ഇന്ത്യയും യുഎഇയും സാമ്പത്തിക പങ്കാളിത്തം ശക്തിപ്പെടുത്തുന്നുയുഎസ് നവംബറോടെ തീരുവ പിന്‍വലിച്ചേയ്ക്കും: സിഇഎഡോളറിനെതിരെ വീണ്ടും ദുര്‍ബലമായി രൂപജിഎസ്ടി പരിഷ്‌കരണം: ജനങ്ങള്‍ക്ക് 2 ലക്ഷം കോടി രൂപയുടെ നേട്ടമെന്ന് നിർമ്മല സീതാരാമൻമികച്ച പ്രകടനവുമായി ഇന്ത്യൻ കയറ്റുമതി മേഖല

ഗഗന്‍യാന്റെ ആളില്ലാദൗത്യം ഡിസംബറില്‍ ശ്രീഹരിക്കോട്ടയില്‍ നിന്ന് വിക്ഷേപിക്കും

ബെംഗളൂരു: മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന ഇന്ത്യയുടെ(India) ഗഗൻയാൻ(Gaganyan) ദൗത്യത്തിന്റെ ഭാഗമായുള്ള ആദ്യ ആളില്ലാദൗത്യം ഈ വർഷം ഡിസംബറിൽ വിക്ഷേപിച്ചേക്കും.

ഭ്രമണപഥത്തിലെത്തുന്ന ക്രൂ മൊഡ്യൂൾ(Crew Module) കുറച്ചുദിവസം ഭൂമിയെ ചുറ്റിക്കറങ്ങി കടലിൽ പതിക്കും.

യഥാർഥ ക്രൂ മൊഡ്യൂളിന്റെ അതേ സ്വഭാവമുള്ള ക്രൂ മൊഡ്യൂളാകും പരീക്ഷണത്തിന് ഉപയോഗിക്കുക.

ക്രൂ മൊഡ്യൂൾ തിരുവനന്തപുരത്തും സർവീസ് മൊഡ്യൂൾ ബെംഗളൂരു യു.ആർ. റാവു സാറ്റലൈറ്റ് സെന്ററിലും പൂർത്തിയായിവരുകയാണ്.

ഒന്നരമാസത്തിനകം എല്ലാ ഭാഗങ്ങളും ശ്രീഹരിക്കോട്ടയിലെത്തിക്കുമെന്നും ഡിസംബറിൽത്തന്നെ വിക്ഷേപിക്കാനാണ് ലക്ഷ്യമെന്നും ഐ.എസ്.ആർ.ഒ. ചെയർമാൻ എസ്. സോമനാഥ് കഴിഞ്ഞദിവസം അറിയിച്ചിരുന്നു.

X
Top