തൊഴിലില്ലായ്മ നിരക്ക് ഓഗസ്റ്റില്‍ 5.1 ശതമാനമായി കുറഞ്ഞുഇന്ത്യന്‍ കാര്‍ഷിക മേഖലയുടെ ആദ്യപാദ വളര്‍ച്ചാ നിരക്ക് ലോകത്തിലെ ഉയര്‍ന്നത്:  ശിവരാജ് സിംഗ് ചൗഹാന്‍ഡോളറിനെതിരെ 8 പൈസ നേട്ടത്തില്‍ രൂപനിക്ഷേപത്തട്ടിപ്പിന് കേന്ദ്ര ധനമന്ത്രിയുടെ വ്യാജ എഐ വീഡിയോ; ജാഗ്രത വേണമെന്ന് സൈബർ പോലീസ്ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ വ്യവസായ രംഗത്ത് വലിയ മുന്നേറ്റം സാധ്യമായി;പി രാജീവ്

സിലിക്കണ്‍ വാലി ബാങ്ക് തകര്‍ച്ച: ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഹ്രസ്വകാലത്തില്‍ ഫണ്ട് ലഭ്യമാകില്ല

ന്യൂഡല്‍ഹി: ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ലഭ്യമാകുന്ന ആഗോള ഫണ്ടില്‍ ഹ്രസ്വകാലത്തില്‍ കുറവ് വരും. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) പാര്‍ലമെന്ററി സമിതിയെ ധരിപ്പിച്ചു. സിലിക്കണ്‍ വാലി ബാങ്ക് തകര്‍ച്ചയെ തുടര്‍ന്നാണിത്.

അതേസമയം തകര്‍ച്ചയുടെ ആഘാതം ഇന്ത്യയെ സംബന്ധിച്ചിടത്തോളം പരിമിതമാണെന്ന് ആര്‍ബിഐ കമ്മിറ്റി പറഞ്ഞു. ധനകാര്യ സേവന വകുപ്പ് സെക്രട്ടറി വിവേക് ജോഷി, റിസര്‍വ് ബാങ്ക് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അജയ് കുമാര്‍ ചൗധരി, എസ്ബിഐ എംഡി അലോക് കുമാര്‍ ചൗധരി, ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ പ്രൊമോഷന്‍ ഓഫ് ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്റേണല്‍ ട്രേഡ് (ഡിപിഐഐടി), ഇന്ത്യന്‍ വെഞ്ച്വര്‍ ആന്‍ഡ് ആള്‍ട്ടര്‍നേറ്റീവ് ക്യാപിറ്റല്‍ അസോസിയേഷന്‍ (ഐവിഎസി) എന്നിവരാണ് തിങ്കളാഴ്ച മുന്‍ ധനകാര്യ സഹമന്ത്രി, ജയന്ത് സിന്‍ഹ അധ്യക്ഷനായ സമിതിയെ കണ്ടത്.

നിരക്ക് വര്‍ദ്ധന നടപ്പാക്കുന്നതിനാല്‍ വെഞ്ച്വര്‍ കാപിറ്റലുകള്‍ നിക്ഷേപം കുറയ്ക്കുകയാണെന്ന് ആര്‍ബിഐ കമ്മിറ്റി വിലയിരുത്തുന്നു. ഇന്ത്യയിലും, ധനസമാഹരണ പ്രവര്‍ത്തനങ്ങള്‍ കുറഞ്ഞിട്ടുണ്ട്. 2021-ല്‍ 37.20 ബില്യണ്‍ ഡോളറുണ്ടായിരുന്ന ആഭ്യന്തര ഫണ്ടിംഗ് 2022-ല്‍ 24.70 ബില്യണ്‍ ഡോളര്‍ അഥവാ 35% ആയി ഇടിവ് നേരിട്ടു.

പ്രതിസന്ധിയിലായ സിലിക്കണ്‍ വാലി ബാങ്കില്‍(എസ് വിബി) ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 1 ബില്യണ്‍ ഡോളര്‍ നിക്ഷേപമുണ്ടെന്ന് ഐടി സഹ മന്ത്രി രാജീവ് ചന്ദ്രശേഖര്‍ അറിയിച്ചിരുന്നു. സങ്കീര്‍ണ്ണമായ ക്രോസ് ബോര്‍ഡര്‍ നിക്ഷേപം നടത്തുന്നതിന് പകരം , സ്റ്റാര്‍ട്ടപ്പുകളെ എങ്ങനെ ഇന്ത്യന്‍ ബാങ്കിംഗ് സംവിധാനത്തിലേക്ക് മാറ്റാം എന്ന കാര്യം പരിശോധിക്കുകയാണ്. 209 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള ബാങ്ക് സിലിക്കണ്‍ വാലി ബാങ്ക് മാര്‍ച്ച് 10 നാണ്് അടച്ചുപൂട്ടല്‍ നേരിട്ടത്.

ഒറ്റ ദിവസം കൊണ്ട് 42 ബില്യണ്‍ ഡോളര്‍ പിന്‍വലിച്ചതിനെ തുടര്‍ന്നാണ് ബാങ്ക് അടച്ചുപൂട്ടിയത്. തുടര്‍ന്ന് സിലിക്കണ്‍ വാലി ബാങ്കിന്റെ (എസ്വിബി)എല്ലാ നിക്ഷേപങ്ങളും വായ്പകളും ഫസ്റ്റ് സിറ്റിസണ്‍സ് ബാങ്ക് ഏറ്റെടുത്തിട്ടുണ്ട്.

X
Top