ക്രൂഡ് ഓയിൽ വിലയിൽ 112% വർദ്ധന; ആശങ്കയിൽ എണ്ണക്കമ്പനികൾയുദ്ധ സാഹചര്യത്തില്‍ കയറ്റുമതിക്കാർക്കായി ‘റിലീഫ്’ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രസർക്കാർകപ്പലിൽ കയറ്റിയ ഇറാനിയൻ എണ്ണയ്ക്കുള്ള ഉപരോധം നീക്കിയേക്കുംഇറാൻ-യു.എസ് പോര്: ഇന്ത്യയില്‍ വിദേശ സഞ്ചാരികളുടെ വരവ് കുറയുന്നുഇന്ത്യൻ കപ്പലുകളുടെ സുരക്ഷയ്ക്കായി ഇറാനുമായി ചർച്ച തുടരുന്നതായി കേന്ദ്രസർക്കാർ

ദീര്‍ഘകാല ബോണ്ടുകളില്‍ ബാങ്കുകള്‍ വ്യാപാരം നടത്തുന്നത് ആശങ്കാജനകമല്ല: റിസര്‍വ് ബാങ്ക്

ന്യൂഡല്‍ഹി: ബാങ്കുകളും ഇന്‍ഷുറന്‍സ് കമ്പനികളും തമ്മിലുള്ള ബോണ്ട്-ഡെറിവേറ്റീവ് ട്രേഡുകള്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) പതിവായി അവലോകനം ചെയ്യുന്നു. എന്നാല്‍ ഇതില്‍ ആശങ്കപ്പെടാനൊന്നുമില്ലെന്ന് കേന്ദ്രബാങ്ക് അറിയിച്ചു.

ഫോര്‍വേഡ്-റേറ്റ് എഗ്രിമെന്റുകള്‍ (എഫ്ആര്‍എ) എന്നറിയപ്പെടുന്ന ഡെറിവേറ്റീവ് ഉപകരണങ്ങളിലെ എക്‌സ്‌പോഷ്വറിന്റെ പശ്ചാത്തലത്തില്‍ ബാങ്കുകളുടെ മൂലധന നിലയെക്കുറിച്ച് ആര്‍ബിഐ അന്വേഷിക്കുന്നുണ്ട്.

നിലവില്‍ 2 ലക്ഷം കോടി രൂപയാണ് അത്തരം വ്യാപാരങ്ങളില്‍ ഔട്ട്സ്റ്റാന്റിംഗുള്ളത്. എല്ലാ ബാങ്കുകളോടും ഇക്കാര്യം ആര്‍ബിഐ ആരായുന്നുണ്ട്. അതിനാല്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു.

ഈ വ്യാപാരങ്ങളുടെ വ്യാപ്തി രണ്ട് വര്‍ഷം മുമ്പ് വെളിച്ചത്ത് വന്നപ്പോള്‍ കേന്ദ്രബാങ്ക് കൂടുതല്‍ ആശങ്കാകുലരായിരുന്നു. പിന്നീട് പരിശോധന പതിവായ്ക്കി.

നിക്ഷേപത്തിന് ഹെഡ്ജിംഗ് തുടങ്ങിയതോടെ ആശങ്ക അസ്ഥാനത്തായി. ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഫോര്‍വേഡ്-റേറ്റ് എഗ്രിമെന്റുകള്‍ (എഫ്ആര്‍എ) എന്നറിയപ്പെടുന്ന ഡെറിവേറ്റീവ് ഉപകരണങ്ങള്‍ ഉപയോഗിച്ചാണ് ഇടപാടുകള്‍ നടക്കുന്നത്. ബാങ്കുകള്‍, കൂടുതലും വിദേശ വായ്പാദാതാക്കള്‍, ദീര്‍ഘകാല കാലാവധി പൂര്‍ത്തിയാകുന്ന സര്‍ക്കാര്‍ ബോണ്ടുകള്‍ വാങ്ങുകയും തുടര്‍ന്ന് ഇന്‍ഷുറന്‍സ് കമ്പനികളുമായി എഫ്ആര്‍എകള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

ഇത് ഇന്‍ഷുറര്‍മാരെ ദീര്‍ഘകാലത്തേക്ക് റിട്ടേണ്‍ ലോക്കുചെയ്യാന്‍ പ്രാപ്തമാക്കുന്നു.

X
Top