പശ്ചിമേഷ്യ സംഘർഷം: ഇന്ത്യയിൽ മാത്രം മുടങ്ങിയത് 5,522 വിമാനങ്ങൾവ്യാപാര കമ്മിയിൽ വൻ വർധനഇന്ത്യയിലേക്ക് കൂടുതല്‍ എണ്ണ കപ്പലുകള്‍; പാചകവാതക പ്രതിസന്ധിയില്‍ അയവുണ്ടായേക്കുംപശ്ചിമേഷ്യന്‍ സംഘര്‍ഷം: കെട്ടിക്കിടക്കുന്നത് ഒരു ലക്ഷം കോടി രൂപയുടെ ചരക്ക്പാചകവാതക പൂഴ്ത്തിവെപ്പ് തടയാന്‍ റെയ്ഡ് ശക്തമാക്കി കേന്ദ്രം

വിദേശ നിക്ഷേപകര്‍ ഈ മാസം ഇതുവരെ 52,704 കോടി രൂപ പിന്‍വലിച്ചു

മുംബൈ: മാര്‍ച്ചില്‍ ഇതുവരെ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ 52,704 കോടി രൂപ ഇന്ത്യന്‍ വിപണിയില്‍ നിന്ന്‌ പിന്‍വലിച്ചു. യുഎസ്‌-ഇറാന്‍ യുദ്ധം തുടങ്ങിയതിനു ശേഷം വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ തുടര്‍ച്ചയായി വില്‍പ്പന നടത്തുകയാണ്‌ ചെയ്യുന്നത്‌. കഴിഞ്ഞ വെള്ളിയാഴ്‌ച മാത്രം 10,717 കോടി രൂപയുടെ വില്‍പ്പനയാണ്‌ നടത്തിയത്‌. ഇത്‌ വിദേശ നിക്ഷേപക സ്ഥാപനങ്ങളുടെ ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന ഏകദിന വില്‍പ്പനയാണ്‌.

അതേ സമയം വെള്ളിയാഴ്‌ച ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങള്‍ 9977 കോടി രൂപയുടെ അറ്റനിക്ഷേപം നടത്തി. 2026ല്‍ ഇതുവരെ വിദേശ നിക്ഷേപക സ്ഥാപനങ്ങളുടെ വില്‍പ്പന 66,051 കോടി രൂപയാണ്‌. ഫെബ്രുവരിയില്‍ 19,782 കോടി രൂപയുടെ അറ്റനിക്ഷേപം ദ്വിതീയ വിപണിയില്‍ നടത്തിയതിനു ശേഷമാണ്‌ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ വലിയ വില്‍പ്പനയ്‌ക്ക്‌ മുതിര്‍ന്നത്‌.

മൂന്ന്‌ മാസം തുടര്‍ച്ചയായി വില്‍പ്പന നടത്തിയതിനു ശേഷം വിപണിയിലെ കാളകളായി മാറിയ വിദേശ നിക്ഷേപകരെ വീണ്ടും വില്‍പ്പനയ്‌ക്ക്‌ പ്രേരിപ്പിച്ചത്‌ യുദ്ധം സൃഷ്‌ടിച്ച അനിശ്ചിതത്വമാണ്‌. ഇറാനുമായി യുഎസ്സും ഇസ്രയേലും യുദ്ധത്തില്‍ ഏര്‍പ്പെട്ടതോടെ ആഗോള തലത്തില്‍ ഓഹരി വിപണികളിലുണ്ടായ ഇടിവാണ്‌ ഇന്ത്യയിലും പ്രതിഫലിച്ചത്‌.

ഫെബ്രുവരിയില്‍ പ്രാഥമിക വിപണിയിലെ നിക്ഷേപം ഉള്‍പ്പെടെ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ 22,815 കോടി രൂപയുടെ അറ്റനിക്ഷേപം നടത്തിയിരുന്നു. ഇത്‌ 17 മാസത്തിനിടയിലെ വിദേശ നിക്ഷേപകരുടെ ഏറ്റവും ഉയര്‍ന്ന പ്രതിമാസ നിക്ഷേപമാണ്‌.

എന്നാല്‍ യുദ്ധം വീണ്ടും വിദേശ നിക്ഷേപകരെ വില്‍പ്പനയ്‌ക്ക്‌ പ്രേരിപ്പിച്ചു. ജനുവരിയില്‍ 35,962 കോടി രൂപയാണ്‌ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍ നിന്ന്‌ പിന്‍വലിച്ചത്‌.

ഡിസംബറില്‍ 22,611 കോടി രൂപയുടെയും നവംബറില്‍ 3765 കോടി രൂപയുടെയും അറ്റവില്‍പ്പന നടത്തിയിരുന്നു.

X
Top