ജൂണിലെ ജിഎസ്ടി വരുമാനത്തിൽ 13.9% വളർച്ച; മുഖ്യകാരണം ഇറക്കുമതി വരുമാനത്തിലെ വൻ വർദ്ധനവ്അന്താരാഷ്ട്ര വിപണികളിൽ ഡിമാൻഡ് കുറയുന്നു; ജൂണിലെ മാനുഫാക്ചറിംഗ് പിഎംഐ മൂന്ന് മാസത്തെ താഴ്ന്ന നിരക്കിൽസ്വർണവിലയിൽ വീണ്ടും ഇടിവ്; ഒരു ലക്ഷം രൂപയിലേക്ക് അടുക്കുന്നുക്രൂഡോയിൽ വില ഇടിഞ്ഞു; പെട്രോൾ-ഡീസൽ വില കുറച്ച് നയാര2028ൽ ഇന്ത്യൻ ബാങ്കുകളുടെ കിട്ടാക്കടം 1.9 ശതമാനമായി ഉയർന്നേക്കുമെന്ന് ആർബിഐ 

അന്യഗ്രഹ വാഹനം, ‘മനുഷ്യരല്ലാത്ത’ പൈലറ്റുമാര്‍: യുഎഫ്ഒ കോണ്‍ഗ്രസ് ഹിയറിംഗില്‍ വലിയ വെളിപ്പെടുത്തലുകള്‍

ന്യൂയോര്‍ക്ക്: അജ്ഞാതമായ ആകാശ പ്രതിഭാസങ്ങളെക്കുറിച്ച് (യുഎപി), മൂന്ന് സാക്ഷികള്‍ ബുധനാഴ്ച യുഎസ് കോണ്‍ഗ്രസില്‍ മൊഴി നല്‍കി. യുഎഫ്ഒ (പറക്കുന്ന അജ്ഞാത വസ്തു)കളുമായുള്ള ഏറ്റുമുട്ടല്‍ സാധ്യതകള്‍, ദേശീയ സുരക്ഷയ്ക്ക് അവര്‍ ഉയര്‍ത്തുന്ന ഭീഷണികള്‍, ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ രഹസ്യാത്മകത എന്നിവയെക്കുറിച്ചായിരുന്നു സാക്ഷ്യപ്പെടുത്തല്‍.

യുഎസിലേക്ക് ഇടിച്ചുകയറിയ യുഎഫ്ഒകളെ വീണ്ടെടുക്കാനും റിവേഴ്‌സ് എഞ്ചിനീയര്‍ ചെയ്യാനും ഗവണ്‍മെന്റ് ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് മുന്‍ മിലിട്ടറി ഇന്റലിജന്‍സ് ഉദ്യോഗസ്ഥന്‍ ഡേവിഡ് ഗ്രുഷ് അറിയിച്ചു.യുഎപികളും അവയുടെ മനുഷ്യേതര ഓപ്പറേറ്റര്‍മാരുടെ അവശിഷ്ടങ്ങളും സര്‍ക്കാരിന്റെ കൈവശമുണ്ടെന്ന് ഗ്രുഷ് ‘പൂര്‍ണ്ണമായും’ വിശ്വസിക്കുന്നു. ഓള്‍-ഡൊമെയ്ന്‍ അനോമലി റെസല്യൂഷന്‍ ഓഫീസില്‍ (എഎആര്‍എഒ) അംഗമായിരുന്നു ഇദ്ദേഹം.

അജ്ഞാത പ്രതിഭാസങ്ങളെ (യുഎപി) അല്ലെങ്കില്‍ യുഎഫ്ഒകളെ കോണ്‍ഗ്രസ് ഇരുട്ടില്‍ നിര്‍ത്തിയിരിക്കയാണെന്ന് ഗ്രുഷ് ആരോപിച്ചു.ഈ നിഗൂഢ വസ്തുക്കളെക്കുറിച്ചുള്ള വിവരങ്ങള്‍ ഏജന്‍സികള്‍ മറച്ചുവയ്ക്കുകയാണ്. അന്യഗ്രഹ വാഹനങ്ങളുടെ കേടാകാത്ത ഭാഗങ്ങള്‍ സര്‍ക്കാറിന്റെ കൈവശമുണ്ട്.

യുഎപി ക്രാഷ് വീണ്ടെടുക്കല്‍, റിവേഴ്‌സ്-എഞ്ചിനീയറിംഗ് പ്രോഗ്രാം എന്നിവയെക്കുറിച്ചുള്ള വിശദാംശങ്ങളും ഗ്രുഷ് വെളിപെടുത്തിയവയില്‍ പെടുന്നു.1930 കളില്‍ യുഎസ് സര്‍ക്കാര്‍ മനുഷ്യേതര ബുദ്ധിപരമായ ജീവിതം കണ്ടെത്തിയതായുംപ്രതിരോധ വകുപ്പ് ക്രാഷ് സൈറ്റുകളില്‍ നിന്ന് അന്യഗ്രഹ യാനങ്ങള്‍ വീണ്ടെടുത്തതായും ഗ്രുഷ് പറഞ്ഞു..മാത്രമല്ല, മനുഷ്യേതര ജൈവ വസ്തുക്കളും അവര്‍ കൈവശം വയ്ക്കുന്നു.

മുന്‍ നേവി പൈലറ്റ് റയാന്‍ ഗ്രേവ്‌സ്, വിരമിച്ച നേവി കമാന്‍ഡര്‍ ഡേവിഡ് ഫ്രേവര്‍ എന്നിവരും യുഎഫ്ഒകളെ കണ്ടിട്ടുണ്ട്. ഇക്കാര്യം ഇവര്‍ സാക്ഷ്യപ്പെടുത്തി.

X
Top