പുരോഗതി നേടുന്ന സംസ്ഥാനങ്ങളോടുള്ള കേന്ദ്ര അവഗണനയ്ക്കെതിരെ ഒന്നിച്ചു നീങ്ങണമെന്ന് 5 സംസ്ഥാനങ്ങളുടെ കോൺക്ലേവ്വിലക്കയറ്റത്തോത് 3.65 ശതമാനമായി കുറഞ്ഞുജ​ർ​മ​ൻ ഐ​ടി ഭീ​മ​നു​മാ​യി ധാ​ര​ണാ​പ​ത്രം ഒ​പ്പി​ട്ട് കേ​ര​ളംചൈന, വിയറ്റ്‌നാം സ്റ്റീൽ ഉൽപന്നങ്ങൾക്ക് ഉയർന്ന തീരുവ ചുമത്താൻ ഇന്ത്യപെട്രോൾ, ഡീസൽ വില കുറയ്ക്കാൻ സമ്മർദ്ദം

കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ വിദേശ നിക്ഷേപകർ ഇന്ത്യൻ വിപണിയിലേക്കൊഴുക്കിയത് രണ്ട് ലക്ഷം കോടി രൂപയിലധികം

കൊച്ചി: കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ രണ്ട് ലക്ഷം കോടി രൂപ ഒഴുക്കി വിദേശ നിക്ഷേപകർ ഇന്ത്യൻ ഓഹരി വിപണിക്ക് കരുത്ത് പകർന്നു. ഇന്ത്യയിലെ രാഷ്ട്രീയ സ്ഥിരതയും സാമ്പത്തിക മേഖലയിലെ മികച്ച വളർച്ചാ സാദ്ധ്യതകളും ധന മാനേജ്മെന്റിലെ വൈദഗ്ദ്ധ്യവും കണക്കിലെടുത്താണ് വിദേശ നിക്ഷേപ സ്ഥാപനങ്ങൾ ഇന്ത്യയിലേക്ക് വൻതോതിൽ പണമൊഴുക്കുന്നത്.

സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഒഫ് ഇന്ത്യയുടെ കണക്കുകളനുസരിച്ച് വിദേശ നിക്ഷേപ സ്ഥാപനങ്ങൾ ഇന്ത്യയിൽ 2023 ഏപ്രിൽ മുതൽ 2024 മാർച്ച് വരെ 2.08 ലക്ഷം കോടി രൂപയുടെ ഓഹരികളാണ് വാങ്ങിക്കൂട്ടിയത്.

അമേരിക്കയിൽ പലിശ നിരക്ക് കുറയാനുള്ള സാദ്ധ്യത കണക്കിലെടുത്താണ് വിദേശ നിക്ഷേപകർ ഇന്ത്യയിലേക്ക് കൂടുതലായി പണമൊഴുക്കുന്നത്. ഡോളറിന്റെ മൂല്യയിടിവും അമേരിക്കൻ കടപ്പത്രങ്ങളുടെ മൂല്യത്തിലെ ഇടിവും മൂലം ഇന്ത്യ ഉൾപ്പെടെയുള്ള പ്രമുഖ വികസ്വര രാജ്യങ്ങളിലെ മികച്ച നിക്ഷേപ സാധ്യതകൾ കണക്കിലെടുത്ത് ഹെഡ്ജ് ഫണ്ടുകളും അതിസമ്പന്നരും ഇവിടേക്ക് പണമൊഴുക്കുകയാണ്.

ഇപ്പോഴത്തെ വിപണി സാഹചര്യങ്ങൾ പരിഗണിച്ചാൽ വിദേശ നിക്ഷേപകരുടെ പണമൊഴുക്ക് ഇനിയും കൂടാനുള്ള സാദ്ധ്യതയാണുള്ളതെന്ന് ഓഹരി വ്യാപാര രംഗത്തെ പ്രമുഖനായ സനിൽ എബ്രഹാം പറയുന്നു.

പലിശ കുത്തനെ കുറയാനുള്ള സാഹചര്യമാണുള്ളതെന്ന് അമേരിക്കയിലെ ഫെഡറൽ റിസർവിന്റെയും ബാങ്ക് ഒഫ് ഇംഗ്ളണ്ടിന്റെയും യൂറോപ്യൻ സെൻട്രൽ ബാങ്കിന്റെയും നിലപാടുകളാണ് ഇന്ത്യയിലേക്കുള്ള നിക്ഷേപം കുത്തനെ കൂടാൻ സഹായിക്കുന്നത്.

ഐ.ടി, ലോഹങ്ങൾ, പൊതുമേഖലാ ബാങ്കുകൾ തുടങ്ങിയവയിലാണ് നിക്ഷേപ താത്പര്യം മികച്ച തോതിൽ ദൃശ്യമായത്.

കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ വിദേശ നിക്ഷേപ സ്ഥാപനങ്ങൾ 35,000 കോടി രൂപയാണ് ഇന്ത്യൻ ഓഹരികളിൽ മുടക്കിയത്. കടപ്പത്ര വിപണിയിൽ വിദേശ നിക്ഷേപകർ 1.2 ലക്ഷം കോടി രൂപയാണ് കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ മുടക്കിയത്.

അനുകൂല ഘടകങ്ങൾ

  • ഒക്ടോബർ മുതൽ ഡിസംബർ വരെ നേടിയ 8.4 ശതമാനം വളർച്ച
  • ​ബി.​ജെ.​പി​ ​വീണ്ടും വി​ജ​യം​ ​നേടുമെന്ന പ്രതീക്ഷ
  • നാണയപ്പെരുപ്പം നിയന്ത്രണ വിധേയമാകുന്നു
  • ചൈനയിലെ ധന പ്രതിസന്ധികൾ
  • ഇന്ത്യയിലേക്കുള്ള വിദേശ നിക്ഷേപ ഒഴുക്ക്
X
Top