
മുംബൈ: കാര്‍ഷികോത്പന്നങ്ങളിലെ അവധി വ്യാപാരം നിരോധിച്ച നടപടിയ്‌ക്കെതിരെ കര്‍ഷക സംഘടന. സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) ആസ്ഥാനത്താണ് കര്‍ഷകര്‍ അനിശ്ചിതകാല പ്രതിഷേധം നടത്തുന്നത്. 2021 ഡിസംബറിലാണ് സെബി ആദ്യമായി ഗോതമ്പ്,നെല്ല്, സംസ്‌ക്കരിക്കാത്ത പാം ഓയില്‍, കടുകെണ്ണ, ചെറുപയര്‍, സോയാബീന്‍ എന്നിവയുടെ ഡെറിവേറ്റീവ് കരാര്‍ വ്യാപാരം വിലക്കുന്നത്.
പിന്നീട് വിലക്ക് 2023 ഡിസംബര്‍ വരെ നീട്ടി. പണപ്പെരുപ്പം തടയുന്നതിന്റെ ഭാഗമായിട്ടായിരുന്നു നടപടി. എന്നാല്‍, ഡെറിവേറ്റീവ് വ്യാപാരം അവസാനിച്ചത്, യഥാര്‍ത്ഥ വിലനിലവാരത്തെ അവ്യക്തമാക്കുന്നതായി കര്‍ഷകര്‍ ആരോപിക്കുന്നു.
പ്രമുഖ കര്‍ഷക യൂണിയനായ ഷേത്കാരി സംഘടനയുടെ രാഷ്ട്രീയ വിഭാഗമായ സ്വതന്ത്ര ഭാരത് പാര്‍ട്ടിയാണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കുന്നത്. യഥാര്‍ത്ഥ വില നിലവാരം വ്യക്തമാകാത്ത പക്ഷം കര്‍ഷകര്‍ക്ക് അവരുടെ കുടിശ്ശിക ലഭ്യമാകില്ല, സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ശരദ് ജോഷി പറഞ്ഞു. കഴിഞ്ഞവര്‍ഷം ഡിസംബറിലാണ് ഏഴ് കാര്‍ഷികോത്പന്നങ്ങളുടെ ഡെറിവേറ്റീവ് വ്യാപാരം നീട്ടി സെബി ഉത്തരവിറക്കുന്നത്.






