സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങൾ വിപുലീകരിക്കുന്നു; പിഎഫ്, ഇഎസ്ഐ വേതന പരിധി ഉയർത്താൻ നീക്കംവിലക്കയറ്റത്തോത് വീണ്ടും ഉയരുന്നുഇന്ത്യ-യുഎസ് വ്യാപാര കരാർ: ചർച്ചകൾ വീണ്ടും മാറ്റിവച്ചുപ്രത്യക്ഷ നികുതി വരുമാനത്തില്‍ വര്‍ദ്ധനഏഷ്യ-പസിഫിക് രാജ്യങ്ങളിലേക്ക് ഇന്ത്യൻ സഞ്ചാരികളുടെ ഒഴുക്ക്

പ്രതിരോധ സഹകരണത്തിന് ഊന്നൽ: ഇന്ത്യയുമായി 27 കരാറുകൾ ഉറപ്പിച്ച് ജർമനി

ന്യൂഡൽഹി: പ്രതിരോധ സഹകരണം വര്‍ധിപ്പിക്കുന്നത് ഉൾപ്പെടെ ഇന്ത്യയുമായി 27 കരാറുകളിൽ അന്തിമ ധാരണയായതായി ജർമൻ ചാൻസലർ ഒലാഫ് ഷോള്‍സ്. ആയുധ വ്യാപാരം അടക്കം പ്രതിരോധ രംഗത്ത് ഇന്ത്യയുമായി സഹകരണം വര്‍ധിപ്പിക്കും. രണ്ട് പതിറ്റാണ്ട് മുൻപ് ഇരുരാജ്യങ്ങളും തുടങ്ങിവച്ച തന്ത്രപരമായ സഖ്യം ഇനി കൂടുതല്‍ തീവ്രമായി മുന്നോട്ടു കൊണ്ടുപോകാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. മൂന്ന് ദിവസത്തെ ഇന്ത്യാ സന്ദര്‍ശനം പൂർത്തിയാക്കിയ ഷോള്‍സ് ശനിയാഴ്ചയാണ് മടങ്ങിയത്. 

പ്രതിരോധ മേഖലയില്‍ വ്യാവസായിക അടിസ്ഥാനത്തിലുള്ള സഹകരണം വര്‍ധിപ്പിക്കാനുള്ള കരാറാണ് ഉടമ്പടിയിൽ ഏറ്റവും പ്രധാനം. ഈ വര്‍ഷം പകുതി വരെ ജര്‍മനിയില്‍ നിന്ന് ഏറ്റവും കൂടുതല്‍ ആയുധം വാങ്ങുന്ന രാജ്യങ്ങളില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. 153.75 മില്യന്‍ യൂറോയുടെ ആയുധ ഇടപാടാണ് ഇരുരാജ്യങ്ങൾക്കുമിടയിൽ നടന്നത്. 

X
Top