ഇന്ത്യയും യുഎഇയും സാമ്പത്തിക പങ്കാളിത്തം ശക്തിപ്പെടുത്തുന്നുയുഎസ് നവംബറോടെ തീരുവ പിന്‍വലിച്ചേയ്ക്കും: സിഇഎഡോളറിനെതിരെ വീണ്ടും ദുര്‍ബലമായി രൂപജിഎസ്ടി പരിഷ്‌കരണം: ജനങ്ങള്‍ക്ക് 2 ലക്ഷം കോടി രൂപയുടെ നേട്ടമെന്ന് നിർമ്മല സീതാരാമൻമികച്ച പ്രകടനവുമായി ഇന്ത്യൻ കയറ്റുമതി മേഖല

സൗജന്യ സിവിൽ സർവീസസ് പരിശീലനത്തിന് അപേക്ഷിക്കാം

  • അഭിരുചി പരീക്ഷ ജൂൺ 15ന്
  • ഉയർന്ന റാങ്ക് നേടുന്ന 100 പേർക്ക് സൗജന്യ പരിശീലനം

കൊച്ചി: ഇന്ത്യയിൽ ഏറ്റവും അധികം വിദ്യാർത്ഥികളെ തുടർച്ചയായ വർഷങ്ങളിൽ സിവിൽ സർവീസസ് പരീക്ഷ വിജയിപ്പിക്കുന്ന സങ്കല്പ് ഐഎഎസ് അക്കാദമിയും, ഇന്ത്യയിലെ ഏറ്റവും വലിയ ഐഎഎസ് കോച്ചിങ്ങ് സ്ഥാപനമായ വേദിക് ഐഎഎസ് അക്കാദമിയും സംയുക്തമായി നടത്തുന്ന സങ്കല്പ് വേദിക് ഐഎഎസ് ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ എറണാകുളം ക്യാംപസിൽ ഒരു വർഷത്തേക്ക് തികച്ചും സൗജന്യമായി സിവിൽ സർവീസസ് പരീക്ഷകളിലേക്ക് വിദ്യാർത്ഥികളെ പരിശീലിപ്പിക്കുന്നു.

ഇന്ത്യയിലെ പ്രമുഖരായ മുൻ സിവിൽ സർവീസസ് ഉദ്യോഗസ്ഥരുടെയും, വൈസ് ചാൻസലർമാരുടെയും, വിവിധ വിഷയങ്ങളിലെ അതിവിദഗ്ധ പരിശീലകരുടെയും നേതൃത്വത്തിൽ ഒരുക്കുന്ന പദ്ധതിയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.

ബിരുദധാരികൾക്കാണ് പരിശീലനം നൽകുന്നത്. അഭിരുചി പരീക്ഷയുടെയും, ഇൻ്റർവ്യൂവിൻ്റെയും അടിസ്ഥാനത്തിലായിരിക്കും തെരെഞ്ഞെടുപ്പ്. അഭിരുചി പരീക്ഷ ജൂൺ – 15 ന് നടക്കും.

തെരെഞ്ഞെടുക്കപ്പെടുന്ന 100 വിദ്യാർത്ഥികൾക്ക് സൗജന്യമായി സിവിൽ സർവീസസ് പരിശീലനം നേടാം.

ഇക്കൊല്ലവും ഇന്ത്യയിൽ ഏറ്റവും അധികം വിദ്യാർത്ഥികളെ സിവിൽ സർവീസസ് പരീക്ഷ വിജയിപ്പിച്ചത് സങ്കല്പ് ഐഎഎസ് ആണ്. മൊത്തം വിജയികളിൽ 50% ൽ കൂടുതൽ ഇവിടെ പരിശീലനം നേടിയവരത്രെ. സങ്കല്പിൽ പഠിച്ച 526 പേർ വിജയിച്ചു.

ആദ്യ 10 ൽ 6 പേർ, 50 റാങ്കുകളിൽ 27, ആദ്യ നൂറിൽ 54 എന്നിങ്ങനെയാണ് സങ്കല്പിൽ നിന്നുള്ള വിജയികൾ.
3-ആം റാങ്കും ഇവിടെ പരിശീലനം പൂർത്തിയാക്കിയ എൻ. ഉമാ ഹാരതിക്കാണ്.

അഭിരുചി പരീക്ഷക്കായി www.vedhikiasacademy.org എന്ന വെബ്സൈറ്റിൽ
അപേക്ഷിക്കാം. 7777875588,9778403566 എന്നീ നമ്പരുകളിൽ വിളിച്ചും രജിസ്റ്റർ ചെയ്യാം.
രജിസ്റ്റർ ചെയ്യാനുള്ള അവസാന തിയതി ജൂൺ – 12 ആയിരിക്കും.

X
Top