സംസ്ഥാനത്തെ റിയൽ എസ്റ്റേറ്റ് വിപണിയിൽ ആവേശം2025ൽ ഇന്ത്യ ജപ്പാനെ മറികടക്കുമെന്ന് ഐഎംഎഫ്ധനകാര്യ അച്ചടക്കം: ഇന്ത്യയെ പ്രശംസിച്ച് ഐഎംഎഫ്കടപ്പത്രങ്ങളിൽ നിന്ന് വിദേശ നിക്ഷേപകരുടെ പിന്മാറ്റംവിദേശ നാണയ ശേഖരത്തിൽ ഇടിവ്

ബാങ്കിംഗ് രംഗത്തെ മാറ്റങ്ങള്‍

ന്യൂഡല്‍ഹി: നാല് നിര്‍ണ്ണായക മാറ്റങ്ങള്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ഈ മാസം നടപ്പിലാക്കും. അവയേതെന്ന് പരിശോധിക്കുകയാണ് ചുവടെ.

റീട്ടെയ്ല്‍ ഡിജിറ്റല്‍ രൂപ
റീട്ടെയല്‍ ഡിജിറ്റല്‍ രൂപ പരീക്ഷണാടിസ്ഥാനത്തില്‍ ഡിസംബര്‍ 1ന് നിലവില്‍ വന്നു. എട്ടുബാങ്കുകള്‍ വഴിയാണ് രൂപഡിജിറ്റലൈസേഷന്‍ നടപ്പിലാകുന്നത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഐസിഐസിഐ ബാങ്ക്, യെസ് ബാങ്ക്, ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് എന്നിവയാണ് ബാങ്കുകള്‍.

ഡിജിറ്റല്‍ ടോക്കണ്‍ രൂപത്തിലുള്ള രൂപയ്ക്ക് നിയമാനുസൃത ഇടപാട് സാധുതയുണ്ടായിരിക്കും. ബാങ്ക് നോട്ടുകളുടെയും കോയിനുകളുടേയും സമാന ഡിനോമിനേഷനിലാണ് ഡിജിറ്റല്‍ രൂപ വിതരണം ചെയ്യപ്പെട്ടിരിക്കുന്നത്. മൊബൈല്‍ ഫോണുകളിലെ വാലറ്റില്‍ സംഭരിക്കുകയും ഇടപാട് നടത്തുകയും ചെയ്യാം.

വ്യക്തി-വ്യക്തി, വ്യക്തി-വ്യാപാര ഇടപാടുകള്‍ സാധ്യമാണ്. ക്യൂആര്‍ കോഡ് സ്‌ക്കാന്‍ ചെയതാണ് വ്യാപാരികള്‍ക്കുള്ള പെയ്്‌മെന്റ്.

നിരക്ക് വര്‍ധന
ആര്‍ബിഐയുടെ മോണിറ്ററി പോളിസി കമ്മിറ്റി(സിപിസി) യോഗം ഈ മാസമാണ് നടക്കുക. 7 ന് നിരക്ക് വര്‍ധനവ് സംബന്ധിച്ച പ്രഖ്യാപനമുണ്ടാകും. ഒക്ടോബറില്‍ പണപ്പെരുപ്പം 6.77 ശതമാനമായി കുറഞ്ഞിരുന്നു.

അതുകൊണ്ടുതന്നെ, ഈ മാസം മിതമായ വര്‍ധനവാണ് പ്രതീക്ഷിക്കപ്പെടുന്നത്. സിഐഐ ഉള്‍പ്പടെയുള്ള സംഘടനകളും സാമ്പത്തികവിദഗ്ധരും 35 ബേസിസ് പോയിന്റ് അധിക നിരക്ക് പ്രതീക്ഷിക്കുന്നു. പണപ്പെരുപ്പം ടോളറന്‍സ് പരിധിയായ 6 ശതമാനത്തിനുള്ളിലാക്കാനാണ് കേന്ദ്രബാങ്ക് ശ്രമം.

്അതിന്റെ ഭാഗമായാണ് നിരക്ക് വര്‍ദ്ധന. അതേസമയം കഴിഞ്ഞ മൂന്ന് പാദങ്ങളിലായി പരാജയമായിരുന്നു ഫലം. 10 മാസമായി ടോളറന്‍സ് പരിധിയായ 6 ശതമാനം കവിഞ്ഞും പണപ്പെരുപ്പം കുതിച്ചു.

മെയ് മാസം തൊട്ട് ഇതുവരെ 190 ബേസിസ് പോയിന്റ് നിരക്ക് വര്‍ധനവിന് ആര്‍ബിഐ തയ്യാറായി. നിലവില്‍ 5.9 ശതമാനമാണ് റിപ്പോ നിരക്ക്. നിരക്ക് വര്‍ധിക്കുന്ന പക്ഷം വായ്പാ, നിക്ഷേപ പലിശ വര്‍ധനവിന് വാണിജ്യ ബാങ്കുകള്‍ നിര്‍ബന്ധിതരാകും.

ക്രെഡിറ്റ് കാര്‍ഡുകളിലെ കുടിശ്ശിക
ക്രെഡിറ്റ് കാര്‍ഡുകളില്‍ കുറഞ്ഞ കുടിശ്ശിക കണക്കാക്കാന്‍ ബാങ്കുകളോടും കാര്‍ഡ് ഇഷ്യൂവര്‍മാരോടും ഒക്ടോബറില്‍ ആര്‍ബിഐ ആവശ്യപ്പെട്ടിരുന്നു. നടപടി ഈമാസം പ്രാബല്യത്തില്‍ വരും. കാര്‍ഡ് ഉടമകളുടെ മേലുള്ള അധികഭാരം കുറയ്ക്കുക എന്നതാണ് ലക്ഷ്യം.

നിയമം അനുസരിച്ച്, നിശ്ചിത കാലയളവില്‍ തിരിച്ചടയ്ക്കാന്‍ കഴിയുന്ന ന്യായമായ കുടിശ്ശിക തുക നിശ്ചയിക്കേണ്ടതുണ്ട്.

എസ്എംഎസ് ബാലന്‍സ് അലേര്‍ട്ട് ഇല്ല

സബ്സ്‌ക്രിപ്ഷന്‍ അടിസ്ഥാനമാക്കിയുള്ള എസ്എംഎസ് അലേര്‍ട്ടുകള്‍ ഓഫര്‍ ചെയ്യുന്നത് ഡിസംബര്‍ 1 മുതല്‍ യെസ് ബാങ്ക് നിര്‍ത്തലാക്കി.
അക്കൗണ്ട് ബാലന്‍സുകള്‍, ഡെബിറ്റ്, ക്രെഡിറ്റ് ഇടപാടുകള്‍, സാലറി ക്രെഡിറ്റുകള്‍ എന്നിവയ്ക്കായുള്ള അലേര്‍ട്ടുകള്‍ നിര്‍ത്തുകയാണെന്ന് ബാങ്ക് അറിയിക്കുകയായിരുന്നു.
സന്ദേശങ്ങള്‍ വഴിയുള്ള തട്ടിപ്പുകളും ഡേറ്റ മോഷണവും വര്‍ധിക്കുന്നതിനാലാണ് എസ്എംഎസ് അലേര്‍ട്ടുകള്‍ നിര്‍ത്തുന്നത്.

അലേര്‍ട്ടുകള്‍ തുടര്‍ന്നും ലഭിക്കാന്‍, അക്കൗണ്ട് ഉടമകള്‍ ബാങ്കിന്റെ ഓണ്‍ലൈന്‍ സൗകര്യം വഴി സബ്സ്‌ക്രിപ്ഷനുകള്‍ രജിസ്റ്റര്‍ ചെയ്യുകയോ പരിഷ്‌ക്കരിക്കുകയോ വേണം. ഓണ്‍ലൈനായി ഇടപാടുകള്‍ പരിശോധിക്കുകയും ചെയ്യാം.

X
Top