രാജ്യത്ത് ഇതുവരെ ഹാള്‍മാര്‍ക്കിംഗ് മുദ്ര പതിപ്പിച്ചത് 60 കോടി ആഭരണങ്ങളില്‍ഗാർഹിക സിലിണ്ടർ ബുക്കിങ്ങിൽ അഞ്ചിരട്ടി വർധനകയറ്റുമതി രംഗം കടുത്ത പ്രതിസന്ധിയിൽകേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ 9ന്എല്‍പിജി പ്രതിസന്ധി ടൂറിസം മേഖലയ്ക്കും തിരിച്ചടിയാകുന്നു

ഗാർഹിക സിലിണ്ടർ ബുക്കിങ്ങിൽ അഞ്ചിരട്ടി വർധന

തിരുവനന്തപുരം: പാചകവാതക വിതരണത്തിലെ പ്രതിസന്ധി കടുപ്പിച്ച്‌ സിലിണ്ടറുകൾ ബുക്ക്‌ ചെയ്യുന്നവരുടെ ബാഹുല്യം. കിട്ടാതാകുമെന്ന ആശങ്കയിൽ ആളുകൾ കൂട്ടത്തോടെ ഗാർഹിക സിലിണ്ടറുകൾ ബുക്ക്‌ ചെയ്‌തതോടെ ഏജൻസിയിൽ പ്രതിദിന ബുക്കിങ്‌ 1500 ആയി ഉയർന്നു.

മുമ്പ് ശരാശരി 300 ബുക്കിങ്ങാണ്‌ ലഭിച്ചിരുന്നത്‌. കൂട്ടത്തോടെ ബുക്ക്‌ ചെയ്യുന്നതോടെ ഓൺലൈൻ ബുക്കിങ്‌ സംവിധാനമടക്കം തകരാറിലായി. പലർക്കും ഒടിപി പോലും ലഭിക്കുന്നില്ല. ബുക്കിങ് പ്രതിസന്ധി പൂർണമായി പരിഹരിക്കുമെന്ന്‌ കമ്പനികൾ അറിയിച്ചിട്ടുണ്ടെന്ന്‌ മന്ത്രി ജി ആർ അനിൽ വ്യക്തമാക്കി.

സംസ്ഥാനത്ത്‌ 900ത്തോളം ഗ്യാസ്‌ ഏജൻസികളിലായി 40 ലക്ഷത്തോളം ഗാർഹിക കണക്ഷനുകൾ ഉണ്ടെന്നാണ്‌ കണക്ക്‌. വാണിജ്യ കണക്ഷനുകളുടെ കൃത്യമായ വിവരം ലഭ്യമല്ല. ബുക്കിങ്‌ ലഭിച്ച്‌ 24 മണിക്കൂറിനുള്ളിൽ വിതരണം നടന്നിരുന്നു.

വാണിജ്യ സിലിണ്ടറുകളുടെ വിതരണം പൂർണമായും നിലച്ചതോടെ പകുതിയിലധികം ഹോട്ടലുകളും റെസ്റ്റോറന്റുകളും അടച്ചു. പ്രവർത്തിക്കുന്നവയിൽ ചുരുക്കം വിഭവങ്ങൾ മാത്രമാണ്‌ ഉള്ളത്‌. ഹോട്ടൽ മേഖലയിൽ പണിയെടുക്കുന്ന അതിഥിത്തൊഴിലാളികൾ നാട്ടിലേക്ക്‌ മടങ്ങിത്തുടങ്ങി.

X
Top