തൊഴിലില്ലായ്മ നിരക്ക് ഓഗസ്റ്റില്‍ 5.1 ശതമാനമായി കുറഞ്ഞുഇന്ത്യന്‍ കാര്‍ഷിക മേഖലയുടെ ആദ്യപാദ വളര്‍ച്ചാ നിരക്ക് ലോകത്തിലെ ഉയര്‍ന്നത്:  ശിവരാജ് സിംഗ് ചൗഹാന്‍ഡോളറിനെതിരെ 8 പൈസ നേട്ടത്തില്‍ രൂപനിക്ഷേപത്തട്ടിപ്പിന് കേന്ദ്ര ധനമന്ത്രിയുടെ വ്യാജ എഐ വീഡിയോ; ജാഗ്രത വേണമെന്ന് സൈബർ പോലീസ്ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ വ്യവസായ രംഗത്ത് വലിയ മുന്നേറ്റം സാധ്യമായി;പി രാജീവ്

ഐപിഒ: ഡ്രാഫ്റ്റ് രേഖകള്‍ സമര്‍പ്പിച്ച് ഫിന്‍കെയര്‍ സ്‌മോള്‍ ഫിനാന്‍സ് കമ്പനി

മുംബൈ: ഫിന്‍കെയര്‍ സ്‌മോള്‍ ഫിനാന്‍സ് കമ്പനി പ്രാരംഭ പബ്ലിക് ഓഫറിംഗിനായി (ഐപിഒ) ഡ്രാഫ്റ്റ് പേപ്പറുകള്‍ സെബിയ്ക്ക് മുന്‍പാകെ സമര്‍പ്പിച്ചു. 625 കോടി രൂപയുടെ ഫ്രഷ് ഇഷ്യുവും 1.7 കോടി ഓഹരികള്‍ വിപണിയിലെത്തിക്കുന്ന ഓഫര്‍ ഫോര്‍ സെയിലുമാണ് കമ്പനി നടത്തുക. പ്രമോട്ടര്‍മാരും നിക്ഷേപകരുമായ വാഗനര്‍, ട്രൂ നോര്‍ത്ത് ഫണ്ട് വി എല്‍എല്‍പബി, ഇന്‍ഡിയം ഐവി ഹോള്‍ഡിംഗ്‌സ്, ഒമേഗ ടിസി ഹോള്‍ഡിംഗ്‌സ്, ലീപ് ഫ്രോഗ് റൂറല്‍ ഇന്‍ക്ലൂഷന്‍ എന്നിവ ഓഫര്‍ ഫോര്‍ സെയിലിലൂടെ ഓഹരികള്‍ വിറ്റഴിക്കും.

കൂടാതെ, കോടക് മഹീന്ദ്ര ലൈഫ് ഇന്‍ഷൂറന്‍സ് കമ്പനി, എഡില്‍വെയ്‌സ് ടോകിയോ ലൈഫ് ഇന്‍ഷൂറന്‍സ്, ഭാരതി എക്‌സ്എ ലൈഫ് ഇന്‍ഷൂറന്‍സ്, സില്‍വര്‍ ലീഫ് ഓക്, ടാറ് കാപിറ്റല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ്, എഡില്‍വെയ്‌സ് ജനറല്‍ ഇന്‍ഷൂറന്‍സ് എന്നീ സ്ഥാപനങ്ങളും ഓഹരികള്‍ വിറ്റൊഴിയും. ഫ്രഷ് ഇഷ്യുവഴി സമാഹരിക്കപ്പെടുന്ന തുക മൂലധന ചെലവുകള്‍ക്ക് വിനിയോഗിക്കുമെന്ന് ബാങ്ക്, ഡ്രാഫ്റ്റ് രേഖകളില്‍ പറയുന്നു.

ബെഗളൂരുആസ്ഥാനമായി, 2017 ലാണ് ബാങ്ക് പ്രവര്‍ത്തനം തുടങ്ങിയത്. കഴിഞ്ഞ മെയില്‍ ബാങ്കിന് ഐപിഒ അനുമതി ലഭ്യമായിരുന്നു. എന്നാല്‍ ഒരു വര്‍ഷത്തിനുള്ളില്‍ പ്രാരംഭ പബ്ലിക് ഓഫറിംഗ് നടത്താനായില്ല.

തുടര്‍ന്നാണ് വീണ്ടും ഡ്രാഫ്റ്റ് പേപ്പറുകള്‍ സമര്‍പ്പിക്കാന്‍ തീരുമാനമായത്. സെബി നിയമപ്രകാരം അനുമതി ലഭ്യമായി ഒരു വര്‍ഷത്തിനകം ഐപിഒ നടത്തിയിരിക്കണം. അല്ലാത്ത പക്ഷം വീണ്ടും ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്‌പെക്ടസ് (ഡിആര്‍എച്ച്പി) സമര്‍പ്പിക്കേണ്ടിവരും.

X
Top