സേവന മേഖലയുടെ വളര്‍ച്ചാ നിരക്ക് 14 മാസത്തെ താഴ്ന്ന നിലയില്‍ഇന്ത്യയുടെ സാമ്പത്തിക വളർച്ച നിരക്ക് കുറയുമെന്ന് മൂഡീസ്താർ മരുഭൂമിയിൽ നിന്ന് ക്രൂഡ് ഓയിൽ ഉത്പാദനം ഉയർന്നുഇന്ത്യയുടെ ഫാർമസ്യൂട്ടിക്കൽ കയറ്റുമതിയിൽ മുന്നേറ്റംപ്രതിരോധ കയറ്റുമതിയില്‍ രാജ്യത്തിന് റെക്കോര്‍ഡ് തിളക്കം

ജൂലൈയില്‍ വിപണിയുടെ ഗതി നിര്‍ണ്ണയിക്കുക ഒന്നാം പാദ ഫലങ്ങള്‍

കൊച്ചി: പ്രതീക്ഷിച്ചതിലും മികച്ച 2 ശതമാനം ജിഡിപി വളര്‍ച്ചയും പ്രതിവാര തൊഴിലില്ലായ്മ ക്ലെയ്മുകള്‍ കുറഞ്ഞതും യുഎസ് വിപണിയേയും തുടര്‍ന്ന് മറ്റ് ആഗോള വിപണികളേയും ഉയര്‍ത്തി, ജിയോജിത് ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വികെ വിജയകുമാര്‍ നിരീക്ഷിക്കുന്നു. ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ വിപണി പുതു ഉയരങ്ങള്‍ തേടും. വാഹന വില്‍പന കണക്കുകള്‍, ഒന്നാംപാദ ഫലങ്ങള്‍, മണ്‍സൂണ്‍ പുരോഗതി, ഫെഡ് റിസര്‍വ് നിരക്ക് തീരുമാനം എന്നീ ഘടകങ്ങളായിരിക്കും ജൂലൈയില്‍ വിപണിയുടെ ഗതി നിര്‍ണ്ണയിക്കുക.

വിപണി അമിത മൂല്യനിര്‍ണ്ണയത്തിലായതിനാല്‍ നിക്ഷേപകര്‍ ജാഗ്രത പാലിക്കണമെന്നും വിജയകുമാര്‍ നിര്‍ദ്ദേശിച്ചു. ബുധനാഴ്ചയിലെ മികച്ച പ്രകടനം നിഫ്റ്റിയുടെ പിന്തുണലെവല്‍ ഉയര്‍ത്തിയതായി സാംകോ സെക്യൂരിറ്റീസിലെ അപൂര്‍വ ഷേത്ത് പറയുന്നു. 18,800-18650 ലെവലുകളിലാണ് നിഫ്റ്റി പിന്തുണ തേടുന്നത്.

ഒന്നാം പാദ ഫലപ്രഖ്യാപനം, ജൂലൈയില്‍ ഉത്തേജനം പകരും. ഇതുവരെ റാലിയില്‍ പങ്കെടുക്കാത്തതിനാല്‍ വലിയ സാധ്യതയാണ് ഐടി ഓഹരികള്‍ക്കുള്ളത്. ഇന്‍ഡെക്‌സിലെ ഉയര്‍ന്ന വെയ്‌റ്റേജ് കണക്കിലെടുത്ത് ബാങ്ക് ഓഹരികളും നിക്ഷേപാര്‍ഹമാണ്.

അടിസ്ഥാനപരമായി ശക്തമായ ഓഹരികള്‍ ഇടിവില്‍ വാങ്ങണമെന്ന് ഷേത്ത് നിര്‍ദ്ദേശിക്കുന്നു.

X
Top