യുഎഇ-ഇന്ത്യ സ്വർണ്ണ ഇറക്കുമതി അനിശ്ചിതത്വത്തിൽ; ഇറക്കുമതി കുറയ്ക്കാനുള്ള കേന്ദ്രസർക്കാർ നീക്കമെന്നും സംശയംലോക കളിപ്പാട്ട വിപണി പിടിക്കാന്‍ പ്രത്യേക പദ്ധതിയുമായി കേന്ദ്രംതുരുമ്പെടുക്കൽ മൂലം ഇന്ത്യയ്ക്ക് പ്രതിവര്‍ഷ നഷ്ടം 14 ലക്ഷം കോടി രൂപഇന്ത്യൻ വിവാഹങ്ങളിൽ വിപ്ലവകരമായ മാറ്റം; 2028 ഓടെ മൂന്നിലൊന്നും ഡെസ്റ്റിനേഷൻ വിവാഹങ്ങളാകുമെന്ന് റിപ്പോർട്ടുകൾഇന്ത്യയിലും പ്ലാസ്റ്റിക് നോട്ടുകൾ വരുന്നു; 10, 20 പോളിമർ കറൻസികൾക്ക് കേന്ദ്രത്തിന്റെ അനുമതി, ട്രയൽ ഉടൻ ആരംഭിക്കും

400 കോടി രൂപയുടെ നിക്ഷേപമിറക്കാൻ ഗെയിംസ് 24×7

മുംബൈ: അടുത്ത അഞ്ച് വർഷത്തിനുള്ളിൽ പ്രാരംഭ ഘട്ട ഇന്ത്യൻ സ്റ്റാർട്ടപ്പുകളിൽ 400 കോടി രൂപയുടെ നിക്ഷേപമിറക്കാൻ പദ്ധതിയിടുന്നതായി ഓൺലൈൻ ഗെയിമിംഗ് പ്ലാറ്റ്‌ഫോമായ ഗെയിംസ് 24×7 അറിയിച്ചു. ഈ പദ്ധതിക്കായി കമ്പനി ഗെയിംസ് 24×7 വെഞ്ചേഴ്‌സ് എന്ന പേരിൽ ഒരു സംരംഭം രൂപികരിച്ചു.

കമ്പനിയുടെ പ്രധാന ബിസിനസ്സ് മേഖലകളുമായി സഹകരിക്കുന്ന സ്റ്റാർട്ടപ്പുകളിലായിരിക്കും നിർദിഷ്ട നിക്ഷേപം ശ്രദ്ധ കേന്ദ്രീകരിക്കുകയെന്ന് ഗെയിംസ് 24×7 പ്രസ്താവനയിൽ പറഞ്ഞു. ഗെയിംസ് 24×7 വെഞ്ച്വേഴ്സിന് 400 കോടിയിലധികം രൂപയുടെ കോർപ്പസ് ഉണ്ടായിരിക്കും.

ഓൺലൈൻ ഗെയിമിംഗ്, ഡിജിറ്റൽ മാർക്കറ്റിംഗ്, ഡിജിറ്റൽ ഉള്ളടക്കം, സ്‌പോർട്‌സ് ടെക്, ഇ-സ്‌പോർട്‌സ്, ബ്ലോക്ക്‌ചെയിൻ ടെക്‌നോളജി എന്നിവയുൾപ്പെടെയുള്ള വിഭാഗങ്ങളിലാണ് കമ്പനി പ്രവർത്തിക്കുന്നത്. അതേസമയം ഉപഭോക്തൃ ഇന്റർനെറ്റ് മേഖലയിൽ സംരംഭകത്വത്തിന്റെ വൻ കുതിപ്പിനാണ് ഇന്ത്യ സാക്ഷ്യം വഹിക്കുന്നതെന്ന് ഗെയിംസ്24×7 സഹസ്ഥാപകനും സിഇഒയുമായ ത്രിവിക്രമൻ തമ്പി പറഞ്ഞു.

മൂലധനത്തിനപ്പുറം പ്രാരംഭ ഘട്ട കമ്പനികളെ പിന്തുണയ്ക്കാൻ തങ്ങൾക്ക് കഴിയുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

X
Top