‍ എഐ സ്വാധീനിക്കും. 
മികച്ച കാലാവസ്ഥയും ശുദ്ധവായുവുമുള്ള ഡെസ്റ്റിനേഷനുകള്‍ക്ക് സഞ്ചാരികള്‍ വലിയ പ്രാധാന്യം നല്‍കുന്നുണ്ട്. നഗരങ്ങളേക്കാള്‍ ശാന്തമായ ബീച്ചുകളും ഗ്രാമപ്രദേശങ്ങളുമാണ് ആളുകള്‍ തെരഞ്ഞെടുക്കുന്നത്. ഗവേഷണ സ്ഥാപനമായ മാര്‍ക്കറ്റ്സ് ആന്‍ഡ് മാര്‍ക്കറ്റ്സിന്‍റെ റിപ്പോര്‍ട്ട് അനുസരിച്ച്, 2022 ല്‍ 331.8 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ആഗോള കാര്‍ബണ്‍ ഓഫ്സെറ്റ് വിപണി 2023 മുതല്‍ 2028 വരെ 31 ശതമാനം വാര്‍ഷിക വളര്‍ച്ചാ നിരക്കില്‍ 1.6 ട്രില്യണ്‍ ഡോളറിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഈ കാലയളവില്‍ യൂറോപ്പ് കാര്‍ബണ്‍ ഓഫ്സെറ്റുകളുടെ ഏറ്റവും വലിയ വിപണിയായേക്കും. സോളോ യാത്രയുടെ ജനപ്രീതി വര്‍ധിച്ചുവെന്നും ‘സോളോ ട്രാവല്‍’ എന്നതിനായുള്ള ഗൂഗിള്‍ സെര്‍ച്ച് 2023 ല്‍ ഇരട്ടിയായെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ ഓരോ ജില്ലയിലും പുതിയ ടൂറിസം കേന്ദ്രങ്ങള്‍ കണ്ടുപിടിക്കാനുള്ള നിര്‍ദേശവും അദ്ദേഹം മുന്നോട്ടുവച്ചു.
കേരളത്തിലെ സാഹസിക വിനോദസഞ്ചാര മേഖലയിലെ പുതിയ പ്രവണതകള്‍ പര്യവേഷണം ചെയ്യാന്‍ നിരവധി അവസരങ്ങളുണ്ടെന്നും പ്രാദേശിക സമൂഹത്തിന് ഇത് പ്രയോജനപ്പെടുത്താമെന്നും കലിപ്സോ അഡ്വഞ്ചര്‍ എംഡി കമാന്‍ഡര്‍ സാം പറഞ്ഞു.
ടൂറിസം പ്രവര്‍ത്തനങ്ങളില്‍ കേരളത്തിന്‍റെ വ്യത്യസ്തവും സമ്പന്നവുമായ പാചകപാരമ്പര്യം പ്രയോജനപ്പെടുത്തണമെന്നും ടൂറിസം മേഖലയ്ക്ക് സമഗ്രമായ പാചക ഗൈഡ് സംസ്ഥാനം സൃഷ്ടിക്കേണ്ടതുണ്ടെന്നും സെലിബ്രിറ്റി ഷെഫ് സിദ്ദിഖ് മുഹമ്മദ് പറഞ്ഞു. പാചക ടൂറുകളും വാട്ടര്‍ മെട്രോ പാചക യാത്രകളും വികസിപ്പിക്കണം. ആയുര്‍വേദ പാചകരീതികളും പരമ്പരാഗത അടുക്കള ഭക്ഷണരീതികളും വിനോദസഞ്ചാരികള്‍ക്ക് പരിചയപ്പെടുത്തുന്നത് പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗ്രേറ്റ് ഇന്ത്യ ടൂര്‍ കമ്പനി എംഡി ഇ എം നജീബ് മോഡറേറ്ററായിരുന്നു.
രാജ്യത്തെ ഏറ്റവും വലിയ ട്രാവല്‍ മാര്‍ട്ടായ കെടിഎമ്മില്‍ 2839 ബയര്‍മാരാണ് പങ്കെടുത്തത്. സര്‍ക്കാര്‍-സ്വകാര്യ മേഖലയില്‍ നിന്നായി വിവിധ ടൂറിസം സ്ഥാപനങ്ങളുടെയും ഉത്പന്നങ്ങളുടെയും 347 സ്റ്റാളുകള്‍ ഉണ്ടായിരുന്നു.

X
Top