മന:പൂര്‍വ്വം വരുത്തിയ വായ്പ കുടിശ്ശിക 88435 കോടി രൂപയായിആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണര്‍ നിയമനത്തിന് ധനമന്ത്രാലയം അപേക്ഷ ക്ഷണിച്ചുജനുവരിയില്‍ 51 ലക്ഷം കോടി രൂപയുടെ 1050 കോടി റീട്ടെയ്ല്‍ ഡിജിറ്റല്‍ പെയ്മന്റുകള്‍പെയ്മന്റ് ഉത്പന്നങ്ങള്‍ അന്താരാഷ്ട്രവത്ക്കരിക്കണം – ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ്‌വിദേശ നാണ്യ ശേഖരം മൂന്നുമാസത്തെ താഴ്ചയില്‍

അറ്റാദായത്തില്‍ 84 ശതമാനത്തിന്റെ കുറവ്, തണുപ്പന്‍ മൂന്നാം പാദപ്രകടനം നടത്തി ഗെയില്‍

ന്യൂഡല്‍ഹി:ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡി(ഗെയില്‍)ന്റെ അറ്റാദായത്തില്‍ 84 ശതമാനം ഇടിവ്. 1537 കോടി രൂപയാണ് മൂ്ന്നാം പാദത്തില്‍ കമ്പനി രേഖപ്പെടുത്തിയ അറ്റാദായം. മുന്‍വര്‍ഷത്തെ സമാനപാദത്തില്‍ ഇത് 3287 കോടി രൂപയായിരുന്നു.

വരുമാനം പക്ഷെ 37.2 ശതമാനം കൂടി 35380 കോടി രൂപയായിട്ടുണ്ട്. അതേസമയം ചരക്കുകളുടെ വില 17590 കോടി രൂപയില്‍ നിന്നും 32190 കോടി രൂപയായി വളര്‍ന്നു. പല വിഭാഗങ്ങളും നഷ്ടത്തിലാണ്.

നാച്വറല്‍ ഗ്യാസ് മാര്‍ക്കറ്റിംഗിന്റെ നികുതിയ്ക്ക് ശേഷമുള്ള നഷ്ടം 86 കോടി രൂപയായപ്പോള്‍ പെട്രോകെമിക്കല്‍സിന്റെത് 348 കോടി രൂപയും എല്‍പിജി ആന്റ് ലിക്വിഡ് ഹൈഡ്രോകാര്‍ബണ്‍സിന്റേത് 29 കോടി രൂപയുമാണ്.

കുറഞ്ഞ അളവുകള്‍, കുറഞ്ഞ എപിഎം (അഡ്മിനിസ്റ്റേര്‍ഡ് പ്രൈസിംഗ് മെക്കാനിസം) അലോക്കേഷന്‍, ഉയര്‍ന്ന എപിഎം ഗ്യാസ് വില എന്നിവയാണ് പ്രകടനത്തെ ബാധിച്ചത്, കോടക് സെക്യൂരിറ്റീസ് നിരീക്ഷിക്കുന്നു. എല്‍പിജി വില കുറയുന്നതും ഉയര്‍ന്ന എപിഎം ഗ്യാസിന്റെ വിലയും പ്ലാന്റ് വിനിയോഗം കുറച്ചു.

X
Top