പാൽ സംഭരണത്തിൽ 14% വർധനവ് നേടി മിൽമസതേൺ ഡെയറി ഫുഡ് കോൺക്ലേവ് ജനുവരിയിൽരാജ്യത്ത് പുതിയ വാടക കരാർ നിയമം നിലവില്‍വന്നുറഷ്യൻ എണ്ണയുടെ ഇറക്കുമതി മൂന്നുവർഷത്തെ താഴ്ന്ന നിലയിലേക്ക്ക്രൂഡ് ഓയില്‍ വില 2027ല്‍ വെറും $30 ഡോളറാകുമെന്ന് ജെപി മോര്‍ഗന്‍

നവംബറില്‍ വിദേശ നിക്ഷേപകര്‍ 4873 കോടി രൂപയുടെ ഐടി ഓഹരികള്‍ വിറ്റു

മാസം ആദ്യപകുതിയില്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ 4873 കോടി രൂപയുടെ ഐടി ഓഹരികള്‍ വിറ്റഴിച്ചു. ഒക്‌ടോബറില്‍ 2194 കോടി രൂപയുടെ വില്‍പ്പന ഐടി മേഖലയില്‍ നടത്തിയതിനു തുടര്‍ച്ചയായാണ്‌ ഇത്‌. തുടര്‍ച്ചയായ നാലാമത്തെ മാസമാണ്‌ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഐടി മേഖലയില്‍ വില്‍പ്പന നടത്തുന്നത്‌. ജനുവരി മുതല്‍ ഒക്‌ടോബര്‍ വരെ 70,000 കോടി രൂപയുടെ ഐടി ഓഹരികളാണ്‌ അവ വിറ്റഴിച്ചത്‌.

സാധാരണ നിലയില്‍ ഐടി ഓഹരികള്‍ തിരുത്തല്‍ നേരിടുമ്പോള്‍ അവ ചെലവ്‌ കുറഞ്ഞ നിലയിലെത്താറുണ്ടെന്നും എന്നാല്‍ ഇത്തവണ ഇടിവിനു ശേഷവും ഐടി ഓഹരികള്‍ ചെലവേറിയ നിലയില്‍ തുടരുകയാണെന്നും ഇത്‌ വിദേശ നിക്ഷേപകര്‍ വില്‍പ്പന തുടരാന്‍ കാരണമായെന്നും അനലിസ്റ്റുകള്‍ ചൂണ്ടികാട്ടുന്നു. നവംബര്‍ ആദ്യപകുതിയില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പന നേരിട്ടത്‌ ഐടി മേഖലയാണ്‌.

കണ്‍സ്യൂമര്‍ സര്‍വീസസ്‌ (2918 കോടി), ഹെല്‍ത്ത്‌കെയര്‍ (2526 കോടി), പവര്‍ (2512 കോടി), എഫ്‌എംസിജി (2042 കോടി) എന്നിവയാണ്‌ വിദേശ നിക്ഷേപകരുടെ വില്‍പ്പന നേരിട്ട മറ്റ്‌ മേഖലകള്‍. അതേ സമയം ടെലികോ മേഖലയില്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ 9413 കോടി രൂപയുടെ അറ്റനിക്ഷേപം നടത്തി. 2025ല്‍ ഇതുവരെ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ 1,45 ലക്ഷം കോടി രൂപയാണ്‌ ഇന്ത്യന്‍ വിപണിയില്‍ നിന്ന്‌ പിന്‍വലിച്ചത്‌.

X
Top