
മുബൈ: വൈറ്റ് ഓയിലുകളുടെ മുന്‍നിര നിര്‍മ്മാതാക്കളായ ഗാന്ധര്‍ ഓയില്‍ റിഫൈനറിയ്ക്ക് ഐപിഒ (പ്രാരംഭ പബ്ലിക് ഓഫറിംഗ്) അനുമതി. പുതിയ ഇഷ്യുവും ഓഫര്‍ ഫോര്‍ സെയിലും (ഒഎഫ്എസ്) സംയോജിപ്പിച്ചാണ് പബ്ലിക് ഓഫര്‍. പ്രൈസ് ബാന്‍ഡും ഐപിഒകളുടെ പ്രധാന തീയതികളും യഥാസമയം പ്രഖ്യാപിക്കും. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് കമ്പനി ഐപിഒയ്ക്ക്ായി ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്പെക്ടസ് സമര്‍പ്പിച്ചത്.
357 കോടി രൂപയുടെ ഫ്രഷ് ഇഷ്യുവും പ്രമോട്ടര്‍മാരുടേയും ഓഹരിയുടമകളുടേയും 1.2 കോടി ഓഹരികള്‍ വിറ്റഴിക്കുന്ന ഓഫര്‍ ഫോര്‍ സെയിലുമാണ് (ഒഎഫ്എസ്) കമ്പനി നടത്താന്‍ ഉദ്ദേശിക്കുന്നത്.
ഏതാണ്ട് 500 കോടി രൂപയോളം ഒഎഫ്എസ് വഴി സ്വരൂപിക്കപ്പെടും. പ്രമോട്ടര്‍മാരായ രമേഷ് ബാബുലാല്‍ പരേഖ്, കൈലാഷ് പരേഖ്, ഗുലാബ് പരേഖ് എന്നിവരും ഷെയര്‍ഹോള്‍ഡര്‍മാരായ ഫ്‌ലീറ്റ് ലൈന്‍ ഷിപ്പിംഗ് സര്‍വീസസ് എല്‍എല്‍സി, ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് ലിമിറ്റഡ്, ഡെന്‍വര്‍ ബ്ലഡ്ഗ് മാറ്റ് & ഡികോര്‍ ടിആര്‍ എല്‍എല്‍സി, ഗ്രീന്‍ ഡെസേര്‍ട്ട് റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍മാര്‍ എന്നിവരുമാണ് ഒഎഫ്എസില്‍ ഓഹരികള്‍ വാഗ്ദാനം ചെയ്യുന്നത്. ഫ്രഷ് ഇഷ്യുവഴി ലഭ്യമാകുന്ന തുക കടം വീട്ടുന്നതിനും സില്‍വാസ പ്ലാന്റിലെ ഓട്ടോമോട്ടീവ് ഓയിലിന്റെ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ആവശ്യമായ ഉപകരണങ്ങള്‍ വാങ്ങുന്നതിനും സിവില്‍ ജോലികള്‍ക്കും ഉപയോഗിക്കും.
കൂടാതെ, കമ്പനിയുടെ തലോജ പ്ലാന്റിന്റെ ശേഷി വര്‍ധിപ്പിക്കുന്നതിനും പ്രവര്‍ത്തന മൂലധന ആവശ്യങ്ങള്‍ക്കായും ഉപയോഗപ്പെടുത്തും. ഗന്ധര്‍ ഓയില്‍ റിഫൈനറി, ഉപഭോക്തൃ, ആരോഗ്യ സംരക്ഷണ വ്യവസായത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയാണ്. വൈറ്റ് ഓയിലുകളുടെ മുന്‍നിര നിര്‍മ്മാതാക്കളാണ്.
വ്യക്തിഗത പരിചരണം, ആരോഗ്യ സംരക്ഷണം, ഓയിലുകള്‍, ലൂബ്രിക്കന്റുകള്‍, പ്രോസസ് ആന്‍ഡ് ഇന്‍സുലേറ്റിംഗ് ഓയില്‍ ഡിവിഷനുകളിലായി 350-ലധികം ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കുന്നു. എഡല്‍വീസ് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ഐസിഐസിഐ സെക്യൂരിറ്റീസ് എന്നീ സ്ഥാപനങ്ങളാണ് ഐപിഒയുടെ മര്‍ച്ചന്റ് ബാങ്കര്‍മാരായി പ്രവര്‍ത്തിക്കുന്നത്.