ആര്‍ബിഐ ഡോളര്‍ ഫോര്‍വേഡ് വില്‍പ്പന വര്‍ദ്ധിപ്പിച്ചുരാജ്യം ലക്ഷ്യമിടുന്നത് സന്തുലിത വ്യാപാര കരാറുകളെന്ന് പിയൂഷ് ഗോയല്‍ചെറുകിട ബിസിനസുകള്‍ക്ക് മൂന്ന് ദിവസത്തിനുള്ളില്‍ ജിഎസ്ടി രജിസ്ട്രേഷന്‍ഒക്ടോബറില്‍ ദൃശ്യമായത് റെക്കോര്‍ഡ് പ്രതിദിന, പ്രതിമാസ യുപിഐ ഇടപാടുകള്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 6.92 ബില്യണ്‍ ഡോളറിന്റെ ഇടിവ്

വിദേശ നിക്ഷേപകര്‍ ധനകാര്യ ഓഹരികള്‍ വാങ്ങുന്നു

മുംബൈ: വിദേശ പോര്‍ട്‌ഫോളിയോ നിക്ഷേപകര്‍ ഏപ്രിലില്‍ ബാങ്കിംഗ്‌-ധനകാര്യ സേവന ഓഹരികള്‍ വാങ്ങാന്‍ വീണ്ടും താല്‍പ്പര്യം കാട്ടി.

കഴിഞ്ഞ ഒരു വര്‍ഷമായി ഈ മേഖലയിലെ നിക്ഷേപം കുറച്ചുകൊണ്ടു വരികയായിരുന്ന വിദേശ പോര്‍ട്‌ഫോളിയോ നിക്ഷേപകര്‍ ഏപ്രിലില്‍ ഈ മേഖലയില്‍ വീണ്ടും അറ്റനിക്ഷേപം നടത്തുകയാണ്‌ ചെയ്‌തത്‌.

ഏപ്രിലില്‍ 7690 കോടി രൂപയുടെ അറ്റനിക്ഷേപമാണ്‌ വിദേശ പോര്‍ട്‌ഫോളിയോ നിക്ഷേപകര്‍ ഈ മേഖലയില്‍ നടത്തിയത്‌. ജനുവരി-മാര്‍ച്ച്‌ ത്രൈമാസത്തില്‍ ബാങ്കിംഗ്‌-ധനകാര്യ സേവന ഓഹരികളില്‍ അവ 15,7000 കോടി രൂപയുടെ അറ്റവില്‍പ്പന നടത്തിയിരുന്നു.

2022ല്‍ ഈ മേഖലയില്‍ വിദേശ പോര്‍ട്‌ഫോളിയോ നിക്ഷേപകര്‍ 61,777 കോടി രൂപയുടെ അറ്റവില്‍പ്പനയാണ്‌ നടത്തിയത്‌.

നിഫ്‌റ്റിയിലും സെന്‍സെക്‌സിലും ഏറ്റവും ഉയര്‍ന്ന വെയിറ്റേജുള്ള മേഖലയാണ്‌ ബാങ്കുകള്‍. അതുകൊണ്ടുതന്നെ വിദേശ നിക്ഷേപകര്‍ വില്‍പ്പന നടത്തുമ്പോള്‍ ഈ മേഖലയെ കൂടുതലായി ബാധിക്കുന്നു.

ജനുവരി-മാര്‍ച്ച്‌ ത്രൈമാസത്തില്‍ മിക്ക ബാങ്കുകളും പ്രതീക്ഷിച്ചതിനേക്കാള്‍ മികച്ച ത്രൈമാസ പ്രവര്‍ത്തന ഫലമാണ്‌ പുറത്തുവിട്ടത്‌. ഐഡിഎഫ്‌സി ഫസ്റ്റ്‌ ബാങ്ക്‌, ഐഡിബിഐ, പഞ്ചാബ്‌ & സിന്ദ്‌ ബാങ്ക്‌, എ യു സ്‌മോള്‍ ഫിനാന്‍സ്‌ ബാങ്ക്‌ തുടങ്ങിയ ബാങ്ക്‌ ഓഹരികള്‍ കഴിഞ്ഞ ഒരു മാസം 12 ശതമാനം മുതല്‍ 26 ശതമാനം വരെ ഉയര്‍ന്നു.

ബാങ്ക്‌ നിഫ്‌റ്റി കഴിഞ്ഞ ഒരു മാസം കൊണ്ട്‌ 4.1 ശതമാനം നേട്ടമാണ്‌ രേഖപ്പെടുത്തിയത്‌. അതേ സമയം നിഫ്‌റ്റി 2.9 ശതമാനമാണ്‌ ഉയര്‍ന്നത്‌. ഉയര്‍ന്ന വെയിറ്റേജുള്ള എച്ച്‌ഡിഎഫ്‌സി ബാങ്കില്‍ രണ്ട്‌ ശതമാനം ഇടിവുണ്ടായിട്ടും ബാങ്ക്‌ നിഫ്‌റ്റി ഈ നേട്ടം കൈവരിച്ചു.

ഏപ്രിലില്‍ വിദേശ പോര്‍ട്‌ഫോളിയോ നിക്ഷേപകര്‍ ഐടി ഓഹരികള്‍ ഗണ്യമായ തോതില്‍ വിറ്റഴിച്ചു. 4908 കോടി രൂപയുടെ ഐടി ഓഹരികളാണ്‌ ഏപ്രിലില്‍ വിറ്റത്‌.

ജനുവരി മുതല്‍ മാര്‍ച്ച്‌ വരെ 7974 കോടി രൂപയുടെ അറ്റവില്‍പ്പന ഈ മേഖലയില്‍ നടത്തിയിരുന്നു.

X
Top