റഷ്യയിൽ നിന്നുള്ള ഇന്ത്യയുടെ ക്രൂഡോയിൽ ഇറക്കുമതി വർധിച്ചുവിലക്കയറ്റത്തോതിൽ വീണ്ടും വർധന; ചീത്തപ്പേരിന്റെ ‘ടോപ് 5ൽ’ നിന്ന് കേരളം ഇക്കുറിയും രക്ഷപ്പെട്ടുഎം എസ് സി ഐ സൂചികയില്‍ ഇന്ത്യയുടെ വെയിറ്റേജ് ആറുവര്‍ഷത്തെ താഴ്ന്ന നിരക്കില്‍സംസ്ഥാനത്ത് ബീഫ് ക്ഷാമം രൂക്ഷംവ്യവസായ സ്ഥാപനങ്ങൾ പെട്രോൾ പമ്പുകളിൽ നിന്ന് ഇന്ധനം വാങ്ങുന്നത് തടഞ്ഞ് ഉത്തരവ്

ജര്‍മന്‍ ഉന്നതവിദ്യാഭ്യാസ-തൊഴില്‍ സാധ്യതകള്‍; വെബിനാര്‍ ശനിയാഴ്ച

തിരുവനന്തപുരം: ജര്‍മന്‍ സാംസ്കാരിക കേന്ദ്രമായ ഗൊയ്ഥെ സെന്‍ട്രത്തിന്‍റെ ആഭിമുഖ്യത്തില്‍ ജര്‍മനിയിലെ ഉന്നത വിദ്യാഭ്യാസ- തൊഴില്‍ സാധ്യതകളെ കുറിച്ച് ഓണ്‍ലൈന്‍ വെബിനാര്‍ നടത്തുന്നു. ശനിയാഴ്ച രാവിലെ 10.00 മണിക്കാണ് സൗജന്യ വെബിനാര്‍. വിദ്യാര്‍ത്ഥികള്‍, മാതാപിതാക്കള്‍, പ്രൊഫഷണലുകള്‍, ജര്‍മന്‍ ഭാഷാ പഠിതാക്കള്‍, ജര്‍മനിയില്‍ പഠന – ജോലി സാധ്യതകള്‍ അന്വേഷിക്കുന്നവര്‍ തുടങ്ങിയവര്‍ക്ക് ഇതില്‍ പങ്കെടുക്കാം. ജര്‍മന്‍ ഭാഷയേയും സിസ്റ്റത്തേയും കുറിച്ച് വ്യക്തവും കൃത്യവും പ്രായോഗികവുമായ വിദഗ്ധ മാര്‍​ഗനിര്‍ദേശം ലഭ്യമാക്കാനാണ് വെബിനാര്‍ ലക്ഷ്യമിടുന്നത്.

ജര്‍മനിയിലെ ഉന്നത വിദ്യാഭ്യാസ- തൊഴില്‍ സാധ്യതകള്‍ തിരിച്ചറിഞ്ഞ് മുന്നേറാന്‍ വിദ്യാര്‍ത്ഥികള്‍ക്കും പ്രൊഫഷണലുകള്‍ക്കും പരിപാടി അവസരമൊരുക്കും. ഉന്നത വിദ്യാഭ്യാസ അവസരങ്ങള്‍, എഞ്ചിനീയറിംഗ്, ഐടി, ആരോഗ്യ സംരക്ഷണം, ഹോസ്പിറ്റാലിറ്റി തുടങ്ങിയ മേഖലകളിലെ തൊഴില്‍ സാധ്യതകള്‍ എന്നിവ വെബിനാര്‍ ചര്‍ച്ച ചെയ്യും. ജര്‍മന്‍ ഭാഷയുടെ പ്രാധാന്യത്തെക്കുറിച്ചും വെബിനാര്‍ ചര്‍ച്ച ചെയ്യും. അക്കാദമിക വിജയത്തിനും തൊഴിലിടത്തിലെ മികച്ച പ്രകടനത്തിനും ദൈനംദിന ജീവിതത്തിനും ജര്‍മന്‍ ഭാഷയിലുള്ള പ്രാവീണ്യത്തിന്‍റെ പ്രാധാന്യം വെബിനാര്‍ ഉയര്‍ത്തിക്കാണിക്കും. സീറ്റുകള്‍ പരിമിതമാണ്. രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മാത്രമാണ് അവസരം. രജിസ്ട്രേഷന്: https://trivandrum.german.in/webinar/1/webinar-detail

X
Top