Alt Image
വീടും ഭൂമിയും വിൽക്കുമ്പോഴുള്ള ഇൻഡക്സേഷൻ എടുത്ത് കളഞ്ഞത് ബാദ്ധ്യതയാകും; റി​യ​ൽ​ ​എ​സ്‌​റ്റേ​റ്റ് ​മേഖലയുടെ ഭാവിയിൽ ആ​ശ​ങ്ക​യോടെ നി​ക്ഷേ​പ​ക​ർവമ്പൻ കപ്പൽ കമ്പനികൾ വിഴിഞ്ഞത്തേക്ക് എത്തുന്നുചൈനീസ് കമ്പനികളുടെ നിക്ഷേപ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നുധാതുക്കള്‍ക്ക്‌ നികുതി ചുമത്താന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ട്: സുപ്രീംകോടതിഭക്ഷ്യ വിലക്കയറ്റം നേരിടാൻ 10,000 കോടിയുടെ പദ്ധതിയുമായി സര്‍ക്കാര്‍

ഹ്രസ്വകാലത്തില്‍ നേട്ടമുണ്ടാക്കാവുന്ന ഓഹരികള്‍

കൊച്ചി: ആഗോള വിപണികളുടെ ചുവടുപിടിച്ച് ഇന്ത്യന്‍ വിപണികളിലും ചാഞ്ചാട്ടം പ്രകടമാണ്. ഈ അവസരത്തിലും ഹ്രസ്വകാലത്തില്‍ മികച്ച നിക്ഷേപം സാധ്യമായ ഓഹരികളുണ്ടെന്ന് അനലിസ്റ്റുകള്‍ പറയുന്നു. റിസ്‌ക്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് യോജിച്ച അത്തരം ചില ഓഹരികള്‍ ഇതാ.

എസ്്ആര്‍എഫ്
എച്ചിഡിഎഫ്‌സി സെക്യൂരിറ്റീസിലെ സീനിയര്‍ ടെക്‌നിക്കല്‍ അനലിസ്റ്റായ സുഭാഷ് ഗംഗാധരന്‍ വാങ്ങാന്‍ നിര്‍ദ്ദേശിക്കുന്ന ഓഹരിയാണിത്. 2330-2350 റെയ്ഞ്ചില്‍ ഓഹരി വാങ്ങി 2600 രൂപയില്‍ വില്‍പന നടത്താനാണ് നിര്‍ദ്ദേശം. സ്റ്റോപ് ലോസ് നിശ്ചയിക്കേണ്ടത് 2200 രൂപ. 10 ദിവസത്തെ എസ്എംഎയ്ക്കും 200 ദിവസത്തെ ഇഎംഎയ്ക്കും മുകളില്‍ വ്യാപാരം നടക്കുന്നതിനാല്‍ സാങ്കേതിക സൂചകങ്ങള്‍ പോസിറ്റീവാണെന്നു പറയാം. ആര്‍എസ്‌ഐ പോലെയുള്ള മൊമെന്റം റീഡിംഗുകള്‍ അനുസരിച്ച് ഓഹരി അമിതമായി വാങ്ങിയ നിലയിലല്ല. ഇത് കൂടുതല്‍ നേട്ടങ്ങള്‍ക്കുള്ള സാധ്യതയെ സൂചിപ്പിക്കുന്നു.

2. ജിഎന്‍എഫ്‌സി
ജിഎന്‍എഫ്‌സി ഓഹരിയ്ക്ക് വില്‍പന നിര്‍ദ്ദേശമാണ് എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ് അനലിസ്റ്റുകള്‍ നല്‍കുന്നത്. 634-640 ലെവലുകളില്‍ വച്ച് വില്‍പന നടത്താനാണ് നിര്‍ദ്ദേശം. പിന്നീട് 580 രൂപയില്‍ വാങ്ങാവുന്നതാണ്. സ്റ്റോപ് ലോസ് -685 രൂപ. ഈയിടെ 752 രൂപയിലെ സപ്പോര്‍ട്ടിലും ഇടിഞ്ഞ ഓഹരി താല്‍ക്കാലികമായി ഡൗണ്‍ ട്രെന്‍ഡിലാണ്. ടെക്‌നിക്കല്‍ സൂചകങ്ങള്‍ നെഗറ്റീവ് സിഗ്നലാണ് നല്‍കുന്നത്. നിലവില്‍ 20,50 ദിവസങ്ങളിലെ സിംപിള്‍ മൂവിംഗ് ആവറേജിന് താഴെയാണ് ഓഹരികളുള്ളത്. 14 ആഴ്ചയിലെ ആര്‍എസ്‌ഐ താഴ്ചയിലാണ്. അത് അധിക വില്‍പന കാണിക്കുന്നില്ല. അതുകൊണ്ടുതന്നെ ഓഹരിയില്‍ വില്‍പനസമ്മര്‍ദ്ദമുണ്ടാകാനുള്ള സാധ്യത കാണുന്നു.

3. പിവിആര്‍
പിവിആര്‍ ഓഹരിയ്ക്ക് ഫെവ് പൈസ ഡോട്ട്‌കോം വില്‍പന റേറ്റിംഗ് നല്‍കുന്നു. 1700-1710 ലെവലുകളില്‍ വില്‍പന നടത്തി 1620 രൂപയില്‍ വാങ്ങാനാണ് നിര്‍ദ്ദേശം. സ്‌റ്റോപ് ലോസ്-1750 രൂപ.

4. സ്റ്റാര്‍ ഹെല്‍ത്ത്
സ്റ്റാര്‍ ഹെല്‍ത്തിന് 5 പൈസ ഡോട്ട് കോം വാങ്ങല്‍ നിര്‍ദ്ദേശം നല്‍കുന്നു. 742-738 ലെവലുകളില്‍ ഓഹരി വാങ്ങി 800 രൂപയ്ക്ക് വില്‍ക്കാനാണ് അനലിസ്റ്റുകള്‍ പറയുന്നത്. സ്റ്റോപ് ലോസ് നിശ്ചയിക്കേണ്ടത് 700 രൂപയ്ക്ക് താഴെ. 630-640 ല്‍ സപ്പോര്‍ട്ട് ലഭിച്ച് ഓഹരി ബ്രേക്ക് ഔട്ട് ആരംഭിച്ചിരിക്കയാണെന്ന് അനലിസ്റ്റുകള്‍ പറയുന്നു. ആര്‍എസ്‌ഐ പോസിറ്റീവ് സൂചനയാണ് തരുന്നത്.

5. എല്‍ടി ഫുഡ്
നിലവില്‍ വിലയിടിഞ്ഞിരിക്കുന്നതിനാല്‍ വാങ്ങാന്‍ യോജിച്ച ഓഹരിയാണിതെന്ന് വിദഗ്ധര്‍ പറയുന്നു. നിലവില്‍ 85 രൂപയാണ് വില. ഓഹരി 105 രൂപയിലേയ്ക്കും പിന്നീട് 110 ലേയ്ക്കും ഉയരുമെന്നാണ് അനലിസ്റ്റുകള്‍ പ്രതീക്ഷിക്കുന്നത്. ഇതിനായി ആറുമുതല്‍ എട്ടാഴ്ചക്കാലം വരെ കാത്തിരിക്കണം. സ്റ്റോപ് ലോസ് -74 രൂപ. 80 രൂപയില്‍ സപ്പോര്‍ട്ട് നേടിയ ശേഷം ഓഹരി ബ്രേക്ക് ഔട്ട് ആരംഭിച്ചിട്ടുണ്ടെന്നും അനലിസ്റ്റുകള്‍ പറയുന്നു.

6. സിപ്ല
ജൂണ്‍ 2021 മുതല്‍ 900-1050 വില നിലവാരത്തിലാണ് ഓഹരിയുള്ളത്. അനലിസ്റ്റുകള്‍ പറയുന്നതനുസരിച്ച് ഓഹരി 1200 രൂപ വരെ ഉയരാന്‍ സാധ്യതണ്ട്. ആറു മുതല്‍ എട്ടാഴ്ചവരെയാണ് ഇതിനായി കാലാവധി നിശ്ചയിക്കേണ്ടത്.

X
Top