തരംഗമായി വിന്‍റേജ് കാറുകള്‍വെഡിംഗ് ആന്‍ഡ് മൈസ് ടൂറിസം; കേരളത്തെ കാത്തിരിക്കുന്നത് ഒരു ലക്ഷം കോടി രൂപയുടെ അവസരംഇന്ത്യയ്‌ക്കെതിരെ അധിക താരിഫ് ചുമത്തില്ലെന്ന സൂചന നല്‍കി ട്രംപ്റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി കുത്തനെ ഉയര്‍ന്നുജിഎസ്ടി പരിഷ്‌ക്കരണത്തിനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, നിത്യോപയോഗ ഉത്പന്നങ്ങളുടെ നികുതി കുറയും

ആര്‍ബിഐ നടപടിക്കു മുമ്പേ വിദേശ നിക്ഷേപകര്‍ പേടിഎമ്മിനെ തഴഞ്ഞു

പേടിഎം പേമെന്റ്‌സ്‌ ബാങ്കിന്‌ വിലക്ക്‌ ഏര്‍പ്പെടുത്തി കൊണ്ടുള്ള റിസര്‍വ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ (ആര്‍ബിഐ)യുടെ നടപടിക്കു മുമ്പ്‌ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ പേടിഎമ്മിന്റെ ഏഴായിരം കോടി രൂപ വിലവരുന്ന ഓഹരികള്‍ വിറ്റഴിച്ചു.

ഒക്‌ടോബര്‍-ഡിസംബര്‍ ത്രൈമാസത്തില്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ പേടിഎമ്മിന്റെ 7441 കോടി രൂപയുടെ ഓഹരികളാണ്‌ വിറ്റത്‌.

മൂന്നാം ത്രൈമാസത്തില്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങളുടെ പേടിഎമ്മിലെ ഓഹരി പങ്കാളിത്തം 33,148 കോടി രൂപയില്‍ നിന്നും 25,706 കോടി രൂപയായി കുറഞ്ഞു.

പേടിഎമ്മിന്റെ ഓഹരി ഒക്‌ടോബര്‍-ഡിസംബര്‍ ത്രൈമാസത്തില്‍ 26 ശതമാനമാണ്‌ ഇടിഞ്ഞത്‌. 2024ല്‍ ഇതുവരെ 41 ശതമാനം ഇടിവ്‌ നേരിടുകയും ചെയ്‌തു.

പേടിഎമ്മിന്‌ പുറമെ മാരുതി സുസുകി, പെട്രോനെറ്റ്‌ എല്‍എന്‍ജി എന്നിവയുടെ ഓഹരികളും വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഒക്‌ടോബര്‍-ഡിസംബര്‍ ത്രൈമാസത്തില്‍ ഭാഗികമായി വിറ്റു.

ഈ രണ്ട്‌ കമ്പനികളുടെയും 3000 കോടി രൂപ വീതം വിലവരുന്ന ഓഹരികളാണ്‌ വിറ്റത്‌.

X
Top