
ഇന്ത്യൻ പാസ്പോർട്ടുള്ളവർ ഇനി ജർമനി വഴി മറ്റ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുമ്പോൾ വിസാ വേണ്ടാതെ ട്രാൻസിറ്റ് ചെയ്യാൻ സാധിക്കും. ഇത് യാത്രാസൗകര്യം വർധിപ്പിക്കുകയും ബ്യൂറോക്രാറ്റിക് തടസ്സങ്ങൾ കുറയ്ക്കുകയും ചെയ്യും. ഇന്ത്യ–ജർമനി ബന്ധം കൂടുതൽ ശക്തിപ്പെടാനുള്ള ഒരു പ്രധാന നടപടിയായി ഈ മാറ്റം വിലയിരുത്തപ്പെടുന്നു.
ജർമ്മൻ ചാൻസലർ സന്ദർശന സമയത്ത് പ്രഖ്യാപനം
ഈ പ്രഖ്യാപനം ജനുവരി 12 മുതൽ 13 വരെ ജർമ്മൻ ചാൻസലർ ഫ്രീഡ്രിച്ച് മെഴ്സിൻ്റെ ഇന്ത്യ സന്ദർശനത്തിനിടയിൽ പുറത്തിറക്കിയ ഇന്ത്യ–ജർമനി സംയുക്ത പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചിരിക്കുിന്നത്. സ്ഥാനമേറ്റ ശേഷം മെഴ്സ് ഏഷ്യയിലേക്കുള്ള ആദ്യ സന്ദർശനമാണിത്. പ്രസ്താവനയിൽ വിദ്യാർത്ഥികൾ, ഗവേഷകർ, വിദഗ്ധ തൊഴിലാളികൾ എന്നിവരുടെ പരസ്പര കൈമാറ്റം വർധിപ്പിക്കാനുള്ള പ്രതിബദ്ധത രണ്ട് രാജ്യങ്ങളും അറിയിച്ചു.
പ്രധാനമന്ത്രി മോദി പ്രഖ്യാപനം സ്വാഗതം ചെയ്തു
പ്രധാനമന്ത്രി നരേന്ദ്ര മോദി വിസാ ഫ്രീ ട്രാൻസിറ്റ് സൗകര്യത്തിന് ചാൻസലർ മെഴ്സിന് നന്ദി അറിയിച്ചു. വിദ്യാർത്ഥികൾ, ഗവേഷകർ, വിദഗ്ധ തൊഴിലാളികൾ എന്നിവരുടെ പരസ്പര കൈമാറ്റവും സഹകരണവും ഇരു രാജ്യങ്ങളും അഭിനന്ദിച്ചു. കൂടാതെ ഉന്നത വിദ്യാഭ്യാസ രംഗത്ത് സമഗ്ര സഹകരണം രൂപപ്പെടുത്തുന്നതിനുള്ള ധാരണയും ഉണ്ടായി. ഇതിലൂടെ വിദ്യാഭ്യാസ, ഗവേഷണ, സംരംഭ പ്രവർത്തനങ്ങൾ കൂടുതൽ സജ്ജമാക്കാൻ സാധിക്കുമെന്ന് അധികൃതർ അറിയിച്ചു.
ഈ സൗകര്യം ഇന്ത്യക്കാർക്ക് യാത്രാസൗകര്യം മെച്ചപ്പെടുത്തുകയും, ടൂറിസം, വിദ്യാഭ്യാസ, തൊഴിൽ മേഖലകളിലെ അന്താരാഷ്ട്ര കൈമാറ്റങ്ങൾ സുതാര്യമാക്കുകയും ചെയ്യും. ട്രാൻസിറ്റ് ആവശ്യകതകൾ ലഘൂകരിച്ചതിലൂടെ വിദ്യാർത്ഥികൾക്കും ഗവേഷകർക്കും വിദഗ്ധർക്കും സൗകര്യപ്രദമായ യാത്രാ മാർഗങ്ങൾ ലഭിക്കും. ഇത് ദീർഘകാലത്തിൽ ഇന്ത്യ–ജർമനി ബന്ധം കൂടുതൽ സുസ്ഥിരമാക്കാനും, വിദ്യാഭ്യാസ-സാംസ്കാരിക മേഖലകളിലും ഊർജ്ജസ്വലമായ സഹകരണം ഉറപ്പാക്കാനും സഹായിക്കുമെന്നാണ് വിദഗ്ദരുടെ അഭിപ്രായം.






