ഇന്ത്യ ഇന്റർനാഷണൽ ഇൻഡസ്ട്രിയൽ എക്സ്പോയ്ക്ക് നാളെ തുടക്കമാകുംതീ വിലയിൽ കേരളം 12-ാം മാസവും നമ്പർ വൺ‘കാലാവസ്ഥാ വ്യതിയാനവും പ്രകൃതിയിലെ അപ്രതീക്ഷിത മാറ്റങ്ങളും കേര കർഷകർ അവസരങ്ങളാക്കി മാറ്റണം’സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങൾ വിപുലീകരിക്കുന്നു; പിഎഫ്, ഇഎസ്ഐ വേതന പരിധി ഉയർത്താൻ നീക്കംവിലക്കയറ്റത്തോത് വീണ്ടും ഉയരുന്നു

കേരളത്തിലേയ്ക്കുള്ള പ്രവാസി നിക്ഷേപം 3 ലക്ഷം കോടിയിലേയ്ക്ക്

കൊച്ചി: കേരളത്തിലേയ്ക്കുള്ള പണമൊഴുക്കിന്റെ ഒരു പ്രധാന സോഴ്‌സ് പ്രവാസി നിക്ഷേപമാണ്. ഡോളറിനെതിരേ രൂപ റെക്കോഡ് ഇടിവ് രേഖപ്പെടുത്തിയതോടെ നാട്ടിലേയ്ക്കുള്ള വിദേശ മലയാളികളുടെ പണമയപ്പ് വര്‍ധിച്ചിട്ടുണ്ട്. ഇക്കാര്യം ബാങ്ക് ബാലന്‍സ് ഷീറ്റുകളില്‍ വ്യക്തമാണ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം സംസ്ഥാനത്തുടനീളമുള്ള ബാങ്കുകളിലെ എന്‍ആര്‍ഐ നിക്ഷേപങ്ങള്‍ റെക്കോഡ് ഉയരത്തിലേയ്ക്ക് അടുക്കുന്നു. പ്രവാസി നിക്ഷേപം 3 ലക്ഷം കോടി കവിയുമെന്നാണ് കേരള സ്‌റ്റേറ്റ് ലെവല്‍ ബാങ്കേഴ്‌സ് കമ്മിറ്റിയുടെ (എസ്എല്‍ബിസി) റിപ്പോര്‍ട്ട് വിലയിരുത്തുന്നത്.

2025 മാര്‍ച്ചിലെ എസ്എല്‍ബിസി കണക്കുകള്‍ പ്രകാരം കേരളത്തിലെ ബാങ്കുകളിലെ പ്രവാസി നിക്ഷേപം 2.93 ലക്ഷം കോടിയാണ്. നിലവിലെ രീതിയില്‍ പണമൊഴുക്ക് തുടര്‍ന്നാല്‍ പോലും 3 ലക്ഷം കോടിയെന്ന മാര്‍ക്ക് പിന്നിടുമെന്നാണ് കമ്മിറ്റിയുടെ വിലയിരുത്തല്‍. എന്നാല്‍ നിലവിലെ രൂപയുടെ പതനം പണമൊഴുക്ക് വര്‍ധിപ്പിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പുതിയ സെറ്റ് കണക്കുകള്‍ അമ്പരിപ്പിച്ചേക്കാം. 2014 ലാണ് പ്രവാസി നിക്ഷേപം 1 ലക്ഷം കോടിയെന്ന മൈല്‍സ്‌റ്റോണ്‍ കൈവരിച്ചത്. 2020 ഓടെ അത് ഇരട്ടിയായി. എന്നാല്‍ കൊവിഡിനു ശേഷം ഈ പണമയപ്പ് വേഗം വര്‍ധിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. വെറും 5 വര്‍ഷത്തിനുള്ളില്‍ അടുത്ത 1 ലക്ഷം കോടി നാഴികകല്ല് യാതഥാര്‍ത്ഥ്യമാകുന്നുവെന്ന് സാരം. ദുര്‍ബലമായ രൂപയുടെ മൂല്യം, ഉയര്‍ന്ന ആഗോള വരുമാനം, പകര്‍ച്ചവ്യാധിക്ക് ശേഷമുള്ള ഇന്ത്യയുടെ തിരിച്ചുവരവ് എന്നിവ പ്രവാസി നിക്ഷേപങ്ങളെ സ്വാധീനിച്ചു.

പ്രവാസികളെ സംബന്ധിച്ച് രൂപയുടെ മൂല്യത്തകര്‍ച്ച തന്നെയാണ് പ്രധാനം. ഇതു നാട്ടിലേയ്ക്ക് അയയ്്ക്കുന്ന പണത്തിന്റെ അളവ് കൂടാന്‍ വഴിവച്ചു. ഇനി അളവ് വര്‍ധിപ്പിക്കാതെ പഴയ തോതില്‍ തന്നെ പണമയച്ചാല്‍ പോലും രൂപയുടെ മൂല്യത്തകര്‍ച്ച കാരണം കേരള ബാങ്കുകളില്‍ എത്തുന്ന പണത്തിന്റെ അളവ് വര്‍ധിക്കുമെന്നതാണ് വാസ്തവം. 5 വര്‍ഷങ്ങള്‍ക്കു മുമ്പ് ഡോളറിനെതിരേ രൂപയുടെ മൂല്യം 75 രൂപ റേഞ്ചില്‍ ആയിരുന്നു. എന്നാല്‍ ഇന്നിത് 90 കഴിഞ്ഞിരിക്കുന്നു. അതായത് അഞ്ചു വര്‍ഷം മുമ്പ് ഒരു പ്രവാസി നാട്ടിലേയ്ക്ക് ഒരു ഡോളര്‍ ആയച്ചാല്‍ 75 രൂപയായിരുന്നു അക്കൗണ്ടില്‍ ക്രെഡിറ്റ് ആയിരുന്നത്. എന്നാല്‍ അതേ ഒരു ഡോളര്‍ ഇന്നു അക്കൗണ്ടില്‍ 90 രൂപയാകുന്നു. അതായത് ഒരു ഡോളര്‍ രൂപയിലേയ്ക്ക് മാറുമ്പോള്‍ ഒറ്റയടിക്ക് 15 രൂപയുടെ വര്‍ധന.

പ്രവാസി നിക്ഷേപം വര്‍ധിക്കുന്നത് സംസ്ഥാനത്തിന് നല്‍കുന്ന പിന്തുണ ചെറുതല്ല. ബാങ്കുകളില്‍ കൂടുതല്‍ പണം എത്തുന്നത് ബാങ്കുകളുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കും. വായ്പാ ആവശ്യകത മെച്ചപ്പെട്ടാല്‍ ഭവന നിര്‍മ്മാണം, ചെറുകിട ബിസിനസ്, ഉപഭോഗം എന്നിവയ്ക്ക് കൂടുതല്‍ ആക്രമണാത്മകമായ വായ്പ നല്‍കാന്‍ ബാങ്കുകള്‍ക്കു സാധിക്കും

X
Top