സേവന മേഖലയുടെ വളര്‍ച്ചാ നിരക്ക് 14 മാസത്തെ താഴ്ന്ന നിലയില്‍ഇന്ത്യയുടെ സാമ്പത്തിക വളർച്ച നിരക്ക് കുറയുമെന്ന് മൂഡീസ്താർ മരുഭൂമിയിൽ നിന്ന് ക്രൂഡ് ഓയിൽ ഉത്പാദനം ഉയർന്നുഇന്ത്യയുടെ ഫാർമസ്യൂട്ടിക്കൽ കയറ്റുമതിയിൽ മുന്നേറ്റംപ്രതിരോധ കയറ്റുമതിയില്‍ രാജ്യത്തിന് റെക്കോര്‍ഡ് തിളക്കം

വിദേശ നിക്ഷേപത്തിന്റെ കരുത്തില്‍ ഇന്ത്യന്‍ ഇക്വിറ്റി വിപണി

കൊച്ചി: വിദേശ നിക്ഷേപകരുടെ അചഞ്ചലമായ പിന്തുണയാണ് ആഭ്യന്തര വിപണിയ്്ക്ക് കരുത്താകുന്നത്, ജിയോജിത്, റീട്ടെയില്‍ റിസര്‍ച്ച് ഹെഡ്, വിനോദ് നായര്‍ പറയുന്നു. സെന്‍സെക്സ് 339.60 പോയിന്റ് അഥവാ 0.52 ശതമാനം ഉയര്‍ന്ന് 65785.64 ലെവലിലും നിഫ്റ്റി 98.80 പോയിന്റ് അഥവാ 0.51 ശതമാനം ഉയര്‍ന്ന് 19497.30 ലെവലിലും ക്ലോസ് ചെയ്തത് വിലയിരുത്തുകയായിരുന്നു അദ്ദേഹം.
പ്രവണത വരും ദിവസങ്ങളിലും തുടരുമെന്ന് കമ്പനികളുടെ താല്‍ക്കാലിക സാമ്പത്തിക ഡാറ്റകള്‍ വെളിപെടുത്തുന്നു.

മികച്ച ഒന്നാംപാദ ഫലങ്ങളാണ് സാമ്പത്തിക ഡാറ്റകള്‍ ഉറപ്പുനല്‍കുന്നത്. ആഗോള വിപണികള്‍ അതേസമയം ദു: സൂചനകള്‍ പ്രസരണം ചെയ്യുന്നു.ഫെഡ് റിസര്‍വിന്റെ ഹോവ്ക്കിഷ് നിലപാടും യുഎസ്-ചൈന അഭിപ്രായ വ്യത്യാസങ്ങളുമാണ് ആഗോള സൂചികകളെ ദുര്‍ബലമാക്കുന്ന ഘടകങ്ങള്‍.

മണിക്കൂര്‍ ചാര്‍ട്ടുകളിലെ ആര്‍എസ്‌ഐ (റിലേറ്റീവ് സ്‌ട്രെങ്ത് ഇന്‍ഡെക്‌സ്) നെഗറ്റീവ് വ്യതിയാനത്തിന് സാക്ഷ്യം വഹിച്ചതായി ഇന്‍ക്രെഡ് ഇക്വിറ്റീസിലെ ഗൗരവ് ബിസ്സ നിരീക്ഷിച്ചു. ഇത് നിഫ്റ്റിയുടെ വേഗതയെ പരിമിതപ്പെടുത്തിയേക്കാം.19600 ലെവലില്‍ സൂചിക പ്രതിരോധം തീര്‍ക്കുമ്പോള്‍ നിക്ഷേപകര്‍ ലാഭമെടുപ്പിന് തയ്യാറാകും.

1933-19150-19200 ലെവലുകളിലായിരിക്കും പിന്തുണ.

X
Top