കടലിനടിയിലെ എണ്ണ തേടി ഇന്ത്യയുടെ വമ്പൻ നീക്കം; 80,000 കോടി രൂപ ചെലവിൽ വരുന്നു സമുദ്ര മന്ഥൻ പദ്ധതിഇന്ത്യയുടെ സ്മാര്‍ട്ട്ഫോണ്‍ കയറ്റുമതി 10 ബില്യണ്‍ ഡോളറിലേക്ക്ഇന്ത്യ-ചൈന അതിര്‍ത്തി വ്യാപാരം ഓഗസ്റ്റ് ഒന്നുമുതല്‍; ലിപുലേഖ് വീണ്ടും സജീവമാകുന്നുകേരളത്തിൽ വന്‍ നിക്ഷേപത്തിന് ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ബാങ്ക്യുഎഇ-ഇന്ത്യ സ്വർണ്ണ ഇറക്കുമതി അനിശ്ചിതത്വത്തിൽ; ഇറക്കുമതി കുറയ്ക്കാനുള്ള കേന്ദ്രസർക്കാർ നീക്കമെന്നും സംശയം

ഗ്ലോബല്‍ സര്‍ഫേസ് ലിമിറ്റഡ് ഐപിഒ മാര്‍ച്ച് 13 മുതല്‍; പ്രൈസ് ബാന്‍ഡ് 133-140 രൂപ

ന്യൂഡല്‍ഹി: ഗ്ലോബല്‍ സര്‍ഫേസ് ലിമിറ്റഡിന്റെ പ്രാരംഭ പബ്ലിക് ഓഫര്‍ മാര്‍ച്ച് 13 ന് സബ്സ്‌ക്രിപ്ഷനായി തുറക്കും. മാര്‍ച്ച് 15 വരെ നീളുന്ന ഐപിഒയുടെ പ്രൈസ് ബാന്‍ഡ് ഷെയറിന് 133-140 രൂപയാണ്. ആങ്കര്‍ ബിഡുകള്‍ മാര്‍ച്ച് 10 മുതല്‍ ആരംഭിക്കും.

അലോട്ട്മെന്റ് മാര്‍ച്ച് 20-ന് നടക്കും. മാര്‍ച്ച് 23-നാണ് ലിസ്റ്റിംഗ്. യുണിസ്റ്റോണ്‍ കാപ്പിറ്റല്‍ പ്രൈവറ്റ് ലിമിറ്റഡ് ആണ് ഇഷ്യുവിന്റെ ഏക ലീഡ് ബുക്ക് റണ്ണിംഗ് മാനേജര്‍.

8.52 ദശലക്ഷം ഓഹരികളുടെ ഫ്രഷ് ഇഷ്യുവും 2.55 ദശലക്ഷം ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലു (OFS) മാണ് ഐപിഒ.

പ്രമോട്ടര്‍ മായങ്ക് ഷാ 1.4 ദശലക്ഷം ഓഹരികളും ശ്വേത ഷാ 1.15 ദശലക്ഷം ഓഹരികളുമാണ് ഒഎഫ്എസ് വഴി വിറ്റഴിക്കുക. ഏകദേശം 154.98 കോടി രൂപ സമാഹരിക്കാനാണ് ഉദ്ദേശിക്കുന്നത്. ഫ്രഷ് ഇഷ്യുവഴിയുള്ള 90 കോടി രൂപ ദുബായില്‍ നിര്‍മ്മാണ സൗകര്യം സ്ഥാപിക്കുതിനായി വിനിയോഗിക്കും.

പ്ലാന്റ് സ്ഥാപിക്കുന്നതിന് 150.74 കോടി രൂപയാണ് ആകെ ചെലവ്. പുതിയ യൂണിറ്റിന് 622,896 ചതുരശ്ര അടി സ്ഥാപിത ശേഷി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. 2023-24 സാമ്പത്തിക വര്‍ഷം മുതല്‍ യൂണിറ്റ് പ്രവര്‍ത്തനക്ഷമമാകുമെന്ന് പ്രതീക്ഷിക്കുന്നു.

പ്രകൃതിദത്ത കല്ലുകളുടെ സംസ്‌കരണത്തിലും എന്‍ജിനീയറിങ് ക്വാര്‍ട്‌സ് ഉല്‍പ്പാദനത്തിലും ഏര്‍പ്പെട്ടിരിക്കുന്ന കമ്പനിയാണ് ഗ്ലോബല്‍ സര്‍ഫേസ്.

ഗ്രാനൈറ്റ്, ചുണ്ണാമ്പുകല്ല്, മാര്‍ബിള്‍, സ്ലേറ്റ്, ക്വാര്‍ട്‌സൈറ്റ്, ഗോമേദകം, മണല്‍ക്കല്ല്, ട്രാവെര്‍ട്ടൈന്‍, ഭൂമിയില്‍ നി്ന്ന് കുഴിച്ചെടുത്ത മറ്റ് വസ്തുക്കള്‍ എന്നിവയാണ് സംസ്‌ക്കരിക്കുന്നത്.

സങ്കീര്‍ണ്ണമായ ഭൂമിശാസ്ത്ര പ്രക്രിയകളുടെ ഫലമാണ് ഈ പ്രകൃതിദത്ത കല്ലുകള്‍.

X
Top