തരംഗമായി വിന്‍റേജ് കാറുകള്‍വെഡിംഗ് ആന്‍ഡ് മൈസ് ടൂറിസം; കേരളത്തെ കാത്തിരിക്കുന്നത് ഒരു ലക്ഷം കോടി രൂപയുടെ അവസരംഇന്ത്യയ്‌ക്കെതിരെ അധിക താരിഫ് ചുമത്തില്ലെന്ന സൂചന നല്‍കി ട്രംപ്റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി കുത്തനെ ഉയര്‍ന്നുജിഎസ്ടി പരിഷ്‌ക്കരണത്തിനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, നിത്യോപയോഗ ഉത്പന്നങ്ങളുടെ നികുതി കുറയും

ഏപ്രിൽ മുതൽ ഹോം ലോൺ എടുത്തവരുടെ കീശ കാലിയാകും

ടുത്ത ധനനയ അവലോകനത്തിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) പ്രധാന നിരക്കുകൾ ഉയർത്താൻ തീരുമാനിച്ചാൽ ഭവനവായ്‌പ ഇഎംഐകൾ ഏപ്രിലിൽ ഇനിയും വർദ്ധിച്ചേക്കാം.

ആർ‌ബി‌ഐ ഗവർണർ ശക്തികാന്ത ദാസിന്റെ പ്രസ്‌താവനയിൽ നിന്ന് സെൻ‌ട്രൽ ബാങ്ക് മറ്റൊരു നിരക്ക് വർദ്ധനയിലേക്ക് നീങ്ങുമെന്ന് സൂചനയാണ് വിദഗ്‌ധർ നൽകുന്നത്.

റിസർവ് ബാങ്കിന്റെ ധനനയ അവലോകന യോഗത്തിന് ശേഷം ബുധനാഴ്‌ച റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റുകൾ ഉയർത്തി, 6.5 ശതമാനമാക്കിയിരുന്നു. ഈ വർഷത്തെ നിരക്ക് വർദ്ധനയുടെ അളവ് 250 ബേസിസ് പോയിന്റിൽ എത്തിയതോടെ തുടർച്ചയായ ആറാം വർദ്ധനവാണിത്.

നിലവിലെ സാഹചര്യത്തിൽ ആർബിഐയുടെ അവസാന നിരക്ക് വർധനയാണിതെന്ന് ഏറെക്കുറെ പ്രതീക്ഷിച്ചിരുന്നെങ്കിലും, വ്യക്തമായ സൂചനകളൊന്നും നൽകാതെ ആർബിഐ ഗവർണർ ഒഴിഞ്ഞുമാറി.

പണപ്പെരുപ്പം ആർബിഐയുടെ ടോളറൻസ് ബാൻഡിൽ 2-6 ശതമാനമായി തുടരുമെന്ന് ശക്തികാന്ത ദാസ് പറഞ്ഞു. മോണിറ്ററി പോളിസി കമ്മിറ്റി (എംപിസി) ആഗോള സംഭവവികാസങ്ങളിൽ കർശനമായ ജാഗ്രത പുലർത്തുമെന്നും അതിനനുസരിച്ച് പ്രവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിലവിലെ സാഹചര്യത്തിൽ ഇത് അവസാന നിരക്ക് വർധനവ് ആയിരിക്കുമെന്ന റിപ്പോർട്ടുകൾ പരാമർശിക്കാത്ത അദ്ദേഹം, അടിസ്ഥാന പണപ്പെരുപ്പം സ്ഥിരതയില്ലാത്ത ആഗോള സാമ്പത്തിക അന്തരീക്ഷത്തിൽ ആശങ്കയ്ക്ക് ഇടയാക്കുമെന്നും അറിയിച്ചു.

റിപ്പോ നിരക്കിലെ വർദ്ധനവ് ഭവന വായ്‌പകളുടെ ഇഎംഐകളിൽ ഉടനടി സ്വാധീനം ചെലുത്തും. വാണിജ്യ ബാങ്കുകൾക്ക് ആർബിഐ വായ്‌പ നൽകുന്ന റിപ്പോ നിരക്ക്, വായ്‌പാ ദാതാക്കൾ വാഗ്‌ദാനംനം ചെയ്യുന്ന പലിശ നിരക്കുമായി നേരിട്ട് ബന്ധിപ്പിച്ചിരിക്കുന്നതിനാൽ തീർച്ചയായും ഭവന വായ്‌പയുടെ ഇഎംഐ ചെലവുകൾ വർദ്ധിക്കും എന്നുറപ്പാണ്.

അതിനാൽ, റിപ്പോ നിരക്കിലെ വർദ്ധനവ്, വായ്‌പാ ചെലവ് സ്വയമേവ വർദ്ധിക്കുന്നതിലേക്ക് നയിക്കും. ആർബിഐയുടെ ഏറ്റവും പുതിയ റിപ്പോ നിരക്ക് വർദ്ധനയ്ക്ക് ശേഷം ഭവന വായ്‌പ ഇഎംഐകൾ 2-4 ശതമാനം വരെ ഉയർന്നിരുന്നു. അതിനാൽ തന്നെ ഭവനവായ്‌പ എടുക്കുന്നവർ ഏപ്രിലിൽ കൂടുതൽ സമ്മർദ്ദം നേരിടേണ്ടിവരും.

ING, QuantanEco റിസർച്ച് എന്നിവ റിസർവ് ബാങ്ക് അതിന്റെ അടുത്ത ധനനയ തീരുമാനത്തിൽ റിപ്പോ നിരക്ക് ഉയർത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഏപ്രിൽ 6നാണ് ധനനയ അവലോകനം നടക്കുക. ഇത് പണപ്പെരുപ്പത്തെക്കുറിച്ചുള്ള ആശങ്കകൾ കാരണം മാത്രമല്ല.

റോയിട്ടേഴ്‌സ് റിപ്പോർട്ടിൽ ഉദ്ധരിച്ച ട്രേഡേഴ്‌സ് പറയുന്നതനുസരിച്ച്, രൂപയുടെ ചലനവും യുഎസ് ഫെഡറൽ റിസർവിന്റെ വീക്ഷണവും ആർബിഐയെ സ്വാധീനിക്കാൻ സാധ്യതയുണ്ട്.

“ആർബിഐ ഒരു കടുത്ത തീരുമാനം സ്വീകരിക്കുന്നതിൽ പുറത്തുനിന്നുള്ള സംഭവവികാസങ്ങളും പ്രധാന പങ്ക് വഹിച്ചുവെന്ന് ഞങ്ങൾ കരുതുന്നു.”

എച്ച്എസ്ബിസിയിലെ ഇന്ത്യ-ഇന്തോനേഷ്യ ചീഫ് എക്കണോമിസ്‌റ്റ് പ്രഞ്ജുൽ ഭണ്ഡാരി പറഞ്ഞു.

X
Top