പശ്ചിമേഷ്യന്‍ സംഘർഷം ഇന്ത്യയുടെ വളര്‍ച്ചയെ ബാധിക്കുമെന്ന് റിപ്പോർട്ട്യുഎസ് – ഇറാൻ യുദ്ധം: കുതിച്ച് കയറി ഡ്രൈ ഫ്രൂട്സ് വിലകേരളത്തില്‍ നിന്ന് ഗള്‍ഫിലേക്കുള്ള ടണ്‍ കണക്കിന് പഴം, പച്ചക്കറികള്‍ കെട്ടിക്കിടക്കുന്നുപശ്ചിമേഷ്യ സംഘർഷം: കത്തിക്കയറി എണ്ണവില27 ഇന്ത്യൻ കപ്പലുകൾ നടുക്കടലിൽ; കേന്ദ്രസർക്കാരിനോട് സഹായം അഭ്യർത്ഥിച്ച് കപ്പലുടമകൾ

സെബിയുടെ അനുമതി നേടി ജിയോബ്ലാക്ക്‌റോക്ക്

മുംബൈ: ജിയോ ഫിനാൻഷ്യല്‍ സർവീസസ് ലിമിറ്റഡും ബ്ലാക്ക്‌റോക്കും സംയുക്തമായി രൂപീകരിച്ച ജിയോ ബ്ലാക്ക്‌റോക്ക് ഇൻവെസ്റ്റ്‌മെന്റ് അഡ്വൈസേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡിന് ഇന്ത്യയില്‍ ഇൻവെസ്റ്റ്‌മെന്റ് അഡ്വൈസറായി പ്രവർത്തനം ആരംഭിക്കാൻ സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഒഫ് ഇന്ത്യയും (സെബി) ബി.എസ്.ഇ ലിമിറ്റഡും അനുമതി നല്‍കി.

ജിയോബ്ലാക്ക്‌റോക്ക് അസറ്റ് മാനേജ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡിന് ഇന്ത്യയിലെ മ്യൂച്വല്‍ ഫണ്ട് ബിസിനസിനായി ഇൻവെസ്റ്റ്‌മെന്റ് മാനേജറായി പ്രവർത്തിക്കാൻ സെബി മേയില്‍ അംഗീകാരം നല്‍കിയതിന് പിന്നാലെയാണിത്.

നിക്ഷേപകർക്ക് സഹായകമായ ഡിജിറ്റല്‍ ഉത്പന്നങ്ങള്‍ വികസിപ്പിക്കുന്നതിനായി ജിയോബ്ലാക്ക്‌റോക്ക് ഇൻവെസ്റ്റ്‌മെന്റ് അഡ്വൈസേഴ്‌സ് മുൻഗണന നല്‍കും.

25 വർഷത്തിലധികം ആഗോള സാമ്പത്തിക സേവന പരിചയമുള്ള മാർക്ക് പില്‍ഗ്രെമിനെ കമ്പനിയുടെ മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായി നിയമിച്ചതായും കമ്പനി അറിയിച്ചു.

വ്യക്തിഗതമായും വിശകലനങ്ങള്‍ അടിസ്ഥാനമാക്കിയുമുള്ള സാമ്പത്തിക പരിഹാരങ്ങള്‍ തേടുന്ന ഇന്ത്യൻ നിക്ഷേപകരെ സഹായിക്കാൻ ഈ സംയുക്ത സംരംഭം ലക്ഷ്യമിടുന്നുവെന്ന് ജിയോ ഫിനാൻഷ്യല്‍ സർവീസസ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ ഹിതേഷ് സെഥ്യ പറഞ്ഞു.

X
Top