പ്രത്യക്ഷ നികുതി വരുമാനത്തില്‍ വര്‍ദ്ധനഏഷ്യ-പസിഫിക് രാജ്യങ്ങളിലേക്ക് ഇന്ത്യൻ സഞ്ചാരികളുടെ ഒഴുക്ക്ബജറ്റില്‍ പ്രതീക്ഷകളുമായി നിത്യോപയോഗ സാധന വിപണികേന്ദ്ര ബജറ്റിൽ നികുതിയിളവ് പ്രഖ്യാപിച്ചേക്കില്ല; വ്യവസ്ഥകളും നടപടികളും പരിഷ്‌കരിച്ചേക്കും21,000 കോടി രൂപയുടെ കമ്മി: പ്രത്യേക സാമ്പത്തിക പാക്കേജ് ആവശ്യപ്പെട്ട് കേരളം

വിദേശ നിക്ഷേപം അസ്ഥിരമായി, സെപ്റ്റംബര്‍ 23 വരെ നിക്ഷേപം 8623 കോടി

മുംബൈ: ഭൗമ രാഷ്ട്രീയ സാഹചര്യങ്ങള്‍ മോശമായതിനെ തുടര്‍ന്ന് വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപം (എഫ്പിഐ) അസ്ഥിരമായി. സെപ്റ്റംബര്‍ 19 മുതല്‍ സെപ്റ്റംബര്‍ 23 വരെയുള്ള ആഴ്ചയില്‍, വിദേശ നിക്ഷേപകര്‍ അറ്റ വില്‍പ്പനക്കാരായപ്പോള്‍ പ്രതിമാസ കണക്കെടുപ്പില്‍ അവര്‍ വാങ്ങുന്നവരായി തുടരുകയാണ്. എന്നിരുന്നാലും, ഓഗസ്റ്റിനെ അപേക്ഷിച്ച് വരവ് വളരെ കുറവാണ്.

എന്‍എസ്ഡിഎല്‍ ഡാറ്റ അനുസരിച്ച്, സെപ്റ്റംബര്‍ 23 വരെ 8638 കോടി രൂപയുടെ അറ്റ നിക്ഷേപമാണ് എഫ്പ്‌ഐകള്‍ നടത്തിയത്. ഓഗസ്റ്റുമായി താരതമ്യപ്പെടുത്തുമ്പോള്‍ വളരെ കുറവ്. ജൂലൈയില്‍ എഫ്പിഐകള്‍ 4,989 കോടി രൂപ നിക്ഷേപിച്ചിരുന്നു.

സെപ്റ്റംബര്‍ 16 ന് അവസാനിച്ച ആഴ്ചയില്‍, എഫ്പിഐകളുടെ ഒഴുക്ക് 12,084 കോടി രൂപയാണ്. സെപ്തംബര്‍ പകുതി ആയപ്പോള്‍ എഫ്പിഐ മാനസികാവസ്ഥ മങ്ങിയതായി തോന്നുന്നു. യുഎസ് ഫെഡിന്റെ 75 ബേസിസ് പോയിന്റ് വര്‍ദ്ധനവിന് ശേഷമുണ്ടായ മാന്ദ്യഭീതിയാണ് കാരണം.

കഴിഞ്ഞയാഴ്ച എഫ്‌ഐഐകള്‍ അറ്റ വില്‍പ്പനക്കാരായതോടെ രൂപ 81 പരിധി ഭേദിച്ച് റെക്കോര്‍ഡ് താഴ്ചവരിച്ചു. സെന്‍സെക്‌സും നിഫ്റ്റി 50 ഉം അവരുടെ മധ്യമാസ നേട്ടം ഇല്ലാതാക്കി, 58,000, 17,300 ലെവലുകള്‍ക്ക് മുകളില്‍ നില്‍ക്കാന്‍ പാടുപെട്ടു. വെള്ളിയാഴ്ച സെന്‍സെക്‌സ് 1,020.80 പോയിന്റ് അഥവാ 1.73 ശതമാനം താഴ്ന്ന് 58,098.92 ലും നിഫ്റ്റി 50 302.45 പോയിന്റ് അഥവാ 1.72 ശതമാനം ഇടിഞ്ഞ് 17,327.35 ലുമാണ് ക്ലോസ് ചെയ്തത്.

X
Top