ഉത്സവകാല പെയ്‌മെന്റുകളില്‍ യുപിഐ മുന്നില്‍സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും ഇന്ത്യയിലേയ്ക്കുള്ള എണ്ണവിതരണം തുടരുന്നു: റഷ്യന്‍ വിദേശകാര്യ സഹമന്ത്രി ആന്‍ഡ്രി റുഡെന്‍കോയുകെ, ഇഫ്ടിഎ കരാറുകള്‍ 100 ബില്യണ്‍ ഡോളര്‍ നിക്ഷേപത്തിന് വഴിയൊരുക്കും: പിയൂഷ് ഗോയല്‍ഡിജിറ്റല്‍ പെയ്മെന്റുകളുടെ 85 ശതമാനം യുപിഐ വഴിയെന്ന് ആര്‍ബിഐ ഗവര്‍ണര്‍ആഭ്യന്തര ആവശ്യകത സമ്പദ് വ്യവസ്ഥയെ മുന്നോട്ട് നയിക്കുന്നു: ആര്‍ബിഐ

പുതിയ സാമ്പത്തിക വർഷം മുതൽ സ്ഥിര നിക്ഷേപത്തിൽ നിന്ന് ലഭിക്കുന്ന 12 ലക്ഷം രൂപ വരെയുള്ള പലിശ വരുമാനത്തിനും നികുതിയില്ല

ബാങ്ക് നിക്ഷേപങ്ങളിൽ നിന്ന് ലഭിക്കുന്ന പലിശക്ക് നികുതി കൂടി കൊടുത്ത് കഴിയുമ്പോൾ പണപ്പെരുപ്പത്തെ തോൽപ്പിക്കാൻ സാധിക്കുന്ന തരത്തിലുള്ള ആദായം ഇവയിൽ നിന്ന് ലഭിക്കില്ല. ഇത് സ്ഥിര നിക്ഷേപങ്ങളുടെ വലിയൊരു പോരായ്മയാണ്.

എന്നാൽ നമ്മുടെ സമൂഹത്തിൽ നല്ലൊരു പങ്ക് മുതിർന്ന പൗരന്മാരും സാമ്പത്തിക വിദ്യാഭ്യാസം കുറവുള്ളവരും ഇപ്പോഴും നിക്ഷേപങ്ങൾക്കും, സേവിങ്‌സിനുമായി ബാങ്ക് സ്ഥിര നിക്ഷേപങ്ങളെ ആണ് ആശ്രയിക്കുന്നത്. ഇത്തരക്കാർക്ക് ഈ ബജറ്റിൽ ഒരു സന്തോഷ വാർത്തയുണ്ട്.

2025-26 സാമ്പത്തിക വർഷം മുതൽ, സ്ഥിര നിക്ഷേപങ്ങളിൽ നിന്നുള്ള 12 ലക്ഷം രൂപ വരെയുള്ള വരുമാനം നികുതി രഹിതമായിരിക്കും. എന്നാൽ ഇവിടെ ശ്രദ്ധിക്കേണ്ട ഒരു കാര്യം ഉണ്ട്. മറ്റ് സ്രോതസ്സുകളിൽ നിന്നുള്ള വരുമാനം നിങ്ങൾക്ക് ഉണ്ടാകരുത്.

സ്ഥിര നിക്ഷേപ പലിശ വരുമാനത്തിന് 12 ലക്ഷം രൂപ വരെ നികുതി ഇളവ് ലഭിക്കുന്നതിന് ഈ നിബന്ധന പാലിക്കണം.

12 ലക്ഷം രൂപ വരെ നികുതി ബാധകമല്ലാത്ത സാധാരണ വരുമാനത്തിൽ വ്യക്തിഗത നികുതിദായകരുടെ അതത് സ്ലാബ് നിരക്കുകളിൽ നികുതി ചുമത്തുന്ന എല്ലാത്തരം വരുമാനങ്ങളും ഉൾപ്പെടുന്നു.

അതായത് ശമ്പളം, പെൻഷൻ, സ്ഥിര നിക്ഷേപങ്ങൾ മുതലായവയിൽ നിന്നുള്ള വരുമാനത്തിന് 12 ലക്ഷം രൂപ വരെ 60,000 രൂപ റിബേറ്റിന് അർഹതയുണ്ടാകും.

ബാങ്ക് നിക്ഷേപങ്ങളിൽ നിന്നുള്ള പലിശ വരുമാനത്തെ പൂർണമായും ആശ്രയിക്കുന്ന നിരവധി നികുതിദായകർക്ക്, നിലവിലെ സാമ്പത്തിക വർഷവുമായി താരതമ്യപ്പെടുത്തുമ്പോൾ, അടുത്ത സാമ്പത്തിക വർഷത്തിൽ കൂടുതൽ പണം ലാഭിക്കാൻ പുതിയ നികുതി നിർദ്ദേശം സഹായിക്കും.

പ്രത്യേക നിരക്കിലുള്ള വരുമാനങ്ങൾ
ധനമന്ത്രിയുടെ ബജറ്റ് പ്രസംഗം മുതൽ, സാധാരണ നിരക്കിലും പ്രത്യേക നിരക്കിലുമുള്ള വരുമാനങ്ങൾ തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച് നിരവധി ആശയക്കുഴപ്പമുണ്ടായിരുന്നു.

12 ലക്ഷം വരെ നികുതി ഇല്ല എന്ന് പറയുമ്പോഴും, ഇതിൽപ്പെടാത്ത 12 ലക്ഷം രൂപ വരെ നികുതി സൗജന്യമല്ലാത്ത പ്രത്യേക നിരക്കിലുള്ള വരുമാനങ്ങളുണ്ട്.

പ്രത്യേക നിരക്കിലുള്ള വരുമാനങ്ങൾക്ക് 12 ലക്ഷത്തിന് പ്രഖ്യാപിച്ച നികുതി ഇളവില്ല എന്ന് ധനമന്ത്രി പറഞ്ഞിരുന്നു.

X
Top