വിമാന നിരക്ക് 20% വരെ ഉയര്‍ന്നേക്കുമെന്ന് സൂചന; പ്രവാസികള്‍ക്കും വിദേശ യാത്രക്കാര്‍ക്കും ഇരുട്ടടികോർപ്പറേറ്റ് നികുതിയിൽ വൻ കുതിച്ചുചാട്ടം; നേരിട്ടുള്ള അറ്റ നികുതി പിരിവ് 12.1 ലക്ഷം കോടി രൂപയായിഇന്ത്യയുടെ വിദേശനാണ്യ ശേഖരത്തിൽ കുറവ്100% തീരുവ ചുമത്താനുള്ള ബിൽ: യുഎസ് നീക്കത്തിൽ ഇന്ത്യക്ക് കടുത്ത അതൃപ്തി; ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന് മുന്നറിയിപ്പ്ഉത്സവകാല ഓൺലൈൻ വിൽപ്പനയിൽ പ്രതീക്ഷിക്കുന്നത് വൻ കുതിപ്പ്; റെക്കോർഡ് തൊഴിലവസരങ്ങളുമായി ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകൾ

ഇന്ത്യയില്‍ നിന്നുള്ള ആഭരണ കയറ്റുമതി കുറഞ്ഞു

ബെംഗളൂരു: കഴിഞ്ഞ മാസം ഇന്ത്യയില്‍ നിന്നുള്ള ആഭരണ കയറ്റുമതി 10.70 ശതമാനം ഇടിഞ്ഞ് 22,693.41 കോടി രൂപയായെന്ന് ജെം ആന്‍ഡ് ജുവലറി എക്സ്പോര്‍ട്ട് പ്രൊമോഷന്‍ കൗണ്‍സില്‍ (ജി.ജെ.ഇ.പി.സി) വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം മേയില്‍ കയറ്റുമതി 25,412.66 കോടി രൂപയായിരുന്നു.

സ്വര്‍ണാഭരണങ്ങളുടെ കയറ്റുമതി മേയില്‍ 7.29 ശതമാനം വര്‍ധിച്ച് 5,705.32 കോടി രൂപയായി. മുന്‍വര്‍ഷം മേയില്‍ ഇത് 5,317.71 കോടി രൂപയായിരുന്നു.

അതേസമയം, പോളിഷ് ചെയ്ത വജ്രത്തിന്റെ കയറ്റുമതി മുന്‍ വര്‍ഷത്തെ 16,156.04 കോടിയില്‍ നിന്ന് 12.17 ശതമാനം ഇടിഞ്ഞ് 14,190.28 കോടി രൂപയായി.

പോളിഷ് ചെയ്ത ലാബ് ഗ്രോണ്‍ വജ്രത്തിന്റെ കയറ്റുമതി ഏപ്രില്‍-മേയ് കാലയളവില്‍ 20.57 ശതമാനം ഇടിഞ്ഞ് 1,985.83 കോടി രൂപയായി.

2022 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ രണ്ടു മാസക്കാലയളവില്‍ കയറ്റുമതി 2,499.95 കോടി രൂപയായിരുന്നു.
വെള്ളി ആഭരണങ്ങളുടെ കയറ്റുമതിയില്‍ ഏപ്രില്‍-മേയ് മാസത്തില്‍ 68.54 ശതമാനം ഇടിവുണ്ടായി.

മുന്‍ സാമ്പത്തിക വര്‍ഷം സമാനകാലയളവിലെ 3,78.88 കോടി രൂപയില്‍ 1,173.25 കോടി രൂപയായി.

X
Top