ക്രൂഡ് ഓയിൽ വിലയിൽ 112% വർദ്ധന; ആശങ്കയിൽ എണ്ണക്കമ്പനികൾയുദ്ധ സാഹചര്യത്തില്‍ കയറ്റുമതിക്കാർക്കായി ‘റിലീഫ്’ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രസർക്കാർകപ്പലിൽ കയറ്റിയ ഇറാനിയൻ എണ്ണയ്ക്കുള്ള ഉപരോധം നീക്കിയേക്കുംഇറാൻ-യു.എസ് പോര്: ഇന്ത്യയില്‍ വിദേശ സഞ്ചാരികളുടെ വരവ് കുറയുന്നുഇന്ത്യൻ കപ്പലുകളുടെ സുരക്ഷയ്ക്കായി ഇറാനുമായി ചർച്ച തുടരുന്നതായി കേന്ദ്രസർക്കാർ

കേരള അഗ്രോ ബിസിനസ് കമ്പനി രൂപീകരണം അന്തിമഘട്ടത്തിൽ

പാലക്കാട്: കാർഷികോൽപന്നങ്ങൾക്കു രാജ്യാന്തര വിപണി ഉറപ്പുവരുത്താനും കർഷക സമൂഹത്തിനു മികച്ച വരുമാനം ഉറപ്പാക്കാനും സ്വകാര്യ പങ്കാളിത്തത്തോടെ സർക്കാർ ആരംഭിക്കുന്ന കേരള അഗ്രോ ബിസിനസ് കമ്പനി രൂപീകരണം അന്തിമഘട്ടത്തിൽ.

ഈ മാസം തന്നെ മന്ത്രിസഭായോഗം ചേർന്നു കമ്പനിയുടെ ഭരണസംവിധാനം, സ്വഭാവം, ഓഹരി, പങ്കാളിത്തം, വിപണനം, സാമ്പത്തിക ഘടകങ്ങൾ എന്നിവ തീരുമാനിക്കും.

കൃഷിഭവനുകളിൽ ആരംഭിച്ച കൃഷിക്കൂട്ടങ്ങൾ മുതൽ വിദേശരാജ്യങ്ങളിലേക്കു മൂല്യവർധിത ഉൽപന്നങ്ങൾ കയറ്റുമതി ചെയ്യുന്നതു വരെയുള്ള ഘടകങ്ങളെല്ലാം ഏകോപിപ്പിക്കുകയാണു ലക്ഷ്യം.

ഉൽപന്നങ്ങൾക്ക് ആവശ്യക്കാരുണ്ടെങ്കിലും ഇത്തരമൊരു കേന്ദ്രീകൃത സംവിധാനം ഇല്ലാത്തതാണു രാജ്യാന്തര വിപണിയിൽ ഇടപെടുന്നതിൽ കേരളത്തിന്റെ തടസ്സം.

സിയാൽ മാതൃകയിൽ ആരംഭിക്കുന്ന കമ്പനിയിൽ മറ്റു വകുപ്പുകളുടെ സഹകരണം ഉണ്ടാകുമെങ്കിലും കൃഷിവകുപ്പിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാകും. കർഷകർക്കും ഫാം പ്രൊഡ്യൂസേഴ്സ് കമ്പനികൾക്കും കമ്പനിയിൽ ഓഹരി പങ്കാളിത്തമുണ്ടാകുമെന്നാണു സൂചന.

വിദേശത്തെ സംരംഭകർക്കു പങ്കാളിത്തം ഉൾപ്പെടെയുള്ള കാര്യങ്ങൾ മന്ത്രിസഭാ യോഗത്തിൽ മാത്രമേ ധാരണയുണ്ടാകുകയുള്ളൂ. നബാർഡ് സാമ്പത്തിക സഹായം നൽകാമെന്ന് ഉറപ്പു നൽകിയിട്ടുണ്ട്.

കമ്പനി രൂപീകരണത്തിനു മുന്നോടിയായി കർഷകരുടെ വരുമാന വർധനയും കാർഷികോൽപന്ന ക്ഷമതയും ഉറപ്പാക്കാനായി മൂ‍ല്യവർധിത കൃഷി മിഷൻ (വാല്യു ആ‍ഡഡ് അഗ്രികൾചർ മിഷൻ–വാം) കൃഷിവകുപ്പ് രൂപീകരിച്ചു.

ഓരോ കൃഷിഭവനു കീഴിലും ഒരു മൂല്യവർധിത ഉൽപന്നം എന്ന തോതിൽ 600 കൃഷിഭവനുകൾ തനത് ഉൽപന്നങ്ങൾ വികസിപ്പിച്ചു. മൂല്യവർധിത ഉൽപന്നങ്ങൾ കേരൾ ഗ്രോ എന്ന ബ്രാൻഡിൽ ഓൺലൈൻ വ്യാപാര ശൃംഖല വഴി വിൽപന ആരംഭിച്ചു.

കാർഷികോൽപന്നങ്ങൾ‍ ശാസ്ത്രീയമായി പാക്ക് ചെയ്തു വിദേശ വിപണിയിലെത്തിക്കാനായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാക്കേജിങ് ഉൾപ്പെടെയുള്ളവരുടെ സാങ്കേതിക സഹായം ഉറപ്പാക്കി.

കേന്ദ്ര സർക്കാരിനു കീഴിലുള്ള അഗ്രികൾചറൽ ആൻഡ് പ്രോസസ്ഡ് ഫുഡ് പ്രോഡക്ട്സ് എക്സ്പോർട്ട് ഡവലപ്മെന്റ് അതോറിറ്റിയുമായി (അപേഡ) ‘ബൈ ബാക്ക്’ മാതൃകയിൽ സഹകരിക്കാനും കമ്പനി ലക്ഷ്യമിടുന്നു.

X
Top