ബംഗ്ലാദേശിലേയ്ക്കുള്ള കയറ്റുമതി, ഇന്ത്യയില്‍ അരി വില ഉയര്‍ന്നുദീപാവലി സമ്മാനം: ചെറു കാറുകളുടെയും ഇന്‍ഷുറന്‍സ് പ്രീമിയങ്ങളുടെയും ജിഎസ്ടി കുറയുംസാധ്യതകൾ തുറന്ന് മൈസ് ഉച്ചകോടിതിരുവനന്തപുരത്തെ അടുത്ത ഐടി ഡെസ്റ്റിനേഷനാകാന്‍ ടെക്നോപാര്‍ക്ക് ഫേസ്-4ജിഎസ്ടി സ്ലാബ് പരിഷ്കരണം ട്രംപിന്റെ ഭീഷണി നേരിടാനല്ലെന്ന് കേന്ദ്രം

ജിയോജിത്തിന്റെ അറ്റാദായം രണ്ടാം പാദത്തില്‍ 57.42 കോടി രൂപയായി

കൊച്ചി: പ്രമുഖ ധനകാര്യ സ്ഥാപനമായ ജിയോജിത്തിന്റെ അറ്റാദായം രണ്ടാം പാദത്തില്‍ 57.42 കോടി രൂപയായി. മുൻ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച്‌ 53 ശതമാനത്തിന്റെ വർദ്ധന അറ്റാദായത്തിലുണ്ടായി.

കമ്പനിയുടെ മൊത്തം വരുമാനം രണ്ടാം പാദത്തില്‍ 218.55 കോടി രൂപയായി വർദ്ധിച്ചു, കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ കാലയളവില്‍ 145.51 കോടി രൂപയായിരുന്നു മൊത്തം വരുമാനം.

നികുതി കണക്കാക്കുന്നതിനു മുൻപുള്ള ലാഭം മുൻ വർഷത്തെ 48.32 കോടി രൂപയില്‍ നിന്ന് 75.52 കോടി രൂപയിലെത്തി, 56 ശതമാനത്തിന്റെ വർദ്ധന.

നടപ്പു സാമ്പത്തിക വർഷത്തിന്റെ ഒന്നാം പാതിയില്‍ ജിയോജിത്തിന്റെ അറ്റാദായം 103.23 കോടി രൂപയായി ഉയർന്നു.

കഴിഞ്ഞ സാമ്പത്തിക വർഷത്തില്‍ ഇതേ കാലയളവില്‍ 59.56 കോടി രൂപയായിരുന്നു അറ്റാദായം.

X
Top