നേപ്പാളിൽ 200, 500 രൂപയുടെ ഇന്ത്യൻ കറൻസികൾക്ക് അനുമതിആര്‍ബിഐ നടപടികള്‍: ഇന്ത്യയിലേക്കുള്ള വിദേശ നിക്ഷേപം കുതിച്ചുയരുംയുഎസിന്റെ പുതിയ തീരുവ: ഇന്ത്യ കയറ്റുമതി ചെയ്യുന്ന 45% ഉത്പന്നങ്ങളും താരിഫ് പരിധിക്ക് പുറത്തെന്ന് കേന്ദ്രംഅലുമിനിയം ക്യാനുകളുടെ വിതരണം തടസപ്പെട്ടു; രാജ്യത്തെ ഡയറ്റ് കോക്ക് വിതരണത്തില്‍ കടുത്ത ക്ഷാമംഅംഗോള, വെനസ്വേല ക്രൂഡിലേക്ക് തിരിഞ്ഞ് ഇന്ത്യൻ എണ്ണക്കമ്പനികൾ

ആര്‍ബിഐ നിരക്ക് വര്‍ദ്ധന ഡിസംബറിലും, മാസയടവ് കൂടും

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ഡിസംബറില്‍ വീണ്ടും നിരക്ക് വര്‍ധനയ്ക്ക് മുതിര്‍ന്നേയ്ക്കും. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ)യാണ് ഇക്കാര്യം പറഞ്ഞത്. ഡിസംബറില്‍ 35 ബിപിഎസ് നിരക്ക് വര്‍ദ്ധനയുണ്ടാകുമെന്ന് വിശ്വസിക്കുന്നതായി എസ്ബിഐ റിപ്പോര്‍ട്ട് പറഞ്ഞു.

അതിനുശേഷം ചെറിയ മിനുക്കുപണികള്‍ക്ക് മാത്രമായിരിക്കും ശ്രമിക്കുക. വായ്പാ വളര്‍ച്ചയെക്കുറിച്ച് പറയവേ, 2023 ആദ്യ പാദത്തില്‍ പുതിയ പ്രൊജക്ടുകള്‍ 4.35 ലക്ഷം കോടി രൂപയുടേതായി കുറഞ്ഞുവെന്ന് ബാങ്ക് അറിയിച്ചു. 2022 നാലാം പാദത്തില്‍ 5.75 ലക്ഷം കോടി രൂപയുണ്ടായിരുന്ന സ്ഥാനത്താണിത്.

ക്യാപക്‌സ് പ്രഖ്യാപനങ്ങള്‍ മന്ദഗതിയിലായെങ്കിലും പ്രവര്‍ത്ത മൂലധന വിനിയോഗം ഇപ്പോഴും ഇരട്ട അക്ക വായ്പാ വളര്‍ച്ചയ്ക്ക് സംഭാവന നല്‍കുന്നു. വളര്‍ച്ചയില്‍ വിട്ടുവീഴ്ച ചെയ്ത് പണപ്പെരുപ്പം കുറയ്ക്കുന്നതിനിടിയില്‍ ഈ ട്രെന്‍ഡ് കൂടി കണക്കിലെടുക്കണം. പ്രധാന പലിശ നിരക്ക് അര ശതമാനം ഉയര്‍ത്താനുള്ള ആര്‍ബിഐയുടെ തീരുമാനം വീട്, വാഹന വായ്പകളുടെ ഇഎംഐ വര്‍ദ്ധിപ്പിക്കും.

സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും (എസ്ബിഐ) എച്ച്ഡിഎഫ്‌സിയും അവരുടെ വായ്പാ നിരക്ക് 50 ബേസിസ് പോയിന്റ് ഇതിനോടകം ഉയര്‍ത്തിയിട്ടുണ്ട്. മറ്റ് ബാങ്കുകളും എന്‍ബിഎഫ്‌സികളും സമാന പാത പിന്തുടരുകയാണ്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് റിപ്പോ നിരക്ക് 50 ബേസിസ് പോയിന്റ് വര്‍ദ്ധിപ്പിച്ച് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പ്രസ്താവനയിറക്കിയത്..

X
Top