റഷ്യയില്‍ നിന്നുള്ള വാതക ഇറക്കുമതിയില്‍ ഇയു ഒന്നാം സ്ഥാനത്ത്ഡോളറിനെതിരെ ദുര്‍ബലമായി രൂപനടപ്പ് സാമ്പത്തികവര്‍ഷത്തില്‍ ജിഡിപി വളര്‍ച്ച 6.3 ശതമാനമെന്ന് എസ്ബിഐചൈനയിലേയ്ക്കുള്ള ഇന്ത്യയുടെ കയറ്റുമതി 20 ശതമാനം വര്‍ദ്ധിച്ചുസ്വകാര്യ മൂലധന ചെലവില്‍ പുരോഗതി ദൃശ്യമാകുന്നില്ല: എസ്ബിഐ റിപ്പോര്‍ട്ട്

ന്യൂ ഏജ്‌ ടെക്‌ ഓഹരികളില്‍ മ്യൂച്വല്‍ ഫണ്ടുകള്‍ നിക്ഷേപിക്കുന്നു

പ്രിലില്‍ ന്യൂ ഏജ്‌ ഇന്റര്‍നെറ്റ്‌ ഓഹരികള്‍ വാങ്ങാന്‍ മ്യൂച്വല്‍ ഫണ്ടുകള്‍ താല്‍പ്പര്യം കാട്ടി. ഡെല്‍ഹിവറി, നൈക, സൊമാറ്റോ തുടങ്ങിയ കമ്പനികളുടെ ഓഹരികളാണ്‌ അവ പ്രധാനമായും വാങ്ങിയത്‌.

ഈ വര്‍ഷം തുടക്കം മുതല്‍ മ്യൂച്വല്‍ ഫണ്ടുകള്‍ ഡെല്‍ഹിവെറിയുടെ ഓഹരികള്‍ വാങ്ങാന്‍ താല്‍പ്പര്യം കാട്ടുന്നു. ജനുവരി-മാര്‍ച്ച്‌ ത്രൈമാസത്തില്‍ മ്യൂച്വല്‍ ഫണ്ടുകള്‍ ഡെല്‍ഹിവെറിയിലെ ഓഹരി പങ്കാളിത്തം 11.12 ശതമാനത്തില്‍ നിന്നും 12.63 ശതമാനമായി ഉയര്‍ത്തി.

ഡെല്‍ഹിവെറിയുടെ ഓഹരി വില ഈ വര്‍ഷം ഇതുവരെ 10 ശതമാനമാണ്‌ ഉയര്‍ന്നത്‌. അതേ സമയം 2022ല്‍ ഈ ഓഹരി 32 ശതമാനം ഇടിവ്‌ നേരിട്ടിരുന്നു.

ഫാഷന്‍ റീട്ടെയിലറായ നൈകയുടെ ഓഹരികള്‍ വാങ്ങാനും മ്യൂച്വല്‍ ഫണ്ടുകള്‍ താല്‍പ്പര്യം കാട്ടി. ഈ കമ്പനിയുടെ 54.1 ദശലക്ഷം ഓഹരികളാണ്‌ മ്യൂച്വല്‍ ഫണ്ടുകള്‍ ഏപ്രിലില്‍ വാങ്ങിയത്‌.

ഫുഡ്‌ ഡെലിവറി കമ്പനിയായ സൊമാറ്റോയുടെ 70 ദശലക്ഷം ഓഹരികള്‍ മ്യൂച്വല്‍ ഫണ്ടുകള്‍ ഏപ്രിലില്‍ വാങ്ങി. പേമെന്റ്‌ പ്ലാറ്റ്‌ഫോം ആയ പേടിഎമ്മിനോട്‌ സമ്മിശ്ര പ്രതികരണമാണ്‌ മ്യൂച്വല്‍ ഫണ്ടുകളുടെ ഭാഗത്തു നിന്നുണ്ടായത്‌.

പേടിഎമ്മിന്റെ ഓഹരി വില ഈ വര്‍ഷം ഇതുവരെ 35 ശതമാനമാണ്‌ ഉയര്‍ന്നത്‌.

X
Top