ക്രൂഡ് ഓയിൽ വിലയിൽ 112% വർദ്ധന; ആശങ്കയിൽ എണ്ണക്കമ്പനികൾയുദ്ധ സാഹചര്യത്തില്‍ കയറ്റുമതിക്കാർക്കായി ‘റിലീഫ്’ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രസർക്കാർകപ്പലിൽ കയറ്റിയ ഇറാനിയൻ എണ്ണയ്ക്കുള്ള ഉപരോധം നീക്കിയേക്കുംഇറാൻ-യു.എസ് പോര്: ഇന്ത്യയില്‍ വിദേശ സഞ്ചാരികളുടെ വരവ് കുറയുന്നുഇന്ത്യൻ കപ്പലുകളുടെ സുരക്ഷയ്ക്കായി ഇറാനുമായി ചർച്ച തുടരുന്നതായി കേന്ദ്രസർക്കാർ

ഫെഡറല്‍ ബാങ്ക് ഏഷ്യാ പസഫിക്കിലെ ഏറ്റവും മികച്ച ബാങ്കുകളുടെ പട്ടികയില്‍

കൊച്ചി: ഏഷ്യാ പസഫിക്കിലെ ഏറ്റവും മികച്ച ബാങ്കുകളുടെ പട്ടികയില്‍ ഇടം നേടി ആലുവ ആസ്ഥാനമായ ഫെഡറല്‍ ബാങ്ക്. ആഗോളതലത്തില്‍ ബാങ്കിംഗ് മേഖലയെ കുറിച്ച് വിവരങ്ങള്‍ ലഭ്യമാക്കുന്ന പോര്‍ട്ടലായ ദി ബാങ്കറിന്റെ ‘ബാങ്ക് ഓഫ് ദി ഇയര്‍ 2023 അവാര്‍ഡ്’ ഫെഡറല്‍ ബാങ്ക് സ്വന്തമാക്കി. ഇന്ത്യയില്‍ നിന്നും ഈ നേട്ടം സ്വന്തമാക്കിയ ഏക ബാങ്കാണിത്.

ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങൾക്കിടയിലും മികവ് തെളിയിക്കുകയും നൂതന ഉല്‍പ്പന്നങ്ങളും സേവനങ്ങളും വികസിപ്പിക്കുകയും അടിസ്ഥാന സൗകര്യങ്ങള്‍ നവീകരിക്കുകയും ചെയ്തതിനാണ് അവാര്‍ഡെന്ന് ദി ബാങ്കര്‍ അറിയിച്ചു.

ആലുവ ആസ്ഥാനമായ ഫെഡറല്‍ ബാങ്കിന് 1,200ല്‍ അധികം ശാഖകളും, ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലായി 1900ല്‍ അധികം എ.ടി.എമ്മുകളും/സിഡിഎംഎസുകളും 1.6 കോടിയിലധികം ഉപയോക്താക്കളുമുണ്ട്.

സാങ്കേതികവിദ്യ ഉപയോഗിക്കുന്ന കാര്യത്തില്‍ മുന്‍ നിരയിലുള്ള ബാങ്കാണ് ഫെഡറല്‍ ബാങ്ക്. എല്ലാ ശാഖകളും കമ്പ്യൂട്ടര്‍വത്കരിച്ച ഇന്ത്യയിലെ ആദ്യത്തെ ബാങ്കുകളില്‍ ഒന്നാണിത്.

X
Top