രാജ്യത്തെ റീറ്റെയ്ൽ പണപ്പെരുപ്പം 8 മാസത്തെ ഉയരത്തിൽറെയിൽവേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളിൽ ഭക്ഷണ വില വർധിപ്പിച്ചുഅത്യാധുനിക ഫീച്ചറുകളുമായി ‘യുപിഐ ടാപ്പ് ആൻഡ് പേ’ എത്തിക്രെഡിറ്റ് സ്വിസ് ബോണ്ട് കേസ്: എച്ച്ഡിഎഫ്സി ബാങ്കിന് ബഹ്‌റൈൻ കോടതിയിൽ വൻ ആശ്വാസംഎൽ നിനോ രാജ്യത്തെ പഞ്ചസാര ഉൽപാദനത്തെ ബാധിക്കുന്നു; അടുത്ത വർഷം ഇറക്കുമതി വേണ്ടിവരുമെന്ന് റിപ്പോർട്ട്

വിദേശ ടൂര്‍ പാക്കേജുകള്‍ ചെലവേറിയതാകും

ന്യൂഡല്‍ഹി: വിദേശ ടൂര്‍ പാക്കേജുകള്‍ ബുക്ക് ചെയ്യാന്‍ കൂടുതല്‍ തുക ചെലവഴിക്കേണ്ടിവരും. വിദേശ പണമടക്കലുകള്‍ക്കുള്ള കാപിറ്റല്‍ കളക്ടഡ് സോഴ്‌സ് നികുതി (ടിസിഎസ്) ഉയര്‍ത്തിയതിനെ തുടര്‍ന്നാണിത്. 5 ശതമാനത്തില്‍ നിന്ന് 20 ശതമാനമായാണ് നികുതി ഉയര്‍ത്തിയത്.

അതേസമയം വിദ്യാഭ്യാസ,മെഡിക്കല്‍ ചെലവുകള്‍ക്ക് കിഴിവുണ്ട്. 7 ലക്ഷം രൂപ വരെയുള്ള പണമയക്കലിന് 5 ശതമാനം മാത്രമായിരുന്നു നേരത്തെ ടിസിഎസ്.2023 ജൂലൈ 1 മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍ വരും.

തല്‍ഫലമായി, വിദേശ യാത്രാ പാക്കേജുകള്‍ ബുക്ക് ചെയ്യുന്നതിനുള്ള പണമടയ്ക്കലിന്റെ ടിസിഎസ് നിലവിലുള്ള 5 ശതമാനത്തില്‍ നിന്ന് 20 ശതമാനമായി ഉയരും.വിദേശയാത്രയ്ക്കിടെ നടത്തുന്ന ക്രെഡിറ്റ് കാര്‍ഡ് പെയ്മന്റുകള്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ റെമിറ്റന്‍സ് സ്‌ക്കീമില്‍ (എല്‍ആര്‍എസ്) പെടുത്താനുള്ള പദ്ധതിയുമുണ്ട്.

അങ്ങിനെ സംഭവിച്ചാല്‍ വിദേശത്ത് വച്ച് നടത്തുന്ന ക്രെഡിറ്റ് കാര്‍ഡ് പേയ്മന്റുകള്‍ക്ക് ടിസിഎസ് (ടാക്സ് കളക്ടഡ് അറ്റ് സോഴ്സ്) ബാധകമാകും. ധനകാര്യബില്‍ 2023 അവതരിപ്പിക്കവേ ധനമന്ത്രി നിര്‍മ്മല സീതാരാമനാണ് ഇക്കാര്യം വ്യക്തമാക്കിയത്.

വിദേശ പര്യടനങ്ങളിലെ പെയ്മന്റുകള്‍ എല്‍ആര്‍എസില്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്നില്ലെന്നും ഇതുവഴി ടിസിഎസില്‍ നിന്നും അവ രക്ഷപ്പെട്ടേയ്ക്കാമെന്നും മന്ത്രി വിശദീകരിച്ചു.

X
Top